കാൽഗറി ∙ ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ സംരംഭമായ മലയാളം മിഷനുമായി ചേർന്നുകൊണ്ട് കാൽഗറി ആസ്ഥാനമായുള്ള നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്റ റേച്ചറിന്റെ (NAMMAL) 'നമ്മളുടെ പള്ളിക്കൂടം' എന്ന ഓൺലൈൻ മലയാളം സ്കൂളിന്റെ 'കണിക്കൊന്ന' എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽഗറി ∙ ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായുള്ള കേരള സർക്കാർ സംരംഭമായ മലയാളം മിഷനുമായി ചേർന്നുകൊണ്ട് കാൽഗറി ആസ്ഥാനമായുള്ള നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്റ റേച്ചറിന്റെ (NAMMAL)  'നമ്മളുടെ പള്ളിക്കൂടം' എന്ന ഓൺലൈൻ മലയാളം സ്കൂളിന്റെ 'കണിക്കൊന്ന' എന്ന പാഠ്യഭാഗം രണ്ടുകൊല്ലം കൊണ്ട് പൂർത്തീകരിച്ച കുട്ടികളെ ,പരീക്ഷക്ക് തയ്യാറെടുപ്പിക്കുന്നതിന്റെ  ഭാഗമായി , 'നമ്മളുടെ പള്ളിക്കൂടത്തിലെ' വിദ്യാർഥികളും മാതാപിതാക്കളും അദ്ധ്യാപകരും മലയാളം മിഷന്റെ പ്രവർത്തകരും ചേർന്ന് പഠനോത്സവത്തിനു തയ്യാറെടുക്കാൻ  വേണ്ടി കുട്ടികളുടെ സംഗമം നടത്തി.

ADVERTISEMENT

 മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ  കാട്ടാക്കട,  മലയാളം മിഷൻ രജിസ്ട്രാർ ശ്രീ വിനോദ് വൈശാഖി , ഭാഷ അദ്ധ്യാപകൻ ശ്രീ സതീഷ് കുമാർ , മലയാളം മിഷന്റെ കാനഡ കോർഡിനേറ്റർ ശ്രീ സാജു കൊമ്പൻ  എന്നിവർ പഠനോത്സവത്തിന്നു എങ്ങനെ തയ്യാറെടുക്കാം , എങ്ങനെയാണ് മലയാളം മിഷൻ പഠനോത്സവത്തിനെ സമീപിക്കുന്നത് എന്നിവയെക്കുറിച്ച് വിശദമായ ക്ലാസുകൾ എടുത്തു.

ADVERTISEMENT

പ്രസ്തുത മീറ്റിംഗിൽ  കൈരളി സ്വരസ്വതി സാഹിത്യ പുരസ്‌കാരം ലഭിച്ച നമ്മളുടെ പള്ളിക്കൂടത്തിന്റെ അദ്ധ്യാപിക ശ്രീമതി സന്ധ്യ ദേവി ഇടവൂരിനെ ആദരിച്ചു. കൂടാതെ ആൻവിത എന്ന വിദ്യാർഥിനി ശ്രീ മുരുകൻ  കാട്ടാക്കടയുടെ 'രേണുക' എന്ന കവിത ശ്രുതി മധുരമായി ആലപിച്ചത് ആസ്വാദ്യമായിരുന്നു. 

ADVERTISEMENT

ചടങ്ങിന് 'നമ്മളുടെ പള്ളിക്കൂടത്തിന്റെ'  ജോസഫ് ജോൺ  സ്വാഗതവും നന്ദകുമാർ.ജി നന്ദിയും രേഖപ്പെടുത്തി