വാഷിങ്ടൻ ∙ യുഎസിലെ ഒഹായോ സംസ്ഥാനത്ത് കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ ഗവേഷക വിദ്യാർഥി മരിച്ചു. സിൻസിനാറ്റി മെഡിക്കൽ സ്കൂള്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വർഷ ഗവേഷക വിദ്യാർഥിയായിരുന്നു ആദിത്യ അദ്‌ലാഖ. ആദിത്യ ഈ മാസം ആദ്യം യുസി മെഡിക്കൽ സെന്ററിൽ വച്ച് മരണമടഞ്ഞതായി ഹാമിൽട്ടൺ കൗണ്ടി ജുഡീഷ്യൽ ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസിലെ ഒഹായോ സംസ്ഥാനത്ത് കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ ഗവേഷക വിദ്യാർഥി മരിച്ചു. സിൻസിനാറ്റി മെഡിക്കൽ സ്കൂള്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വർഷ ഗവേഷക വിദ്യാർഥിയായിരുന്ന ആദിത്യ അദ്‌ലാഖയാണ് മരിച്ചത്.

ആദിത്യ  ഈ മാസം ആദ്യം യുസി മെഡിക്കൽ സെന്ററിൽ വച്ച് മരണമടഞ്ഞതായി ഹാമിൽട്ടൺ കൗണ്ടി ജുഡീഷ്യൽ ഓഫിസ് വ്യക്തമാക്കി. നവംബർ ഒൻപതിന് വാഹനത്തിനുള്ളിൽ വെടിയേറ്റ നിലയിലാണ് സിൻസിനാറ്റി പൊലീസ് ആദിത്യയെ കണ്ടെത്തിയത്. രാവിലെ 6.20 ന് പ്രദേശത്ത് വെടിവയ്പ്പുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. അതുവഴി പോയ വാഹനത്തിന്റെ ഡ്രൈവർമാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ആദിത്യയെ യുസി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും  രണ്ടു ദിവസത്തിന് ശേഷം  മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ADVERTISEMENT

ആദിത്യ ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജിൽ നിന്ന് 2018-ൽ സുവോളജിയിൽ ബിരുദം നേടിയിരുന്നു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് 2020-ൽ ഫിസിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയാണ് തുടർ പഠനത്തിന് യുഎസിൽ എത്തിയത്.

English Summary:

Indian student shot dead in US