ഗിറ്റാറിൽ ഈണമിട്ട് പാട്ട് പാടി ആന്റണി ബ്ലിങ്കൻ ; ഇനി അമേരിക്കയുടെ ‘സംഗീത നയതന്ത്ര’ കാലം, വിഡിയോ
വാഷിങ്‌ടൻ∙ നയതന്ത്ര മേഖലയിലെ പ്രവർത്തനങ്ങളുടെ പേരിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയപ്പെടുന്നത്. കടുത്ത സംഗീത പ്രേമിയായ ആന്റണി ബ്ലിങ്കൻ നയതന്ത്രജ്ഞൻ എന്ന നിലയിലും സംഗീതം ഉപയോഗിക്കാനുള്ള ആഗ്രഹത്തിലാണ്. ഇതിന്റെ ഭാഗമായി അമേരിക്ക മികച്ച കലാകാരന്മാരെ ചൈനയും സൗദി അറേബ്യയും

വാഷിങ്‌ടൻ∙ നയതന്ത്ര മേഖലയിലെ പ്രവർത്തനങ്ങളുടെ പേരിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയപ്പെടുന്നത്. കടുത്ത സംഗീത പ്രേമിയായ ആന്റണി ബ്ലിങ്കൻ നയതന്ത്രജ്ഞൻ എന്ന നിലയിലും സംഗീതം ഉപയോഗിക്കാനുള്ള ആഗ്രഹത്തിലാണ്. ഇതിന്റെ ഭാഗമായി അമേരിക്ക മികച്ച കലാകാരന്മാരെ ചൈനയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അയയ്ക്കും.
സംഗീതത്തിലെ സ്വന്തം കഴിവ് പ്രകടിപ്പിച്ച് കൊണ്ടാണ് ആന്റണി ബ്ലിങ്കൻ ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഔപചാരിക സ്വീകരണ മുറിയിൽ ജാസ് ഐക്കൺ ഹെർബി ഹാൻകോക്ക്, നിർവാണയുടെ ഡേവ് ഗ്രോൽ, ഫൂ ഫൈറ്റേഴ്‌സ് ഫെയിം ഗെയ്ൽ തുടങ്ങിയവരുടെ പ്രകടനങ്ങൾക്ക് ശേഷമാണ് ആന്റണി ബ്ലിങ്കൻ സംഗീതത്തിലെ കഴിവ് പുറത്തെടുത്തത്. മഡി വാട്ടേഴ്‌സിന്റെ 'ഹൂച്ചി കൂച്ചി മാൻ' എന്ന ഗാനമാണ് ആന്റണി ബ്ലിങ്കൻ പാടിയത്. സദസ് ബ്ലിങ്കനെ അഭിനന്ദിച്ചു.
ബ്ലിങ്കന്റെ പുതിയ സംരംഭത്തിന്റെ ഭാഗമായി, 1963-ൽ ജാസ് പിയാനിസ്റ്റ് ഡ്യൂക്ക് എല്ലിങ്ടണിന്റെ പര്യടനത്തിന്റെ വാർഷികത്തിൽ ഹാൻകോക്ക് ജോർദാനിലേക്ക് പോകും. പൊതു സംഗീത പരിപാടികൾക്കായി അടുത്തിടെ തുറന്ന് തുടങ്ങിയ ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയിലേക്കുള്ള ആദ്യ യാത്രയും അദ്ദേഹം നടത്തും. 1973-ലെ ഏഷ്യൻ രാജ്യത്തിലേക്കുള്ള ആദ്യ പര്യടനത്തിന്‍റെ 50 വാർഷിക വേളയിൽ ഫിലാഡൽഫിയ ഓർക്കസ്ട്ര നവംബറിൽ ചൈനയിലേക്ക് പോകും.
∙ പാട്ട് പാടും നയതന്ത്രം
‘ഗ്ലോബൽ മ്യൂസിക് ഡിപ്ലോമസി ഇനിഷ്യേറ്റീവ്’ ഒരു പുതിയ നയതന്ത്ര വീക്ഷണമായിട്ടാണ് യുഎസ് കാണുന്നത്. വരും വർഷങ്ങളിൽ 30 രാജ്യങ്ങളിലേക്ക് സംഗീതത്തിൽ ചാലിച്ച നയതന്ത്രവുമായി അമേരിക്ക സന്ദർശനം നടത്തും. സംഘർഷം പരിഹരിക്കാൻ സംഗീതം ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് റാപ്പർമാർ നൈജീരിയയിലേക്ക് പോകുന്നത് ഈ സംരംഭത്തിലെ പുതുനീക്കമാണ്.
‘‘തലമുറകളായി, അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള ആളുകൾക്കുമിടയിൽ സഹകരണം വളർത്തുന്നതിനും യഥാർത്ഥത്തിൽ പാലങ്ങൾ നിർമിക്കുന്നതിനും സംഗീതത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനും യുഎസ് നയതന്ത്രം പ്രവർത്തിച്ചിട്ടുണ്ട്.മനുഷ്യത്വമാണ് സംഗീതത്തിന്റെ മുഖമുദ്ര. സംഗീതത്തിന് പിന്നിലെ വികാരങ്ങളെ ബന്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ചരിത്രമൊന്നും അറിയേണ്ടതില്ല.’’ ബ്ലിങ്കൻ പറഞ്ഞു.
English Summary: Antony Blinken's 'Rock-And-Roll' Moment For 'Music Diplomacy'