ഡാലസ് ∙ 48 വയസ്സിലെത്തി നിൽക്കുന്ന കേരള അസോസ്സിയേഷൻ ഓഫ് ഡാലസിൽ ഈ വർഷം ഒരു തിരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു. നാളിതുവരെ അസോസിയേഷൻ പിന്തുടർന്നത്‌ ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയങൾക്കതീതമായി നിലകൊള്ളുന്ന മഹത്തായ പാരമ്പര്യമാണ്. എല്ലാവിഭാഗം മലയാളികളെയും പുതുതലമുറയേയും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോവുകയാണ് നമ്മുടെ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ 48 വയസ്സിലെത്തി നിൽക്കുന്ന കേരള അസോസ്സിയേഷൻ  ഓഫ് ഡാലസിൽ ഈ വർഷം ഒരു തിരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു. നാളിതുവരെ അസോസിയേഷൻ പിന്തുടർന്നത്‌ ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയങൾക്കതീതമായി നിലകൊള്ളുന്ന മഹത്തായ പാരമ്പര്യമാണ്. എല്ലാവിഭാഗം മലയാളികളെയും പുതുതലമുറയേയും ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോവുകയാണ് നമ്മുടെ ലക്ഷ്യം. അതിനാൽ ഇതുവരെ സമവായത്തിലൂടെയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരുന്നത്. അതേസമയം, ഈ വർഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവന്നിരിക്കുകയാണ്‌. അസോസിയേഷന്‍റെ ഭൂരിഭാഗം ദീർഘകാല പ്രവർത്തകരും അഭുദയകാംഷികളും ആവശ്യപ്പെട്ടതനുസ്സരിച്ചു പ്രസിഡന്‍റ്‌ സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുകയാണെന്ന് ഹരിദാസ് തങ്കപ്പൻ പറഞ്ഞു. 

ഈ പ്രസ്ഥാനത്തെ നയിക്കാൻ പരിചയ സമ്പന്നരും, ഊർജസ്വലരായ യുവജനങ്ങളെയും എല്ലാ പ്രവിശ്യകളിൽ നിന്നും വിവിധ സ്ഥാനങ്ങളിലേക്കു അണിനിരത്തുന്നത്. ഇതിനോടകം 5 സ്ഥാനാർഥികൾ എതിരില്ലാതെ നമ്മുടെ പാനലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തികച്ചും ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പിൽ കേരളാ അസോസിയേഷന്‍റെ ഗുണപരമായ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പ്രാപ്തരായ സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടത് അംഗങ്ങളായ നമ്മുടെ കടമയാണ്. ജാതിമതരാഷ്ട്രീയചിന്തകൾക്ക് അതീതമായി നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ പ്രാപ്തരായ, പരിചയസമ്പന്നരും ചെറുപ്പക്കാരും അണിനിരക്കുന്ന ഈ പാനലിന്‍റെ കൈകളിൽ കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്‍റെ ഭാവി ഭദ്രമായിരിക്കുമെന്നും സമൂഹത്തിനും അസ്സോസ്സിയേഷന്‍റെ വളർച്ചക്കും ഉതകുന്ന പ്രവർത്തനം കാഴ്ചവയ്ക്കും എന്നും ഞാനും എന്‍റെ സഹപ്രവർത്തകരും ഹൃദയംഗമമായി വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ മുഴുവൻ സ്ഥാനാർഥികളെയും നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

 ∙പാനൽ
പ്രസിഡന്‍റ് - ഹരിദാസ് തങ്കപ്പൻ

സെക്രട്ടറി - മൻജിത് കൈനിക്കര

മെമ്പർഷിപ്പ് ഡയറക്ടർ- നെബു കുര്യാക്കോസ്

ആർട്സ് ഡയറക്ടർ - ജിജി പി സ്കറിയ

ADVERTISEMENT

സോഷ്യൽ സർവീസ് ഡയറക്ടർ - ലേഖ നായർ

സ്പോർട്സ് ഡയറക്ടർ - ജയകുമാർ പിള്ള

പിക്നിക് ഡയറക്ടർ - ബിജോയ്‌ ബാബു

ലൈബ്രറി ഡയറക്ടർ - തോമസ് ചിറമേൽ 

ADVERTISEMENT

ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നമ്മുടെ പാനൽ അംഗങ്ങൾ.

വൈസ് പ്രസിഡന്‍റ് - അനശ്വർ മാമ്പള്ളി

ജോയിന്‍റ് സെക്രട്ടറി - ഫ്രാൻസിസ് തോട്ടത്തിൽ

ട്രഷറർ - ദീപക് നായർ

ജോയിന്‍റ് ട്രഷറർ - നിഷ മാത്യുസ്

എജ്യൂക്കേഷൻ ഡയറക്ടർ - ഡിമ്പിൾ ജോസഫ് 

ഡിസംബർ 16 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ അസോസിയേഷൻ ഹാളിൽ വച്ചുനടക്കുന്ന തെരഞ്ഞെടുപ്പിൽ നിങ്ങളേവരും "ടീം ഹരിദാസ് " പാനലിനെ ഒന്നടങ്കം വോട്ടുരേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

English Summary:

Haridas Thankappan Requesting Votes for Kerala Association of Dallas Elections