ഓൺലൈനിൽ വാങ്ങിയ തോക്കുപയോഗിച്ച് 3 കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു; ഇന്ത്യൻ വിദ്യാർഥി യുഎസിൽ അറസ്റ്റിൽ
ന്യൂയോർക്ക് ∙ മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ 3 കുടുംബാംഗങ്ങളെ വെടിവച്ചു കൊന്ന ഇന്ത്യൻ വിദ്യാർഥി ഓം ബ്രഹ്മഭട്ടിനെ (23) യുഎസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശിയായ ദിലീപ് കുമാർ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു (72), മകൻ യാഷ്കുമാർ (38) എന്നിവരെയാണു വധിച്ചത്.

ന്യൂയോർക്ക് ∙ മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ 3 കുടുംബാംഗങ്ങളെ വെടിവച്ചു കൊന്ന ഇന്ത്യൻ വിദ്യാർഥി ഓം ബ്രഹ്മഭട്ടിനെ (23) യുഎസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശിയായ ദിലീപ് കുമാർ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു (72), മകൻ യാഷ്കുമാർ (38) എന്നിവരെയാണു വധിച്ചത്. തുടർന്ന് പൊലീസിലേക്കു വിളിക്കുകയും ചെയ്തു.
സൗത്ത് പ്ലെയിൻഫീൽഡിനു സമീപമുള്ള വീട്ടിൽ നിന്ന് തിങ്കളാഴ്ച രാവിലെ വെടിയൊച്ച കേട്ടതായി അയൽവാസി അറിയിച്ചതിനെ തുടർന്നാണു പൊലീസ് എത്തിയത്. ദിലീപ് കുമാറിനെയും ബിന്ദുവിനെയും രണ്ടാം നിലയിലെ അപ്പാർട്മെന്റിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പരുക്കേറ്റ നിലയിലായിരുന്ന യാഷ്‌കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്തു നിന്നു തന്നെ ഓമിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചെന്നും ഓൺലൈനിൽ വാങ്ങിയ കൈത്തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. 2 മാസം മുൻപുവരെ മുത്തശ്ശനോടൊപ്പം താമസിച്ചിരുന്ന ഓം പിന്നീടു താമസം മാറിയിരുന്നു.