മയാമി∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിൽ പങ്കെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ടി.വി എക്സിക്യുട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടും എത്തുന്നു. മലയാളം വാര്‍ത്ത ചാനലുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മയാമി∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ  സമ്മേളനത്തിൽ  പങ്കെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ടി.വി എക്സിക്യുട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടും എത്തുന്നു. മലയാളം വാര്‍ത്ത ചാനലുകളില്‍ എക്സിക്യുട്ടീവ് എഡിറ്ററാകുന്ന രണ്ടാമത്തെ സീനിയര്‍ വനിത മാധ്യമ പ്രവര്‍ത്തക കൂടിയാണ്  ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്‌കാര ജേതാവായ  സ്‌മൃതി പരുത്തികാട് .

ADVERTISEMENT

രണ്ടര പതിറ്റാണ്ടുകാലം കേരളത്തിലെ വാര്‍ത്താ മാധ്യമ രംഗത്ത് നിറഞ്ഞുനിന്ന വനിത മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് സ്മൃതി പരുത്തികാട് .  കൈരളി ടി.വിയിലൂടെയാണ് സ്മൃതി ടെലിവിഷന്‍ മാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഇന്ത്യാ വിഷന്‍, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി, മാതൃഭൂമി ന്യൂസ്, മീഡിയാ വണ്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് പുതിയ റിപ്പോര്‍ട്ടര്‍ ടി.വിയില്‍ എക്സിക്യുട്ടീവ് എഡിറ്ററായി എത്തിയത്.

ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട വനിത മാധ്യമ പ്രവര്‍ത്തകയാണ് സ്മൃതി. കഴിഞ്ഞ 25 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന കാലയളവില്‍ നിരവധി പുരസ്കാരങ്ങളും സ്മൃതി പരുത്തിക്കാടിനെ തേടി എത്തിയിട്ടുണ്ട്. കേരള ടൂറിസം വകുപ്പിന്റെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്മൃതി പരുത്തിക്കാടിന് ലഭിച്ചിട്ടുണ്ട്. ഒപ്പം വയലാര്‍ സ്മാരക അവാര്‍ഡ്, , മാസ്റ്റര്‍ വിഷന്‍ എക്സലന്‍സ് അവാര്‍ഡ്, മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്, കറണ്ട് അഫയേഴ്സ് സെന്റര്‍ അക്ഷര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍.

ADVERTISEMENT

കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമ സംസ്കാരത്തിലും മാധ്യമ ഇടപെടലുകളിലും വന്നിട്ടുള്ള മാറ്റങ്ങള്‍, മാധ്യമ ലോകം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ വിശകലനങ്ങളുമായി മയാമി സമ്മേളനത്തില്‍ ശക്തമായ സാന്നിധ്യമായിരിക്കും സ്മൃതി പരുത്തികാട് .

രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .

ADVERTISEMENT

സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ്‌ -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് രാജ്യാന്തര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654

English Summary:  Smriti Paruthikad will participate in the India Press Club Miami conference

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT