ഹോട്ടലിലെ വാക്ക് ഇൻ ഫ്രീസറിൽ മരിച്ച കെന്നേക്ക ജെങ്കിൻസിന്‍റെ കുടുംബത്തിന് 10 മില്യൻ ഡോളർ നഷ്ടപരിഹാരം
ഇല്ലിനോയ് ∙ കെന്നേക്ക ജെങ്കിൻസ് (19) ഇല്ലിനോയിലെ ഹോട്ടലിലെ വാക്ക് ഇൻ ഫ്രീസറിൽ മരിച്ച സംഭവത്തിൽ 10 മില്യൻ ഡോളർ നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീർപ്പാക്കുന്നതിന് കുടുംബം സമ്മതിച്ചു.

ഇല്ലിനോയ് ∙ കെന്നേക്ക ജെങ്കിൻസ് (19) ഇല്ലിനോയിലെ ഹോട്ടലിലെ വാക്ക് ഇൻ ഫ്രീസറിൽ മരിച്ച സംഭവത്തിൽ 10 മില്യൻ ഡോളർ നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീർപ്പാക്കുന്നതിന് കുടുംബം സമ്മതിച്ചു. 2017 സെപ്റ്റംബറിലാണ് യുവതിയുടെ മൃതദേഹം ഫ്രീസറിൽ നിന്നും കണ്ടെത്തിയത്. റോസ്‌മോണ്ടിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനാണ് കെന്നേക്ക ജെങ്കിൻസ് എത്തിച്ചേർന്നത്.
പാർട്ടിക്ക് ശേഷം പുലർച്ചെ 4 മണിയോടെ, മകളെ കാണാനില്ലെന്ന് സുഹൃത്തുക്കൾ അമ്മയായ തെരേസയെ അറിയിച്ചു. തെരേസ ഹോട്ടലിലേക്ക് വിളിക്കുകയും ജെങ്കിൻസിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിരീക്ഷണ വിഡിയോ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാർ ഇതിന് വിസമ്മതിച്ചു. പിന്നീട് പൊലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് വിഡിയോ പരിശോധിക്കുന്നതിന് ജീവനക്കാർ സമ്മതിച്ചത്.
ജെങ്കിൻസ് പുലർച്ചെ 3:30 മണിയോടെ വാക്ക് ഇൻ ഫ്രീസറിലേക്ക് പോകുന്നത് വിഡിയോയിലുണ്ട്. ഹോട്ടൽ സുരക്ഷാ ക്യാമറകൾ കൃത്യമായി നിരീക്ഷിച്ചിരുന്നെങ്കിൽ, മരിക്കുന്നതിന് മുമ്പ് ജെങ്കിൻസിനെ കണ്ടെത്തുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.പാർട്ടിയുടെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കെന്നേക്കയുടെ മരണം അപകടമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്.
കുക്ക് കൗണ്ടിയിലെ സർക്യൂട്ട് കോടതിയിൽ ചൊവ്വാഴ്ച ഫയൽ ചെയ്ത ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം പകർപ്പ് ജെങ്കിൻസിന്‍റെ അമ്മ തെരേസ മാർട്ടിന് ഏകദേശം $3.7 മില്യൻ ലഭിക്കും. മറ്റ് രണ്ട് കുടുംബാംഗങ്ങൾക്കും 2.7 മില്യൻ ഡോളർ ലഭിക്കും. ബാക്കി തുക അറ്റോർണി ഫീസ്, മൃതസംസ്കാരച്ചെലവ്, മറ്റ് ചെലവുകൾ എന്നിവയ്ക്കായിട്ടാണ് വകയിരുത്തിയിരിക്കുന്നത്. വാക്ക്-ഇൻ ഫ്രീസറിലെ തണുപ്പ് കാരണം ഉണ്ടായ ഹൈപ്പോഥെർമിയയാണ് മരണ കാരണം.