9 ലക്ഷം വിദ്യാർഥികളെ പ്രതീക്ഷിച്ച് കാനഡ; ആദ്യമായി വീട് വാങ്ങുന്നവർക്ക് നികുതി രഹിത അക്കൗണ്ട് പദ്ധതി, പാർപ്പിട സൗകര്യം കൂട്ടും
കൊച്ചി ∙ ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പഠിക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ ഈ വർഷം സ്വാഗതം ചെയ്യുന്നത് ഏകദേശം 9 ലക്ഷം വിദേശ വിദ്യാർഥികളെ. ഒരു ദശാബ്ദം മുൻപു കാനഡയിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. കാനഡയിലെ വ്യവസായമേഖല അതിവേഗം വളരുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ

കൊച്ചി ∙ ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികൾ പഠിക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ ഈ വർഷം സ്വാഗതം ചെയ്യുന്നത് ഏകദേശം 9 ലക്ഷം വിദേശ വിദ്യാർഥികളെ. ഒരു ദശാബ്ദം മുൻപു കാനഡയിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്.
കാനഡയിലെ വ്യവസായമേഖല അതിവേഗം വളരുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന കാലമായതുകൊണ്ടു തന്നെ വിദേശ വിദ്യാർഥികൾക്കു പഠനശേഷം മികച്ച തൊഴിൽ ലഭിക്കാനുള്ള സാധ്യത വർധിക്കുമെന്നാണു വിലയിരുത്തൽ. ഈ വർഷം 5 മേഖലകളിലാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. ഐടി, എൻജിനീയറിങ്, ആരോഗ്യസേവനം, ഫിനാൻസ്– അക്കൗണ്ടിങ്, നിർമാണമേഖല എന്നിവ നേടുന്നതു വലിയ കുതിപ്പാണ്. വിദേശത്തു നിന്നു കൂടിയേറുന്നവർക്കും വിദേശവിദ്യാർഥികൾക്കും ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നത് ആരോഗ്യസേവനം, കൃഷി, ഐടിയും എൻജിനീയറിങ്ങും ഉൾപ്പെടുന്ന ടെക് മേഖല എന്നിവയിലാണ്.
വർധിച്ചുവരുന്ന ഭവന ചെലവുകളുമായി ബന്ധപ്പെട്ട സമ്മർദങ്ങളുണ്ടെങ്കിലും വിദേശ വിദ്യാർഥി വീസ പരിധി നടപ്പിലാക്കാൻ സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വീസ നിയന്ത്രണമല്ല പരിഹാരമെന്ന വിലയിരുത്തലിലാണു സർക്കാർ. പാർപ്പിട സൗകര്യം വർധിപ്പിക്കുന്നതിനായി വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. കൂടാതെ, ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്നതിനായി നികുതി രഹിത അക്കൗണ്ട് പദ്ധതി അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. 40,000 കനേഡിയൻ ഡോളർ വരേ ലാഭിക്കാൻ കഴിയുന്ന രീതിയിലാണു പദ്ധതി. പ്രത്യേക റസിഡൻസി വ്യവസ്ഥകൾ പാലിക്കുന്ന വർക്ക് പെർമിറ്റ് ഉടമകൾക്കും വിദേശ വിദ്യാർഥികൾക്കും ഈ ആനുകൂല്യം ലഭിക്കും. കാനഡയിൽ സ്വന്തം ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നവർക്കു സാമ്പത്തികമായി ആശ്വാസം നൽകുന്ന നടപടിയാണിത്. വിദേശ വിദ്യാർഥികൾക്കും വർക്ക് പെർമിറ്റ് ഉടമകൾക്കും പുതിയ സാധ്യതകൾ തുറന്നു നൽകാൻ കൂടിയാണു സർക്കാരിന്റെ ശ്രമം.
English Summary: Canada Student Visa: Canada to Bring in Record 9 Lakh Students in 2023