ന്യൂയോർക്ക്∙ കാനഡയിലേക്ക് വരുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന - OASSIS- (Orthodox Association For Spiritual Support to International

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ കാനഡയിലേക്ക് വരുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന - OASSIS- (Orthodox Association For Spiritual Support to International Students)-ന് തുടക്കമിട്ടുകൊണ്ട് കൽപന പുറപ്പെടുവിച്ചു. രാജ്യാന്തര വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും കുടിയേറ്റത്തിലൂടെ കാനഡയിലെ സമീപകാല വളർച്ചയെ അഭിസംബോധന ചെയ്യുന്നതിനായി OASSIS  രൂപീകരിച്ചു. “നിങ്ങൾ എവിടെ പോയാലും സഭ നിങ്ങളോടൊപ്പമുണ്ടാകും” എന്ന വാഗ്ദാനത്തോടെയാണ് OASSIS പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നമ്മുടെ നിരവധി വിദ്യാർഥികളും കുടുംബങ്ങളും കാനഡയിൽ എത്തുകയും വിശാലമായ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. അവരിൽ പലരും ഈ സമയത്ത് താമസിക്കുന്നത് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന ഏതെങ്കിലും ഇടവകകളിൽ നിന്ന് വളരെ അകലെയാകാം. അവരുടെ പഠനം, താമസം, ജോലി തുടങ്ങിയകാര്യങ്ങൾക്കു മാർഗ നിർദ്ദേശം നൽകുന്നതിനും വൈകാരികവും മാനസികവും ആത്മീയവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി  നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ എം.ജി.ഒ.സി.എസ്‌.എമ്മിന്റെ മേൽനോട്ടത്തിൽ മെത്രാപ്പോലീത്ത ഈ പുതിയ ആത്മീയ സംഘടനയ്ക്ക് തുടക്കം കുറിച്ചു.

ഡീക്കൺ ഷോജിൽ ഏബ്രഹാം, ഫാ. ഡാനിയൽ (ഡെന്നിസ്) മത്തായി
ADVERTISEMENT

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള കാനഡയിലെ പ്രാദേശിക ഇടവകകളുമായി നമ്മുടെ യുവജനങ്ങളെ ബന്ധിപ്പിക്കുകയും പുതിയ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതാണ്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ എല്ലാ ഇടവകകൾക്കുമായി പുറപ്പെടുവിച്ച സർക്കുലർ കൽപ്പനയിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് ഇങ്ങനെ എഴുതി: "നമ്മുടെ വിശ്വാസികൾക്ക് ഈ പരിവർത്തന സമയത്ത് സഭ ശക്തിയുടെയും പിന്തുണയുടെയും ഉറവിടമാകണം  എന്നത് ഞങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷയുമാണ്. നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ക്രിസ്തുവിന്റെയും അവന്റെ സഭയുടെയും കൂട്ടായ്മയിൽ നിന്ന് ഒരു ആത്മാവും നഷ്ടപ്പെടാതെ അവരെ ചേർത്തു പിടിക്കേണ്ടതാണ്."

ഈ പുതിയ സേവന സംരംഭത്തിലൂടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഓൺലൈൻ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലുള്ളവർക്ക്, പ്രാർത്ഥന, ബൈബിൾ പഠനം, കൂട്ടായ്മ, പ്രൊഫഷണൽ വികസനം, മറ്റ് നല്ല പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാൻ കഴിയും. നമ്മുടെ വിദ്യാർഥികളെയും യുവകുടുംബങ്ങളെയും  കണ്ടെത്തുന്നതിനും പ്രത്യേകിച്ചും അവർ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നെങ്കിൽ, അവർക്ക് കൂദാശാപരവും അജപാലനപരവുമായ പിന്തുണ ഏകോപിപ്പിക്കുന്നതിനും ഇത് ഭദ്രാസനത്തെ സഹായിക്കും.

ADVERTISEMENT

കാനഡയിലേക്ക് പോകുന്ന എല്ലാ വിശ്വാസികളുൾക്കും  ഈ വിവരങ്ങൾ പങ്കിട്ടുകൊണ്ട് ഈ പുതിയ ശുശ്രൂഷയ്‌ക്ക് പ്രാർത്ഥനാപൂർവമായ പിന്തുണ നൽകാൻ എല്ലാ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ. ഡാനിയൽ (ഡെന്നിസ്) മത്തായി (ഫോൺ: 516.528.9607) അല്ലെങ്കിൽ  ഡീക്കൺ  ഷോജിൽ ഏബ്രഹാം (ഫോൺ: 516.567.3839) എന്നിവരുമായി ബന്ധപ്പെടുക.  Email: OASSIS@mgocsmne.org