കലിഫോർണിയ∙ ലോക പ്രശസ്ത നിക്ഷേപകനും ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ വൈസ് ചെയർമാനും വാറൻ ബഫറ്റിന്റെ വിശ്വസ്തനുമായ ചാർലി മംഗർ (99) അന്തരിച്ചു. 2024 ജനുവരി ഒന്നിന് ചാർലി മംഗറിന് 100 വയസ്സ് തികയാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കലിഫോർണിയയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാർലിയുടെ പ്രചോദനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ∙  ലോക പ്രശസ്ത നിക്ഷേപകനും ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ വൈസ് ചെയർമാനും വാറൻ ബഫറ്റിന്റെ വിശ്വസ്തനുമായ ചാർലി മംഗർ (99) അന്തരിച്ചു. 2024 ജനുവരി ഒന്നിന് ചാർലി മംഗറിന് 100 വയസ്സ് തികയാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.  കലിഫോർണിയയിലെ ആശുപത്രിയിൽ  വച്ചായിരുന്നു അന്ത്യം. 

ചാർലിയുടെ പ്രചോദനവും ജ്ഞാനവും പങ്കാളിത്തവും ഇല്ലായിരുന്നെങ്കിൽ ബെർക്ക്‌ഷെയർ ഹാത്ത്‌വേയെ ഇന്നത്തെ നിലയിലേക്ക് കെട്ടിപ്പടുക്കാനാവില്ലെന്ന് ബെർക്ക്‌ഷെയറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ബഫറ്റ് പ്രസ്താവനയിൽ പറഞ്ഞു. 1978 മുതൽ ബെർക്ക്‌ഷെയർ വൈസ് ചെയർമാനായിരുന്ന ചാർലിയുടെ വിയോഗത്തിലൂടെ അമേരിക്കയുടെ കോർപ്പറേറ്റ് നിക്ഷേപ ചരിത്രത്തിലെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. 

ADVERTISEMENT

ബഫറ്റിനൊപ്പം, ലോകമെമ്പാടുമുള്ള നിക്ഷേപകർ ഉറ്റുനോക്കിയിരുന്ന വ്യക്തിയാണ് ചാർലി. നെബ്രാസ്കയിലെ ഒമാഹയിൽ ബെർക്ക്‌ഷെയറിന്റെ വാർഷിക ഷെയർഹോൾഡർ മീറ്റങ്ങുകളിൽ ബഫറ്റും ചാർലിയും പറയുന്നത് കേൾക്കാനായി നിരവധി നിക്ഷേപകരാണ് വന്ന് എത്തിയിരുന്നത്. 

ബെർക്‌ഷെയറിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ചാർലി സജീവമായിരുന്നില്ല.  ബെർക്ക്‌ഷെയർ മാനേജർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും നിക്ഷേപ വിശ്വസത്തിന് വലിയ അളവിൽ  ചാർലിയുടെ സാന്നിധ്യം സഹായിച്ചിരുന്നു. 

ADVERTISEMENT

∙ ബഫറ്റിന് സഹോദരതുല്യൻ 

ബെർക്ക്‌ഷെയർ വൈസ് ചെയർമാനായി മാറിയതിനുശേഷം, ബെർക്ക്‌ഷെയറിന് മൂലധനം അനുവദിക്കുന്നതിലും തന്റെ ബിസിനസ്സ് പങ്കാളിക്ക് തെറ്റുപറ്റിയതായി കരുതിയപ്പോഴും പരസ്യപ്രതികരണങ്ങൾക്ക് മുതിരാതെ  ബഫറ്റുമായി ചേർന്ന് തന്നെ ചാർലി പ്രവർത്തിച്ചു. ‘ബഫറ്റിനൊപ്പം ഒരു ടീമെന്ന നിലയിൽ പ്രവർത്തിച്ച ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളായിരുന്നു ചാർലി. വ്യക്തിപരമായി ബഫറ്റിന് ഇതൊരു വലിയ നഷ്ടമാണെന്ന് എനിക്ക് ഉറപ്പുണ്ട്’ – ന്യൂജഴ്‌സിയിലെ ലെ ചെറി ലെയ്‌ൻ ഇൻവെസ്റ്റ്‌മെന്റിന്റെ പങ്കാളിയായ റിക്ക് മെക്‌ലർ പറഞ്ഞു. 

ADVERTISEMENT

വളരെ നല്ല ഓഹരികൾ ന്യായമായ വിലയ്ക്ക് വാങ്ങുക. അതിൽ  നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് വീണ്ടും നിക്ഷേപിക്കുക. തുടർച്ചയായ വളർച്ചയും കൃത്യമായ പണമൊഴുക്കും  ഉറപ്പുവരുത്തുകയെന്നതായിരുന്നു ചാർലി ഇഷ്ടപ്പെട്ടിരുന്നത്. ഇത് തന്നെയായിരുന്നു ബഫറ്റിനും പ്രിയങ്കരം. 

English Summary:

Charlie Munger, Warren Buffett's longtime business partner, dies at 99