നയാഗ്ര മേഖലയിലെ ഏറ്റവും വലിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബായ നയാഗ്ര പാന്തേഴ്സ് ആണ് കായിക പ്രേമികളുടെ എക്കാലത്തെയും ആവേശമായ കൈപ്പന്തുകളി ഇക്കുറി കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്. അമേരിക്കയുടെയും കാനഡയുടെയും തുല്യ പങ്കാളിത്തതോടെ, മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളി ബോൾ ടൂർണമെന്റ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയാഗ്ര മേഖലയിലെ ഏറ്റവും വലിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബായ നയാഗ്ര പാന്തേഴ്സ് ആണ് കായിക പ്രേമികളുടെ എക്കാലത്തെയും ആവേശമായ കൈപ്പന്തുകളി ഇക്കുറി കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്. അമേരിക്കയുടെയും കാനഡയുടെയും തുല്യ പങ്കാളിത്തതോടെ, മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളി ബോൾ  ടൂർണമെന്റ് ആണ് ക്ലബ്ബിന്റെ ആദ്യ മെഗാ പരിപാടി. ഒക്ടോബർ ഇരുപത്തിയെട്ടിന് നയാഗ്ര റീജനിലെ തൊറോൾഡിലെ ഗെയിംസ് വില്ലേജിലാണ് വോളി ബോൾ മത്സരം. വിവിധ ഇനങ്ങളിലായി ഏറ്റവും അധികം സമ്മാനത്തുക നൽകുന്ന നോർത്ത് അമേരിക്കയിലെ വോളി ബോൾ മത്സരം എന്ന പ്രത്ത്യേകതയും നയാഗ്ര പാന്തേഴ്സ് വോളി ബോൾ ടൂർണമെന്റിനുണ്ട്. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി മുപ്പതു ടീമുകളാണ് മത്സരത്തിനെത്തുക.

volley2

ADVERTISEMENT

നാലു കോർട്ടുകളിലായി അണ്ടർ 18, ജനറൽ വിഭാഗം, 40 പ്ലസ് എന്നീ മൂന്നു വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുക. അണ്ടർ 18 വിഭാഗത്തിൽ 6  ടീമുകളാണ് മത്സരിക്കുക. ഫോർട്ടി പ്ലസ് വിഭാഗത്തിൽ 12 ടീമുകളും ജനറൽ കാറ്റഗറിയിൽ 12 ടീമുകളുമാണ് മത്സരിക്കുന്നത്. 

ADVERTISEMENT

ജനറൽ ക്യാറ്റഗറിയിൽ ഒന്നാം സമ്മാനം 7501 ഡോളറാണ്, രണ്ടാം സമ്മാനം 3001 ഡോളറും. മൂന്നാം സമ്മാനം 1001 ഡോളറും ആണ്. ഇത് കൂടാതെ മോസ്റ്റ് വാല്യൂബിൾ പ്ലയെർ, മികച്ച ലിബറോ, മികച്ച സ്‌ട്രൈക്കർ എന്നിവർക്കും സമ്മാന തുകകൾ ഉണ്ട്. 40 പ്ലസ് വിഭാഗത്തിൽ ഒന്നാം സമ്മാനം 1750 ഡോളറാണ് രണ്ടാം സമ്മാനം 1000 ഡോളറും. മികച്ച കളിക്കാരനുള്ള സമ്മാനത്തിന് പുറമെ കാണികളിൽ നിന്നൊരാൾക്കും സമ്മാനം ലഭിക്കും. പതിനെട്ടു വയസിൽ താഴെയുള്ളവരുടെ മത്സരത്തിൽ ഒന്നാം സമ്മാനം 1250 ഡോളറും, രണ്ടാം സമ്മാനം 750 ഡോളറുമാണ്. മികച്ച കളിക്കാരനും സമ്മാനമുണ്ട്. വൈകുന്നേരം അഞ്ചര മുതൽ സെന്റ് കാതറൈൻസിലെ ബഥനി കമ്മ്യൂണിറ്റി ചർച് ഹാളിലാണ് ബാങ്ക്വറ്റും  സമാപന സമ്മേളനവും, സമ്മാന വിതരണവും നടക്കുക. ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവും ബാങ്ക്വറ്റ് വിരുന്നിനോട് അനുബന്ധിച്ചു  ഉണ്ടാകുമെന്നു  സംഘാടകർ അറിയിച്ചു.

റിയൽറ്റർ ബിനീഷ് ബേബി ആണ് പരിപാടിയുടെ മെഗാ സ്പോൺസർ. മോർട്ടഗേജ് അഡ്വൈസർ രഞ്ജു കോശിയാണ് പ്ലാറ്റിനം സ്പോൺസർ. ടോറോന്റോയിലെ റോയൽ കേരള ഫുഡ്സ്, നിലമേൽസ് ഫുഡ് എക്സ്പോർട്സ്, റിയൽ ടേസ്റ്റ് സ്നാക്സ് എന്നിവരാണ് പരിപാടിയുടെ ഗോൾഡ് സ്‌പോൺസർമാർ. വോളി ബോൾ ടൂർണമെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും ഷെജി ജോസഫ് ചക്കുങ്കൽ 905 353 7372, ആഷ്‌ലി ജെ. മാങ്ങഴ 905 324 2400,  തോമസ് ലൂക്കോസ്  (ലൈജു) 365 880 3180, ധനേഷ് ചിദംബരനാഥ് 647 671 8797 എന്നിവരുമായി ബന്ധപ്പെടാം. ഇ-മെയിൽ: info@niagarapanthers.com വെബ് സൈറ്റ്: www.niagarapanthers.com

ADVERTISEMENT

വരും തലമുറയിലെ കലാ കായിക താരങ്ങളെ അഭിരുചിക്ക് അനുസരിച്ചു പരിശീലിപ്പിക്കുന്നതിനു മുന്തിയ പരിഗണ നൽകുന്നതെന്ന് ക്ലബ്ബിന്റെ ഭാരവാഹികളായ ഷെജി ജോസഫ്, ആഷ്‌ലി ജോസഫ്, ധനേഷ് ചിദംബരനാഥ്, തോമസ് ലൂക്കോസ്,എബിൻ പേരാലിങ്കൽ, ലിജോ വാതപ്പള്ളിൽ, അനിൽ ചന്ദ്രപ്പള്ളിൽ  പരിപാടിയുടെ സിൽവർ സ്പോൺസറായ രഞ്ജു കോശി എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 

English Summary: Niagara to be the stage for the Volley Ball tournament 

Show comments