ന്യൂയോർക്ക്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അതിവേഗത്തിലുള്ള വളർച്ചയിലെ അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത സിനിമാ സംവിധായകൻ ജെയിംസ് കാമറൺ രംഗത്ത്. 1984-ലെ താൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ 'ദ ടെർമിനേറ്റർ' ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച് മുന്നറിയിപ്പായിരുന്നുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അതിവേഗത്തിലുള്ള വളർച്ചയിലെ അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത സിനിമാ സംവിധായകൻ ജെയിംസ് കാമറൺ രംഗത്ത്. 1984-ലെ താൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ 'ദ ടെർമിനേറ്റർ' ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച് മുന്നറിയിപ്പായിരുന്നുവെന്ന് കാമറൺ അഭിപ്രായപ്പെട്ടു. എഐയുടെ ആയുധവൽക്കരണം വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക കാമറൂൺ രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഊന്നിപറഞ്ഞു.

Read also: കുടിയേറ്റ നിയമങ്ങളെ ദുരുപയോഗം ചെയ്യൽ; അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങൾക്ക് വീസ നല്‍കുന്നതില്‍ യുകെയിൽ...

ADVERTISEMENT

മനുഷ്യരാശിയുടെ വംശനാശത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണമാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കാമറൺ. ‘‘പല വ്യവസായികളും പ്രകടിപ്പിച്ച പോലെ ഇക്കാര്യത്തിൽ എനിക്കും ആശങ്കയുണ്ട്. 1984-ൽ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങൾ അത് അവഗണിച്ചു.’’ – കാമറൺ പറഞ്ഞു. 1984 ൽ ,' സ്‌കൈനെറ്റ് എന്നറിയപ്പെടുന്ന ഒരു ഇന്റലിജന്റ് സൂപ്പർ കംപ്യൂട്ടർ സൃഷ്ടിച്ച റോബോട്ടിക് കൊലയാളിയെ ചുറ്റിപ്പറ്റിയുള്ള 'ദ് ടെർമിനേറ്റർ' എന്ന സിനിമയെ പരാമർശിച്ചാണ് കാമറൺ നിലപാട് വ്യക്തമാക്കിയത്.

കാമറണിന്റെ അഭിപ്രായത്തിൽ ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത് സാങ്കേതികവിദ്യയുടെ ആയുധവൽക്കരണത്തിലാണ്. ‘‘എഐ ഉപയോഗിച്ച് ആണവായുധ മത്സരത്തിന് തുല്യമായ മത്സരത്തിലേക്ക് നമ്മൾ എത്തുമെന്ന്  കരുതുന്നു. ഞങ്ങൾ ഇത് നിർമിച്ചില്ലെങ്കിൽ, മറ്റ് ആളുകൾ തീർച്ചയായും ഇത് നിർമിക്കും

ADVERTISEMENT

മനുഷ്യർക്ക് എതിർക്കാൻ സാധിക്കാത്ത അത്ര വേഗതയിൽ യുദ്ധ മേഖലകളിൽ വരും നാളുകളിൽ കംപ്യൂട്ടറുകൾ പ്രവർത്തിച്ചേക്കാം. ഇത് സമാധാന ചർച്ചകൾക്കോ ​​യുദ്ധവിരാമത്തിനോ ഉള്ള സാധ്യത ഇല്ലാതാക്കുന്നു. എഐക്ക് നിരവധി ഗുണങ്ങളുണ്ട്. പക്ഷേ അതിന് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതിനും സാധിക്കും. ’’ – കാമറൺ പറ‍ഞ്ഞു.

ഓപ്പൺഎഐ, ഗൂഗിളിന്റെ ഡീപ് മൈൻഡ് തുടങ്ങിയ ടെക് ഭീമന്മാരും അക്കാദമിക് വിദഗ്ധരും നിയമനിർമ്മാതാക്കളും എല്ലാം എഐക്ക് അപകടസാധ്യതയുണ്ടെന്ന സമ്മതിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തണമെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്. 

ADVERTISEMENT

English Summary: "I Warned You Guys in 1984": 'Terminator' Director James Cameron On AI