ന്യൂയോർക്ക്∙ വിമാനത്തിനുള്ളില്‍ വച്ച് ലോക ഹെവിവെയ്റ്റ് മുന്‍ ചാംപ്യന്‍ മൈക്ക് ടൈസന്‍ തന്‍റെ തലയിടിച്ച് പൊട്ടിച്ചതിന് നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് രംഗത്ത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ജെറ്റ് ബ്ലൂ വിമാനത്തിൽ നടന്ന സംഭവത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ വിമാനത്തിനുള്ളില്‍ വച്ച് ലോക ഹെവിവെയ്റ്റ് മുന്‍ ചാംപ്യന്‍ മൈക്ക് ടൈസന്‍ തന്‍റെ തലയിടിച്ച് പൊട്ടിച്ചതിന്  നഷ്ടപരിഹാരമായി മൂന്ന് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് രംഗത്ത്.  കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍  സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ജെറ്റ് ബ്ലൂ വിമാനത്തിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മെല്‍വിന്‍ ടൗന്‍സെൻ എന്ന് യുവാവ് മൈക്ക് ടൈസന്‍റെ ഇടിയേറ്റ്  തലപൊട്ടി ചോരയൊലിപ്പിച്ച് നില്‍ക്കുന്ന വിഡിയോ ദൃശ്യങ്ങളിലാണ് വൈറലായത്. അനാവശ്യമായി  പ്രകോപിപ്പിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്ന് മൈക്ക് ടൈസന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. 

ആക്രമണം ഏറ്റുവാങ്ങിയതിന് പിന്നാലെ തലവേദനയും കഴുത്ത് വേദനയും മെൽവിനെ സ്ഥിരമായി അലട്ടുന്നുണ്ട്. തലയ്ക്കുള്ളില്‍ ഭാരവും ഓര്‍മ പ്രശ്നങ്ങളും ഉറക്കക്കുറവും, തലകറക്കവും മുതലായ ശാരീകപ്രശ്നങ്ങൾ കാരണം മെൽവിൻ  കടുത്ത വിഷാദത്തിലേക്ക് വീണുപോയിയെന്ന് അഭിഭാഷകൻ അറിയിച്ചു. ആക്രമണം നടന്ന സമയത്ത് മെൽവിന് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ ചികില്‍സയ്ക്കായി വന്‍തുക ചിലവായെന്നും അഭിഭാഷകര്‍ ടൈസന് അയച്ച നോട്ടിസില്‍ പറയുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കും. 

ADVERTISEMENT

അതേസമയം, മെല്‍വിന്‍റെ ആവശ്യം അടിസ്ഥാനരഹിതമാണെന്നും പണം നല്‍കില്ലെന്നുമാണ് ടൈസന്‍റെ അഭിഭാഷകന്‍ വാര്‍ത്തകളോട് പ്രതികരിച്ചത്. ടൈസനെ മെല്‍വിന്‍ പ്രകോപിപ്പിച്ചുവെന്ന നിലയിലാണ് സംഭവ സമയത്ത് വിമാനക്കമ്പനിയും പ്രതികരിച്ചത്. ഇതോടെ ക്രിമിനല്‍ കുറ്റങ്ങളൊന്നും ടൈസനെതിരെ ചുമത്തിയിരുന്നില്ല. പക്ഷേ സംഭവത്തില്‍ ടൈസന്‍ പിന്നീട് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. 

English Summary:

Man Who Was Punched By Mike Tyson On Plane Demands Over 3 Crore Payout