ശ്രീകുമാരന്‍ തമ്പിയെ കരയിപ്പിച്ച 'എഴുത്തച്ഛന്‍'; മാധവന്റെ മനസ്സിളക്കിയ 'ജാനകി'
ഹൂസ്റ്റണ്‍ ∙ ആശയ വൈവിധ്യം, നൂതനമായ ആവിഷ്‌ക്കരണം, മികവാര്‍ന്ന അവതരണം...കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പ്രവാസി സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി. സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ 'ഗണേശം' ആയിരുന്നു ആദ്യ പരിപാടി. രംഗവേദിയില്‍ മാന്ത്രിക

ഹൂസ്റ്റണ്‍ ∙ ആശയ വൈവിധ്യം, നൂതനമായ ആവിഷ്‌ക്കരണം, മികവാര്‍ന്ന അവതരണം...കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പ്രവാസി സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി. സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ 'ഗണേശം' ആയിരുന്നു ആദ്യ പരിപാടി. രംഗവേദിയില്‍ മാന്ത്രിക സ്പര്‍ശത്താല്‍ അ്ത്ഭുതം സൃഷ്ടിക്കുന്ന സൂര്യകൃഷ്ണമൂര്‍ത്തിയുടെ പ്രതിഭയുടെ തിളക്കം ഒരിക്കല്‍ കൂടി കണ്ട പരിപാടി.
മലയാളത്തിലെ മുഖ്യധാരാ നായികമാരായ ആശാ ശരത്, ലക്ഷ്മി ഗോപാലസ്വാമി, രചനാ നാരായണന്‍കുട്ടി തുടങ്ങിയ അതുല്യകലാകാരികള്‍ രംഗത്തെത്തിയ കലാശില്പം. മധു സമുദ്രയുടേയും സജീവ് സമുദ്രയുടേയും ദീപ സജീവിന്റേയും ചടുല നൃത്തത്തിനൊപ്പം സിയ ഉല്‍ഹഖിന്റേയും സിജുകുമാറിന്റേയും ധ്രുതതാള സംഗീതം. രൂപാ രവീന്ദ്രന്റെ കഥക് നടനം. ഗണപതിയ്ക്കുവെച്ച പരിപാടിയില്‍ പൂര്‍ണ്ണമായും ഗണപതി മയവും. ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ ആലപിക്കുന്ന ' ശ്രീകുമാരം, മധുരം' പരിപാടിയും അവതരണ മികവില്‍ കയ്യടി നേടി. അമേരിക്കയിലെ പാട്ടുകാര്‍ ഗാനം ആലപി്ക്കുന്നതിനു മുന്‍പ് ശ്രീകുമാരന്‍ തമ്പി ആ പാട്ടിന്റെ വഴി വിവരിച്ചു. പാട്ടാണോ വിവരണമാണോ പ്രേക്ഷകർക്ക് ഇഷ്ടമായത് എന്നതില്‍ മാത്രമാണ് സംശയം.
സി രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനമാക്കി അവതരിപ്പിക്കപ്പെട്ട 'എഴുത്തച്ഛന്‍' നാടകമായിരുന്നു മറ്റൊരു ഗംഭീര പരിപാടി. '60 ല്‍ അധികം സിനിമ സംവിധാനം ചെയ്ത തന്റെ കണ്ണുകളെ ഈറനണിയിച്ചു' എന്ന് നാടകം കണ്ടശേഷം ശ്രീകുമാരന്‍ തമ്പി പരസ്യമായി പറഞ്ഞതിലുണ്ട് നാടകത്തിന്റെ മികവ്. ശബരിനാഥ് സംവിധാനം ചെയ്ത ചിലമ്പോലി എന്ന നാടകവും അവതരണ മികവ് പുലര്‍ത്തി. പഴയകാല സിനിമ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രായം ചെന്നവര്‍ അവതരിപ്പിച്ച് സ്‌കിറ്റ്, സുനീഷ് വരനാട് സംവിധാനം ചെയ്ത 'പ്രൗഡം ഗംഭീരവും' എന്നിവയും ഏറെ കയ്യടിവാങ്ങി. രാധാമാധവുമായി ഹൂസ്റ്റണ്‍ നൂപരിയില്‍ നിന്നും കലാമണ്ഡലം ശ്രീദേവിയും മകള്‍ ഗീതുവും ഹരിവരാസത്തിന് നൃത്തചുവടുകള്‍ വെച്ച് ദിവ്യാ ഉണ്ണിയും അരങ്ങ് കൊഴുപ്പിച്ചു.
ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയില്‍ അവതരിപ്പിച്ച നൂതന സംഗീത നൃത്ത ആവിഷ്‌ക്കാരം 'ജാനകി' ആയിരുന്നു ഏറെ തിളക്കമാര്‍ന്ന പരിപാടി. സ്തീ ശാക്തീകരണത്തിന്റെ സന്ദേശം പകര്‍ന്നാടിയ പരിപാടി. കൈതപ്രം എഴുതി ഈണം നല്‍കിയ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ വേദിയിലെത്തി. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഡോ. ധനുഷ സന്യാല്‍ ചിട്ടപ്പെടുത്തിയ പരിപാടില്‍ 130 വനിതകള്‍ രംഗവേദിയിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ നായകനടന്‍ ആര്‍ മാധവന്റെ സാന്നിധ്യം താരപ്രഭ പരത്തി. തന്റെ മനസ്സിളക്കിയ പരിപാടിയായിരുന്നു ജാനകി എന്ന് മാധവന്‍ പറഞ്ഞപ്പോല്‍ സദസ്സ് എഴുന്നേറ്റ് കയ്യടിച്ചു മേഖലാ അടിസ്ഥാനത്തില്‍ നടത്തിയ പരിപാടികളും ഒന്നിനു പുറകെ ഒന്നായി മികവ് പുലര്‍ത്തി.