സാൾട്ട്ലേക്ക് സിറ്റി ∙ ബുധനാഴ്ച രാവിലെ എഫ്ബിഐ റെയ്ഡിനിടെ യൂട്ടാ സ്വദേശി ക്രെയ്ഗ് റോബർട്ട്‌സൺ വെടിയേറ്റ് കൊല്ലപ്പെട്ടതായി എഫ്ബിഐ സ്ഥിരീകരിച്ചു. പ്രസിഡൻറ് ജോ ബൈഡനും മറ്റുള്ളവർക്കും എതിരെയുള്ള ഭീഷണികളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. പ്രാദേശിക സമയം രാവിലെ 6.15 ഓടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൾട്ട്ലേക്ക് സിറ്റി ∙ ബുധനാഴ്ച രാവിലെ എഫ്ബിഐ റെയ്ഡിനിടെ യൂട്ടാ സ്വദേശി  ക്രെയ്ഗ് റോബർട്ട്‌സൺ വെടിയേറ്റ് കൊല്ലപ്പെട്ടതായി എഫ്ബിഐ സ്ഥിരീകരിച്ചു. പ്രസിഡൻറ് ജോ ബൈഡനും മറ്റുള്ളവർക്കും എതിരെയുള്ള ഭീഷണികളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.  

ADVERTISEMENT

പ്രാദേശിക സമയം രാവിലെ 6.15 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്ന് എഫ്ബിഐ അറിയിച്ചു.  പ്രത്യേക ഏജന്റുമാർ പ്രോവോയിലെ വീട്ടിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമികുന്നതിനിടയിലാണ് സംഭവം. ഏപ്രിലിൽ ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും ജൂണിൽ എഫ്ബിഐ  രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതായും ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾക്ക് പുറമേ, ശാരീരിക നടപടിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഞങ്ങളുടെ ഏജന്റുമാരോ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളോ ഉൾപ്പെടുന്ന എല്ലാ വെടിവയ്പ് സംഭവങ്ങളും എഫ്ബിഐ ഗൗരവമായി കാണുന്നു,” എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. എഫ്ബിഐ നയത്തിന് അനുസൃതമായി, വെടിവയ്പ്പ് സംഭവം എഫ്ബിഐയുടെ ഇൻസ്പെക്ഷൻ ഡിവിഷന്റെ അന്വേഷണ ത്തിലാണ്. കൂടുതൽ വിശദാംശങ്ങളൊന്നും നൽകാനില്ലെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

പരാതി പ്രകാരം റോബർട്ട്‌സൺ നിരവധി കേസുകളാണ് നേരിടുന്നത്  പ്രസിഡന്റിനെതിരായ ഭീഷണി, ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കുക, തടസ്സപ്പെടുത്തുക, പ്രതികാരം ചെയ്യുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

പ്രസിഡന്റ്  യൂട്ടാ സന്ദർശിക്കും. ബൈഡന്റെ സന്ദർശനവുമായി ബന്ധപ്പെട്ടും  റോബർട്ട്‌സൺ സോഷ്യല്‍ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. "ബെഡൻ യൂട്ടായിലേക്ക് വരുന്നുണ്ടെന്ന് ഞാൻ കേൾക്കുന്നു. എന്റെ പഴയ റൈഫിള്‍ പൊടി തുടച്ച് വൃത്തിയാക്കുന്നു" എന്നാണ് ബൈഡന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് റോബർട്ട്‌സൺ കുറിച്ചത്.

ADVERTISEMENT

English Summary: Man who allegedly threatened US President Biden shot dead during FBI raid