ടെക്‌സസ്∙ ഏഴ് വർഷത്തിന് ശേഷം ആദ്യമായി പിതാവിനെ നേരിൽ കണ്ട് ശതകോടീശ്വരനായ ഇലോൺ മസ്ക് . സ്‌പേസ് എക്‌സ് ലോഞ്ചിൽ പങ്കെടുക്കുന്നതിനാണ് ടെക്‌സസിൽ ഇരുവരും എത്തുകയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അകൽച്ചലായിരുന്ന ഇരുവരുടെയും കൂടിക്കാഴ്ച്ച രാജ്യാന്തര മാധ്യമങ്ങളിൽ വലിയ വാർത്താ പ്രധാന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്‌സസ്∙ ഏഴ് വർഷത്തിന് ശേഷം ആദ്യമായി പിതാവിനെ നേരിൽ കണ്ട് ശതകോടീശ്വരനായ ഇലോൺ മസ്ക് . സ്‌പേസ് എക്‌സ് ലോഞ്ചിൽ പങ്കെടുക്കുന്നതിനാണ് ടെക്‌സസിൽ എത്തിയ വേളയിലാണ് ഇരുവരും വീണ്ടും നേരിൽ ഖണ്ടത്. അഭിപ്രായ ഭിന്നതയെ തുടർന്ന് അകൽച്ചലായിരുന്ന ഇരുവരുടെയും കൂടിക്കാഴ്ച്ച രാജ്യാന്തര മാധ്യമങ്ങളിൽ വലിയ വാർത്താ പ്രധാന്യം നേടി.

2016-ൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ഇലോണും സഹോദരൻ കിംബാലുംഅച്ഛന്റെ 70-ാം ജന്മദിനം അദ്ദേഹത്തോടൊപ്പം ആഘോഷിച്ചപ്പോഴാണ് ഇലോൺ മസ്കും പിതാവ് എറോളും ഇതിനു മുൻപ് നേരിൽ കണ്ടത്. ഓസ്റ്റിനിൽ തന്റെ രണ്ട് പെൺമക്കളോടൊപ്പം താമസിക്കുന്ന എറോളിന് സ്‌പേസ് എക്‌സ് സിഇഒയായ മകനിൽ നിന്ന് സ്റ്റാർഷിപ്പ് ലോഞ്ചിലേക്കുള്ള അപ്രതീക്ഷിതമായിട്ടാണ് ക്ഷണം ലഭിച്ചത്. മുൻ ഭാര്യ ഹെയ്ഡ് മസ്‌കിനൊപ്പമാണ് എറോൾ മകനെ കാണുന്നതിനായി എത്തിയത്. 

ADVERTISEMENT

എറോൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.  ഇലോൺ മസ്കിനെ കണ്ടതോടെ പിതാവ് എറോൾ കരഞ്ഞുവെന്നും വളരെ വൈകാരികമായ നിമിഷമാണ് ഇതെന്നും  ഹെയ്ഡ് വെളിപ്പെടുത്തി. ഇലോണിനെ  കണ്ടതിൽ എറോൾ വളരെ സന്തോഷവാനായിരുന്നു. പിതാവിനെ കണ്ട സന്തോഷം മകനിലും പ്രകടമായിരുന്നു. ഇരുവരും ഏറെ നേരം സംസാരിച്ചു. ഇത് വളരെ ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്നും ഹെയ്ഡ് കൂട്ടിച്ചേർത്തു.ഏകദേശം ര അതിഥികൾക്കൊപ്പം വിഐപി പ്ലാറ്റ്‌ഫോമിൽ നിന്നാണ് എറോളും കുടുംബവും സ്റ്റാർഷിപ്പ് ലോഞ്ച് കണ്ടത്.