മെഗാ മില്യൻസ് ജാക്ക്‌പോട്ട് നറുക്കെടുപ്പ്: സമ്മാനത്തുക 820 മില്യൻ ഡോളറായി
ഫ്ലോറിഡ∙ മെഗാ മില്യന്‍സ് ജാക്ക്‌പോട്ട് സമ്മാനത്തുക അടുത്ത നറുക്കെടുപ്പിന് മുമ്പായി 820 മില്യൻ ഡോളറായി. ചൊവ്വാഴ്ചയാണ് അടുത്ത നറുക്കെടുപ്പ്.

മെഗാ മില്യന്‍സ് ഗെയിം ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്മാനമാണ് ചൊവ്വാഴ്ചയിലെ വിജയിക്ക് ലഭിക്കുക. വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിൽ എട്ട് ടിക്കറ്റുകൾ ഒരു മില്യൻ ഡോളർ സമ്മാനത്തിന് അർഹമായി.
ഒരു ബില്യൻ ഡോളറിന്റെ നാല് മെഗാ മില്യൻ ജാക്ക്‌പോട്ടുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയത് 2018 ഒക്ടോബറില്‍ 1.537 ബില്യൻ ഡോളറിന്റെ ജാക്ക്‌പോട്ട് സൗത്ത് കാരോലൈനയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. മെഗാ മില്യൻ ജാക്ക്‌പോട്ട് നേടാനുള്ള സാധ്യത 302.58 ദശലക്ഷത്തിൽ ഒന്നാണ്. എന്നിരുന്നാലും ചൊവ്വാഴ്ച രാത്രി 11 മണിക്ക് നറുക്കെടുപ്പ് നടക്കുന്നതിന് മുൻപ് വരെ ഭാഗ്യം പരീക്ഷിക്കാൻ അവസരമുണ്ട്.
യുഎസ് ലോട്ടറി ചരിത്രത്തിലെ ആറാമത്തെ വലിയ പവർബോൾ ജാക്ക്‌പോട്ടിൽ ബുധനാഴ്ച 1.08 ബില്യൻ ലൊസാഞ്ചലസ് നഗരത്തില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. വിജയി ഇതുവരെ സമ്മാന തുക വാങ്ങാൻ മുന്നോട്ട് വന്നിട്ടില്ല.
English Summary: Mega Millions jackpot grows to $820 million before next draw on Tuesday.