വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിക്ക് സ്വീകരണം നൽകി
ഡാലസ് ∙ വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്കയിലെ വിവിധ പ്രോവിൻസുകൾ സന്ദർശിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി (ഷാർജ)യ്ക്കു ഡാലസ് പ്രോവിൻസും നോർത്ത് ടെക്സസ് പ്രോവിൻസും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. മസാല ട്വിസ്റ്റ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള

ഡാലസ് ∙ വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്കയിലെ വിവിധ പ്രോവിൻസുകൾ സന്ദർശിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി (ഷാർജ)യ്ക്കു ഡാലസ് പ്രോവിൻസും നോർത്ത് ടെക്സസ് പ്രോവിൻസും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. മസാല ട്വിസ്റ്റ് റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അദ്ധ്യക്ഷം വഹിച്ചു. രണ്ട് പ്രോവിൻസുകളുടെയും സ്വീകരിച്ച് സംസാരിച്ച് ജോൺ മത്തായി വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസുകളുടെ ഒത്തൊരുമയിൽ സന്തോഷം രേഖപ്പെടുത്തി. വേൾഡ് മലയാളി കൗൺസിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.
വേൾഡ് മലയാളി കൗൺസിലിന്റെ പേരും ലോഗോയും തങ്ങളുടെ മാത്രമാണെന്നും മറ്റേതെങ്കിലും വിഭാഗം തങ്ങളുടെ പേരോ ലോഗോയോ ഉപയോഗിക്കുവാൻ ശ്രമിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഗോപാലപിള്ള പറഞ്ഞു.
യോഗത്തിൽ അമേരിക്ക റീജൺ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, അമേരിക്ക റീജിയൻ അഡ്‍വൈസറി ബോർഡ് ചെയർമാൻ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയൻ വൈസ് ചെയർപേഴ്സൺ ശാന്താപിള്ള, ഡാലസ് പ്രോവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ, ഡാലസ് പ്രോവിൻസ് സെക്രട്ടറി പ്രിൻസ് സാമുവേൽ, ഡാലസ് പ്രോവിൻസ് വൈസ് പ്രസിഡന്റ് വർഗീസ് ജോൺ, മുൻ ഇലക്‌ഷൻ കമ്മീഷണർ ചെറിയാൻ അലക്സാണ്ടർ, അമേരിക്ക റീജിയൻ അഡ്‍വൈസറി ബോർഡ് മെമ്പർ ഏലിയാസ്കുട്ടി പത്രോസ്, അമേരിക്ക റീജിയൻ ജോയിന്റ് സെക്രട്ടറി ഷാനു രാജൻ, നോർത്ത് ടെക്സസ് പ്രോവിൻസ് ചെയർപേഴ്സൺ ആൻസി തലച്ചെല്ലൂർ, നോർത്ത് ടെക്സസ് പ്രോവിൻസ് പ്രസിഡന്റ് സുകു വർഗീസ്, നോർത്ത് ടെക്സസ് പ്രോവിൻസ് വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, നോർത്ത് ടെക്സസ് പ്രോവിൻസ് സെക്രട്ടറി സ്മിത ജോസഫ്, നോർത്ത് ടെക്സസ് അംഗം ലൈസാമ്മ സുകു, ഡാലസ് പ്രോവിൻസ് അംഗം റെയ്ച്ചൽ തോമസ്, മറ്റ് അംഗങ്ങൾ, എന്നിവരും പങ്കെടുത്തു. അലക്സ് അലക്സാണ്ടർ സ്വാഗതവും പ്രിൻസ് സാമുവൽ കൃതജ്ഞതയും രേഖപ്പെടുത്തി.