ഷിജോ പൗലോസിന് 'നാമം' വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്സലന്‍സ് പുരസ്‌കാരം
ന്യൂയോർക്ക് ∙ ഷിജോ പൗലോസിന് 'നാമം' വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്സലന്‍സ് പുരസ്‌കാരം. പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ മാധ്യമപ്രവര്‍ത്തകനാണ് ഷിജോ പൗലോസ്. രണ്ട് പതിറ്റാണ്ടായി അമേരിക്കയിലെ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഷിജോ പൗലോസ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍

ന്യൂയോർക്ക് ∙ ഷിജോ പൗലോസിന് 'നാമം' വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്സലന്‍സ് പുരസ്‌കാരം. പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ മാധ്യമപ്രവര്‍ത്തകനാണ് ഷിജോ പൗലോസ്. രണ്ട് പതിറ്റാണ്ടായി അമേരിക്കയിലെ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഷിജോ പൗലോസ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനാകുന്നത് വ്ലോഗ്ഗര്‍ എന്ന നിലയിലാണ്. അമേരിക്കയുള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളിലെ അപൂര്‍വസുന്ദര കാഴ്ചകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന 'ഷിജോസ് ട്രാവല്‍ ഡയറി' എന്ന യൂട്യൂബ് ചാനലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏഷ്യാനെറ്റിന്റെ അമേരിക്കന്‍ പ്രതിനിധിയായി ജോലി ചെയ്തിട്ടുള്ള ഷിജോ പൗലോസ് ചാനലിലെ പ്രതിവാര വാര്‍ത്താ പരിപാടിയായ യുഎസ് വീക്കിലി റൗണ്ട് അപ്പിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരടക്കമുള്ള ഉന്നത നേതാക്കളുടെ യുഎസ് സന്ദര്‍ശനങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വിവിധ പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് മഹാമാരി തുടങ്ങി അനവധി സംഭവങ്ങളും മലയാളി പ്രേക്ഷകരിലേക്കെത്തിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാര്‍ഡ്, ബര്‍ഗന്‍ കൌണ്ടിയുടെ കമ്യണിറ്റി സര്‍വീസ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ഷിജോ സ്വന്തമാക്കിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്, ഐക്യരാഷ്ട്രസഭ, ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ എന്നീ സുപ്രധാന വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മിഡിയ അക്രഡിറ്റേഷനുള്ള അപൂര്‍വം മലയാളി മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഷിജോ പൗലോസ്. ഭാര്യ ബിന്‍സിയും മക്കളായ മരിയയും മരീസയും അടങ്ങുന്നതാണ് ഷിജോ പൗലോസിന്റെ കുടുംബം. സോഷ്യല്‍മീഡിയയുടെ അനന്തസാധ്യതകള്‍ കൃത്യമായി ഉപയോഗപ്പെടുത്തി വരുമാനമാര്‍ഗ്ഗമാക്കുന്ന ഷിജോ പൗലോസിനാണ് 2023ലെ നാമം വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍മീഡിയ എക്സലന്‍സ് പുരസ്‌കാരം.
ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്നാനായ കാത്തലിക് സെന്ററില്‍ വെച്ച് എംബിഎന്‍ ഫൗണ്ടേഷന്റെ (www.mbnfoundation.org) ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.