അമേരിക്കൻ മലയാള മാധ്യമ ചരിത്രത്തിൽ പുതു ആവേശം നിറച്ച് ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക(ഐ പി സി എൻ എ)യുടെ മയാമി സമ്മേളനത്തിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് . പുതിയൊരു ഊർജവും പ്രബുദ്ധതയുമാണ് ഐ പി സി എൻ എ മയാമി സമ്മേളനം മലയാള മാധ്യമ രംഗത്തിന് പകർന്നിടുന്നതെന്ന് സമ്മേളനത്തിനായുള്ള

അമേരിക്കൻ മലയാള മാധ്യമ ചരിത്രത്തിൽ പുതു ആവേശം നിറച്ച് ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക(ഐ പി സി എൻ എ)യുടെ മയാമി സമ്മേളനത്തിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് . പുതിയൊരു ഊർജവും പ്രബുദ്ധതയുമാണ് ഐ പി സി എൻ എ മയാമി സമ്മേളനം മലയാള മാധ്യമ രംഗത്തിന് പകർന്നിടുന്നതെന്ന് സമ്മേളനത്തിനായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ മലയാള മാധ്യമ ചരിത്രത്തിൽ പുതു ആവേശം നിറച്ച് ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക(ഐ പി സി എൻ എ)യുടെ മയാമി സമ്മേളനത്തിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് . പുതിയൊരു ഊർജവും പ്രബുദ്ധതയുമാണ് ഐ പി സി എൻ എ മയാമി സമ്മേളനം മലയാള മാധ്യമ രംഗത്തിന് പകർന്നിടുന്നതെന്ന് സമ്മേളനത്തിനായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ മലയാള മാധ്യമ ചരിത്രത്തിൽ പുതു ആവേശം നിറച്ച് ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക(ഐ പി സി എൻ എ)യുടെ മയാമി സമ്മേളനത്തിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് .

ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
ഐപിസിഎൻഎ മയാമി സമ്മേളനം : ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

പുതിയൊരു ഊർജവും പ്രബുദ്ധതയുമാണ് ഐ പി സി എൻ എ മയാമി സമ്മേളനം മലയാള മാധ്യമ രംഗത്തിന് പകർന്നിടുന്നതെന്ന് സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകൾ ചൂണ്ടിക്കാട്ടുന്നു .

ADVERTISEMENT

എ ഐ വിപ്ലവമെഴുതുന്ന നാളുകളിൽ ലോക നിലവാരത്തിലേക്ക് മലയാള മാധ്യമ പ്രവർത്തനത്തെ കൈ പിടിച്ചുയർത്തുക ശ്രമകരമായ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഐ പി സി എൻ എയുടെ ഓരോ ചുവടുവയ്‌പും. കേരളത്തിലെ ഒട്ടു മിക്ക മുഖ്യ ധാരാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോൺഫറൻസ് നടത്തുന്നത് . പുതുപ്പള്ളിയുടെ പുതിയ നായകന്റെ വരവും ഈ കോൺഫറൻസിന് വലിയ ഊർജമാണ് പകരുന്നത്.

ഇരുപത് വർഷങ്ങൾക്ക് മുൻപ് കേരളാ സെന്ററിൽ ഒരു പ്രോഗ്രാമിൽ 'മലയാളം പത്രം ' പ്രതിനിധി എന്ന നിലയിൽ ലേഖകനും എത്തിയിരുന്നു ക്യാമറയുമായി കവർ ചെയ്യുവാൻ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കവറേജ് കഴിയുമ്പോൾ നമുക്കെന്ത് ഫലം എന്ന ചിന്ത ഉയർന്നു . മാധ്യമപ്രവർത്തകർ സംഘടിത ശക്തിയാകണമെന്ന ചിന്ത ഉരുത്തിരിഞ്ഞത് വഴിത്തിരിവായി. പ്രസ് ക്ളബ് എന്ന ആശയത്തിന്റെ പിറവിയിലേക്ക് നയിച്ചതും ഈ ചിന്തയാണ്. അമേരിക്കയിൽ ചിതറിക്കിടക്കുന്ന മാധ്യമ പ്രവർത്തകരെ ഒരു ചട്ടക്കൂടിൽ കോർത്തിണക്കുക എന്ന ചിന്തയും ശക്തിപ്പെട്ടു. സംഘടിത ശക്തിയുടെ രൂപീകരണം വൈറ്റ് പ്ലെയിൻസിലെ റോയൽ ഇന്ത്യ പാലസിൽ വച്ചായിരുന്നു.

ഇന്ത്യ പ്രസ്സ് ക്ലബ്‌ എന്ന ആരും മോഹിച്ചു പോകുന്ന പേര് അന്നാണ് ഉയർന്നുവന്നത്. അന്ന് സംഘടനാ ഘടനയെ കുറിച്ചുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഒരിക്കൽ ഒത്തുകൂടി അനുഭവങ്ങൾ പങ്കിടുക എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. അമേരിക്കയിലെ ഏറ്റവും മുതിർന്ന മലയാളി പത്ര പ്രവർത്തകൻ ജോർജ് ജോസഫ് ആയിരുന്നു ആദ്യ പ്രസിഡന്റ് . അന്ന് അദ്ദേഹത്തോടൊപ്പം സെക്രട്ടറി ആയി ഉണ്ടായിരുന്നത് റജി ജോർജ് . ഒപ്പമുണ്ടായിരുന്നവർ ടാജ് മാത്യു , ജേക്കബ് റോയി , ജോസ് കാടാപുറം, സിബി ഡേവിഡ്, റജി ജോർജ്, ജോർജ് തുമ്പയിൽ എന്നിവർ.

2005 ൽ ന്യൂ യോർക്കിൽ നടന്ന ആദ്യ പ്രസ് കോൺഫറൻസിൽ മുഖ്യ പ്രഭാഷകനായി വന്നത് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്റ്റർ തോമസ് ജേക്കബ്. ജോർജ് ജോസഫ് മലയാള മനോരമയിൽ ഉണ്ടായിരുന്ന കാലത്ത് സഹപ്രവർത്തകനായിരുന്നു അദ്ദേഹവും.

ADVERTISEMENT

സംഘടനാ രംഗത്ത് നൂതന പരിപാടികളുമായി വന്ന ജോസ് കണിയാലി ഈ രംഗത്ത് പ്രൊഫഷണലിസത്തിന്റെ വളർച്ചയെ കാണിച്ചു. ടാജ് മാത്യു ആയിരുന്നു സെക്രട്ടറി. തുടർന്ന് മാധ്യമ രംഗത്തെ പരിചയ സമ്പന്നനായ റജി ജോർജിലേക്ക് നേതൃത്വം കൈ മാറിയപ്പോൾ കേരളത്തിലെ പത്ര പ്രവർത്തന രംഗവുമായുള്ള ബന്ധം ശക്തമാവുകയും ചെയ്തു. സെക്രട്ടറി ശിവൻ മുഹമ്മ. ഫ്‌ളോറിഡയിൽ നിന്നുള്ള മാത്യു വറുഗീസിലേക്ക് പ്രസിഡന്റ് പദം എത്തിയതോടെ പ്രസ് ക്ളബ് അവാർഡുകളുടെ വ്യാപ്തി ഒന്നുകൂടി വലുതായി. സെക്രട്ടറി മധു കൊട്ടാരക്കര.അഞ്ചാമത്തെ പ്രസിഡന്റായി ടാജ് മാത്യു എത്തിയതോടെ കാര്യങ്ങൾക്ക് ചിട്ടയും വട്ടവുമായി. വിൻസന്റ് ഇമ്മാനുവൽ ആയിരുന്നു സെക്രട്ടറി.

ശിവൻ മുഹമ്മ ആയിരുന്നു അടുത്ത പ്രസിഡന്റ് . ജോർജ് കാക്കനാട്ട് സെക്രട്ടറിയും.മധു കൊട്ടാരക്കരയിലേക്ക് പ്രസിഡന്റ് പദം എത്തിയതോടെ എല്ലാറ്റിനും ഒരു ജനകീയ മുഖം ദർശിക്കാനായി. സുനിൽ തൈമറ്റം ആയിരുന്നു സെക്രട്ടറി.മൂന്നാം തവണ ഷിക്കാഗോ വേദിയാകുമ്പോൾ ബിജു കിഴക്കേക്കുറ്റ് ആയിരുന്നു പ്രസിഡന്റ്. സുനിൽ ട്രൈസ്റ്റാർ സെക്രട്ടറിയും.

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. മീഡിയ കമ്മിറ്റിക്ക് ജോർജ് ജോസഫ് ചെയർമാനും ജോർജ് തുമ്പയിൽ കൺവീനറുമാണ് . ടാജ് മാത്യു കോ ഓർഡിനേറ്ററും സജി എബ്രഹാം കൺവീനറുമായി സുവനീർ കമ്മിറ്റി പ്രവർത്തിക്കുന്നു .പബ്ലിസിറ്റി കമ്മിറ്റിക്ക് സൈമൺ വളാച്ചേരിൽ ചെയർമാനും മൊയ്തീൻ പുത്തൻചിറ കൺവീനറുമാണ്.റജി ജോർജ് ആണ് ഇത്തവണത്തെ പ്രോഗ്രാം കൺവീനർ

കേരളത്തിൽ നിന്നും പി ജി സുരേഷ് കുമാർ -ഏഷ്യാനെറ്റ് ന്യൂസ്, അയ്യപ്പദാസ് അരവിന്ദൻ-മനോരമ ന്യൂസ്, എസ് ശരത് ചന്ദ്രൻ-കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ, ക്രിസ്റ്റിന ചെറിയാൻ -24 ന്യൂസ് , അഭിലാഷ് മോഹൻ-മാതൃഭൂമി ന്യൂസ് ടി വി , വിനോദ് ജോസ്-ദി കാരവൻ -മുൻ എഡിറ്റർ, പി ശ്രീകുമാർ -ജന്മഭൂമി ഓൺലൈൻ എഡിറ്റർ, ഷാബു കിളിത്തട്ടിൽ HIT 96.7 ന്യൂസ് ഹെഡ് , സ്‌മൃതി പരുത്തിക്കാട് --റിപ്പോർട്ടർ ചാനൽ എന്നിവർ മീഡിയയെ പ്രതിനിധീകരിച്ചും ചാണ്ടി ഉമ്മൻ എം എൽ എ , ദലീമ ജോജോ എം എൽ എ എന്നിവർ രാഷ്ട്രീയ രംഗത്ത് നിന്നും മുരുകൻ കാട്ടാക്കട മലയാളം മിഷനെ പ്രതിനിധീകരിച്ചും മയാമി കോൺഫറൻസിൽ പങ്കെടുക്കുന്നു.

ADVERTISEMENT

ഐ പി സി എൻ എ നടത്തിയ ദേശീയ മാധ്യമ സമ്മേളനങ്ങൾ സംഘാടന മികവുകൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും മുൻപേ ശ്രദ്ധിക്കപ്പെട്ടതാണ് .ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടൽ (7707 NW 103rd St, Hialeah Gardens, FL 33016) ആണ് സമ്മേളന വേദി.

ഇതാദ്യമായാണ് മയാമി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.നൃത്യ നൃത്തങ്ങളും , ദലീമ ഉൾപ്പെടെയുള്ളവരുടെ ഗാനാലാപനവും സമ്മേളനത്തെ മനോഹരമാക്കും.

മയാമി സമ്മേളനത്തിന് അരങ്ങുണരുമ്പോൾ ദേശീയ പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കൂറ്റ്‌, പ്രസിഡന്റ് ഇലക്ട് സുനിൽ ട്രൈസ്റ്റാർ, വൈസ് പ്രസിഡന്റ് ബിജു സഖറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവർ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

അതുല്യമായ സിദ്ധിയായി ലോകമെമ്പാടും ആശയ വിനിമയം വ്യാപിച്ചു നിൽക്കുന്നതായി കാണുന്നു. ഇതിന്റെ വിവിധ വശങ്ങളെ കുറിച്ച് അറിയാനും അറിയിക്കാനുമുള്ള ഒട്ടേറെ യത്നങ്ങൾ വ്യത്യസ്ഥ രംഗങ്ങളിലായി നിരന്തരമായി നടന്നുവരികയും ചെയ്യുന്നു. വളരെ ബൃഹത്തായ ആശയ വിനിമയരംഗത്തേയും പ്രസ്താവ്യമായ മാധ്യമരംഗത്തെ പ്രവർത്തകരെയും മയാമിയിൽ കാണാം. സ്വന്തം നിയോഗം അദമ്യമായ നിഷ്ഠയോടെ നിറവേറ്റികൊണ്ടിരിക്കുന്ന അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും കാണാം. എപ്പോഴും പറയുന്നത് പോലെ എല്ലാവരും ''അൺ പെയ്ഡ് '' സ്റ്റാറ്റസിൽ ഉള്ളവർ!

സംസ്കാരത്തോടൊപ്പം ഭാഷ വളരുന്നു. ഭാഷയിലൂടെ സംസ്കാരവും. സംസ്കാരത്തിലൂടെയും സമ്മേളനത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും കേരളത്തിൽ നിന്നെത്തുന്നവർക്കായി കാതോർക്കാം. അജ്ഞതയുടെ ഇരുളിലിരിക്കുമ്പോൾ പല നിഴലുകളും യഥാർത്ഥ വസ്തുക്കളെന്ന് , അറിവിന്റെ വെള്ളി വെളിച്ചം വീശുമ്പോഴാണ് നാം തിരിച്ചറിയുക. പുതിയ മേഖലകളിലേക്ക് കടന്നുചെല്ലാനുള്ള നമ്മുടെ വാഞ്ഛയാണ് ഈ കോൺഫറൻസുകളിലൂടെ ലഭ്യമാകുന്നതെന്ന് അറിയുക.

English Summary:

IPCNA Miami Conference: Preparations in final stages

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT