ക്യാപ്പിറ്റൾ കലാപം: ഒളിംപിക് സ്വർണമെഡൽ ജേതാവിന് ശിക്ഷ വിധിച്ച് കോടതി
വാഷിങ്‌ടൻ∙ 2021 ജനുവരി 6 ന് നടന്ന ക്യാപ്പിറ്റൾ കലാപത്തിൽ പങ്കെടുത്തതിന് മുൻ യുഎസ് നീന്തൽ താരവും ഒളിംപിക് സ്വർണ മെഡൽ ജേതാവുമായ ക്ലെറ്റ് കെല്ലറിന് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തെ വീട്ടുതടങ്കലും 360 മണിക്കൂർ സാമൂഹിക സേവനവുമാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാര്‍ഡ് ലിയോണ്‍ വിധിച്ചത്. ക്യാപ്പിറ്റളിൽ

വാഷിങ്‌ടൻ∙ 2021 ജനുവരി 6 ന് നടന്ന ക്യാപ്പിറ്റൾ കലാപത്തിൽ പങ്കെടുത്തതിന് മുൻ യുഎസ് നീന്തൽ താരവും ഒളിംപിക് സ്വർണ മെഡൽ ജേതാവുമായ ക്ലെറ്റ് കെല്ലറിന് കോടതി ശിക്ഷ വിധിച്ചു. ആറ് മാസത്തെ വീട്ടുതടങ്കലും 360 മണിക്കൂർ സാമൂഹിക സേവനവുമാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാര്‍ഡ് ലിയോണ്‍ വിധിച്ചത്. ക്യാപ്പിറ്റളിൽ പ്രവേശിക്കുമ്പോൾ കെല്ലർ ധരിച്ചിരുന്ന യുഎസ് ടീമിന്‍റെ നീല ജാക്കറ്റ് സുരക്ഷാ ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇതാണ് കെല്ലറെ തിരിച്ചറിയുന്നതിന് സഹായിച്ചത്.
ചെയ്ത പ്രവൃത്തി തെറ്റാണെന്നും അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ശിക്ഷ ലഭിക്കുന്നതിന് മുമ്പ് കെല്ലര്‍ കോടതിയോട് പറഞ്ഞു. കെല്ലറിന് പ്രൊബേഷൻ നൽകുന്നത് പരിഗണിക്കണമെന്ന് കെല്ലറിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ആദ്യം കുറ്റം സമ്മതിച്ചവരില്‍ ഒരാളായ കെല്ലര്‍ ദയ അര്‍ഹിക്കുന്നതായും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അതേസമയം കെല്ലറിന് 10 മാസം തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടത്. കലാപത്തില്‍ കൈവശമുണ്ടായിരുന്ന യുഎസ് പതാക കെല്ലര്‍ വലിച്ചെറിഞ്ഞതായും ആക്ഷേപമുണ്ട്. ഒളിംപ്യൻ എന്ന് നിലയിൽ അമേരിക്കൻ പതാക വഹിച്ച കെല്ലർ 2021 ജനുവരി 6 ന് ആ പതാക ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായി , പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിൽ വാദിച്ചു.