ഡീപ്ഫെയ്ക്ക് വാഴും സൈബർ ലോകം; ഇരകളിൽ മുൻ പ്രസിഡന്റും
നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ ഒരു ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആദ്യമായല്ല പ്രശസ്തരുടെ ഡീപ്ഫെയ്ക്കുകൾ സൃഷ്ടിക്കപ്പെടുന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളുമാണ് ഡീപ്ഫെയ്ക്കുകൾക്ക് കൂടുതലായി ഇരയായിട്ടുള്ളത്. അത്തരം ചില സെലിബ്രിറ്റികളുടെ ഉദാഹരണങ്ങൾ നോക്കാം. ∙

നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ ഒരു ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആദ്യമായല്ല പ്രശസ്തരുടെ ഡീപ്ഫെയ്ക്കുകൾ സൃഷ്ടിക്കപ്പെടുന്നത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാ താരങ്ങളുമാണ് ഡീപ്ഫെയ്ക്കുകൾക്ക് കൂടുതലായി ഇരയായിട്ടുള്ളത്. അത്തരം ചില സെലിബ്രിറ്റികളുടെ ഉദാഹരണങ്ങൾ നോക്കാം.
∙ സ്കാർലെറ്റ് ജൊഹാൻസൺ
പ്രശസ്ത ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസൺ ഇരയായത് ഡീപ് ഫെയ്ക് പോൺ വിഡിയോയ്ക്കാണ്. നടിയുടെ രൂപം ഡിജിറ്റലായി സൂപ്പർഇംപോസ് ചെയ്താണ് ഈ ഉള്ളടക്കം സൃഷ്ടടിച്ചത്.
∙ ബറാക് ഒബാമ
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഡീപ് ഫെയ്ക്കിൽനിന്നു രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. ഒബാമയുടെ വ്യാജ പ്രസംഗമാണ് ഡീപ് ഫെയ്ക് മുഖേന സൃഷ്ടിച്ചത്. പ്രസംഗത്തിൽ ഒബാമ പറയാത്ത കാര്യങ്ങളുള്ള ഡീപ് ഫെയ്ക് വിഡിയോ യഥാർഥമാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
∙ ഗാള്‍ ഗഡറ്റ്
ഹോളിവുഡ് നടി ഗാള്‍ ഗഡറ്റ് ഹാനികരമായ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സമൂഹത്തിൽ ഗുരുതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള രാഷ്ട്രീയ വീക്ഷണങ്ങൾ പങ്കുവയ്ക്കുന്നതുമെല്ലാം അടങ്ങുന്ന വിഡിയോ പുറത്തു വന്നിരുന്നു. അതിനെതിരെ ശക്തമായ വിമർശനങ്ങളുമുണ്ടായി. പിന്നീടാണ് അത് ഡീപ് ഫെയ്ക് ആണെന്നു തിരിച്ചറിഞ്ഞത്. ഡീപ് ഫെയ്ക് വലിയ തോതിൽ ആളുകളെ തെറ്റിധരിപ്പിക്കുന്നതിന്‍റെ ഉദാഹരണമാണിത്.
∙ ടോം ക്രൂസ്
ഡ്യൂപ്പില്ലാതെ സ്റ്റണ്ടുകൾ ചെയ്യുന്ന താരമെന്ന രീതിയിലാണ് ടോം ക്രൂസ് സിനിമാ ലോകത്ത് അറിയിപ്പെടുന്നത്. താരത്തിന്‍റെ ഡീപ്ഫെയ്ക് വിഡിയോ ടോം ക്രൂസ് ചെയ്യാത്ത സ്റ്റണ്ട് രംഗങ്ങൾ അവതിരിപ്പിക്കുന്ന രീതിയിലായിരുന്നു. ഇതും അതിവേഗം പ്രചരിച്ചിരുന്നു.