ന്യൂയോർക്ക് ∙ ഇരുപത്തഞ്ച് വർഷം പൂർത്തീകരിച്ച ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)- യുടെ രജതജുബിലി സമ്മേളനം ഒക്ടോബർ 20 മുതൽ 22 വരെ അമേരിക്കയിലെ ടെന്നിസി സംസ്ഥാനത്തുള്ള സംഗീതനഗരമായ നാഷ്‌വില്ലിൽ ആശാൻ നഗറിൽ (Residence Inn by Marriot, Mt. Juliet, Nashville) നടക്കും. സമ്മേളനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഇരുപത്തഞ്ച് വർഷം പൂർത്തീകരിച്ച ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)- യുടെ രജതജുബിലി സമ്മേളനം ഒക്ടോബർ 20 മുതൽ 22 വരെ അമേരിക്കയിലെ ടെന്നിസി സംസ്ഥാനത്തുള്ള സംഗീതനഗരമായ നാഷ്‌വില്ലിൽ ആശാൻ നഗറിൽ (Residence Inn by Marriot, Mt. Juliet, Nashville) നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ഈ വർഷം ഏപ്രിൽ മാസത്തിൽ രൂപീകരിച്ച 51 അംഗ സ്വാഗതസംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. 

ADVERTISEMENT

കുമാരനാശാൻ വിട പറഞ്ഞിട്ട് നൂറു വർഷം

ADVERTISEMENT

മലയാളകവിതയുടെ കാൽപനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌ കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്. വീണപൂവ്, നളിനി, ലീല, ചാണ്ഡാലഭിക്ഷുകി, കരുണ, ദു:രവസ്ഥ തുടങ്ങിയ അനവധി കവിതകളുടെ രചയിതാവാണ്‌ കുമാരനാശാൻ. കേരളസമൂഹത്തിൽ നവോത്ഥാന പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചവരിൽ പ്രമുഖനാണ്‌ ആശാൻ

ADVERTISEMENT

സമ്മേളനത്തിൽ കെ. പി. രാമനുണ്ണി മുഖ്യാതിഥി

കേന്ദ്രസാഹിത്യ അക്കാദമി അംഗവും, കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളടക്കം നിരവധി സാഹിത്യ അവാർഡുകളുടെ ജേതാവായ കെ. പി. രാമനുണ്ണിയായിരിക്കും സമ്മേളനത്തിന്റെ ഉദ്ഘാടകനും മുഖ്യാതിഥിയും. മൂന്ന് ദിവസമായി നടക്കാൻ പോകുന്ന സമ്മേളനത്തിലുടനീളം  രാമനുണ്ണി സംബന്ധിക്കും. അമേരിക്കൻ–മലയാള സാഹിത്യത്തിന്റെ 25 വർഷങ്ങൾ അടയാളപ്പെടുത്തി ലാന പ്രസിദ്ധീകരിക്കുന്ന “നടപ്പാത” എന്ന പുസ്തകം  രാമനുണ്ണി സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

കഥ, കവിത, നോവൽ, നാടകം, പുസ്തകപരിചയം തുടങ്ങിയ വിവിധ സെഷനുകൾ മൂന്ന് ദിവസത്തെ സമ്മേളനത്തെ സമ്പന്നമാക്കും. വിവിധ കലാവിരുന്നുകൾ, കവിയരങ്ങ് എന്നിവ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, റജിസ്റ്റർ ചെയ്യുന്നതിനും ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനും ഉള്ള വിവരങ്ങൽ ലാനയുടെ ഔദ്യോഗിക വെബ്സൈറ്റായ lanalit.org - ൽ നിന്നും ലഭിക്കും.

Show comments