ഡിട്രോയിറ്റ്∙ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു . മിഷിഗനിലെ മലയാളികൾ നിർദേശിച്ച അമ്പതിൽ പരം പേരുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 'പൊലിക - 2023' എന്നു നാമകരണം ചെയ്ത ഓണാഘോഷ പരിപാടി ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ഏറെ ജനശ്രദ്ധ പിടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ്∙ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു . മിഷിഗനിലെ മലയാളികൾ നിർദേശിച്ച അമ്പതിൽ പരം പേരുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 'പൊലിക - 2023' എന്നു നാമകരണം ചെയ്ത ഓണാഘോഷ പരിപാടി ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. 

ADVERTISEMENT

സ്റ്റെർലിംഗ്ഹൈറ്റ്സിലെ ഹെൻറിഫോർഡ് പെർഫോർമിംഗ് ആർട്ട്സ് സെൻറർ വേദിയായ 'പൊലിക', സെപ്തംബർ 16 ന് ഉച്ചക്ക് 12 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ചു. ഈ വർഷം 23-ൽ പരം വിഭവങ്ങളായിരുന്നു തൂശനിലയിൽ വിളമ്പിയ സദ്യക്കുണ്ടായിരുന്നത്. മിഷിഗണിൽ വർഷങ്ങളായി ഇലയിട്ട് സദ്യയൂട്ടുന്ന ഏക മലയാളി അസ്സോസ്സിയേഷനാണ് ഡി.എം.എ. ഓണ സദ്യയ്ക്ക് സഞ്ജു കോയിത്തറ, ബിജൂ ജോസഫ്, നോബിൾ തോമസ് എന്നിവർ നേതൃത്വം നൽകി.

   മഹാബലിയുടെ വരവേൽപ്പോടെ ഉച്ചക്ക്ശേഷം മൂന്നു മണിക്ക് കൾച്ചറൽ പ്രോഗ്രാമുകൾ ആരംഭിച്ചു. ചെണ്ട മേളത്തിന്റെയും പുലികളിയുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ വരവേൽക്കുകയും തുടർന്ന് ലോഷ യാത്രയായി വേദിയിലേക്ക് ആനയിക്കുകയും ചെയ്തു. 

ADVERTISEMENT

    'പൊലിക-2023' ചെയർമാൻ സൈജൻ കണിയൊടിക്കൽ സ്വാഗതം ആശംസിച്ച ഉത്ഘാടന ചടങ്ങിൽ പ്രസിഡൻറ് ശ്രീകുമാർ കമ്പത്ത് ഓണ സന്ദേശം നല്കി. വൈസ് പ്രസിഡൻറ് സുദർശനക്കുറുപ്പ്, ട്രഷറർ ബോബി തോമസ്, ജോയൻറ് സെക്രട്ടറി ബ്രിജേഷ് ഗോപാലകൃഷണൻ, ജോയൻറ് ട്രഷറർ പ്രദീപ് ശ്രീനിവാസൻ, വുമൻസ് ഫോറം പ്രസിഡൻറ് ബോണി കോയിത്തറ, സെക്രട്ടറി പ്രിയ കൃഷ്ണൻ , ബി ഒ ടി പ്രസിഡൻറ് മോഹൻ പനങ്ങാവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ നായർ കൃതജ്ഞത പ്രകാശിപ്പിച്ചു. ഡി.എം.എ എല്ലാ വർഷവും നൽകി വരാറുള്ള എഡ്യുക്കേഷൻ സ്കോളർഷിപ്പ് വിതരണത്തിന് ഓസ്ബോൺ ഡേവിഡ് നേതൃത്വം കൊടുത്തു. ജോർജ് ഇലഞ്ഞിക്കൽ, ആനന്ദ് ബ്രിജേഷ് എന്നിവരാണ് ഈ വർഷത്തെ സ്കോളർഷിപ്പിന് അർഹരായവർ. സ്പോൺസർഷിപ്പ് കമ്മറ്റി ചെയർമാൻ സാജൻ ജോർജ് സ്പോൺസർഷിപ്പ് നൽകിയവരെ ആദരിച്ചു. ശാലിനി ജയപ്രകാശായിരുന്നു പ്രോഗ്രാമിന്റെ എംസി.

തുടർന്ന് ഡിട്രോയിറ്റിലെ 120 -ൽ പരം കലാകാരൻമാരും കലാകാരികളും അണിനിരന്ന, നോൺ സ്റ്റോപ്പ് കലാപരിപാടികൾക്ക് വേദി സാക്ഷ്യം വഹിച്ചു.  ദി കളേഴ്സ്, ദി കിങ്, റിഥംസ് ഓഫ് കേരള തുടങ്ങിയ സെഗ്മെന്റുകളിലൂടെ കടന്നു പോയ 'പൊലിക-23' ശ്രീ സൈജൻ കണിയോടിക്കൽ രചിച്ച് സംവിധാനം ചെയ്ത, സ്വാതന്ത്ര്യ സമര സേനാനി ശ്രീ മണ്ണന്തല കരുണാകരന്റെ ജീവിതകഥയിലൂടെടെ ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം വേദിയിലവതരിപ്പിച്ച 'വന്ദേഭാരതം' എന്ന നാടകത്തോടെ അവസാനിച്ചു. 

ADVERTISEMENT

ഏറെ പുതുമയാർന്ന പൂക്കളവും, ഫോട്ടോബൂത്തും, ഓണച്ചന്തയുമായിരുന്നു ഈ ഓണത്തിന്റെ മറ്റു പ്രത്യേകതകൾ. 

പ്രോഗ്രാമുകൾക്ക് രാജേഷ് കുട്ടി, സാം മാത്യു, ദിനേഷ് ലക്ഷ്മണൻ, അജിത്ത് അയ്യംപിള്ളി, കൃഷ്ണകുമാർ നായർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

English Summary: DMA Onam Polika 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT