ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും സമൂഹത്തിലെ വിവിധ തുറകളിൽ നിറസാന്നിധ്യവുമായിരുന്ന റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പായുടെ നിര്യാണത്തിൽ അനുസ്മരണ പ്രാർത്ഥനയും സമ്മേളനവും നടത്തപ്പെട്ടു. ഡിസംബർ 13 ബുധനാഴ്ച വൈകിട്ട് 6.30ന് ചെറി ലൈൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്ന ശുശ്രൂഷയിലും സമ്മേളനത്തിലും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ് മാർ നിക്കോളോവോസ് നേതൃത്വം വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊരു കാര്യത്തിലും നിശ്ചയദാർഢ്യത്തോടെ നിലപാടുകളിൽ ഉറച്ചുനിന്നു പ്രവർത്തിയിൽ വിജയം കൈവരിക്കുന്ന പ്രകൃതക്കാരനായിരുന്നു  കോറെപ്പിസ്കോപ്പായെന്നും, താൻ ജനിക്കുന്നതിന് മുന്‍പേ  തന്നെ തന്‍റെ മാതാപിതാക്കളുമായി ചങ്ങാത്തം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും സക്കറിയാസ് മാർ നിക്കോളോവോസ്  അനുസ്മരിച്ചു. സഭയുടെ മാനേജിങ് കമ്മിറ്റി അംഗം, ഭദ്രാസ കൗൺസിൽ അംഗം, സഭയുടെ എംജിഒസിഎസ്എം സെക്രട്ടറി തുടങ്ങിയ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് മികവു തെളിയിച്ച ആളായിരുന്നു എന്നും സക്കറിയാസ് മാർ നിക്കോളോവോസ് കൂട്ടിച്ചേർത്തു. അമേരിക്കൻ ഭദ്രാസനത്തിനും പിന്നീട് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനും സ്വന്തമായ ഒരു ആസ്ഥാനം ഉണ്ടാക്കുന്നതിന് ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച ആളായിരുന്നു റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ . അദ്ദേഹത്തിന്‍റെ ധൈര്യവും സ്ഥൈര്യവും സഹപ്രവർത്തർക്കും വിശ്വാസികൾക്കും എന്നും ഊർജ്ജം ആയിരുന്നു എന്ന് ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ജോൺ തോമസ് ഓർമ്മിച്ചു. വസ്തുവകകൾ വാങ്ങുന്നത് അച്ഛന് എന്നും ഹരമായിരുന്നു എന്നും അത് പലതും സഭയ്ക്കായി സമർപ്പിച്ചിട്ടുണ്ട് എന്നും ഫാ ജോൺ തോമസ്  കൂട്ടിച്ചേർത്തു.

ADVERTISEMENT

ദീർഘകാലം സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചെറി ലൈൻ ദേവാലയത്തിന്‍റെ വികാരിയായിരിക്കുകയും സ്വന്തമായി ഒരു ആരാധനാലയം ഉണ്ടാക്കാനും കഴിഞ്ഞു എന്നതിലുപരി, അനേകം യുവജനങ്ങളെ ആരാധന ശുശ്രൂഷകളിലേക്ക് ആകർഷിക്കാനും ഉൾപ്പെടുത്താനും സാമുൽ അച്ഛന് കഴിഞ്ഞു. അവരുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഉതകുന്ന കർമ്മ പദ്ധതികൾ ആവിഷ്കരിക്കാൻ പ്രതിജ്ഞാബദ്ധനുമായിരുന്നു റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  എന്നും താൻ അസിസ്റ്റന്‍റ് വികാരി ആയിരിക്കുമ്പോൾ മാത്രമല്ല, തുടർന്ന് വികാരി ആയപ്പോഴും അച്ഛന്‍റെ അറിവും പരിചയസമ്പത്തും പകർന്നെടുക്കുന്നതിന് കഴിഞ്ഞത് അതീവ ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നതായി ചെറി ലൈൻ പള്ളി വികാരി ഫാദർ ഗ്രിഗറി വർഗീസ് പറഞ്ഞു. റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പായുടെ ദീർഘ വീക്ഷണത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും അനന്തരഫലമാണ് ചെറി ലൈൻ ഇടവകക്കുണ്ടായിട്ടുള്ള വളർച്ചയെന്ന് ഫാ. ഗ്രിഗറി  നന്ദിയോടെ സ്മരിക്കുകയുണ്ടായി. മെഴുവേലി പെരുംകുന്നിൽ കുടുംബവീട്ടിൽ വിശ്രമ ജീവിതം നയിച്ചു വന്ന  റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പായുടെ  നിര്യാണം ഇന്ത്യൻ സമയം ഡിസംബർ 13, നാല് മണിക്ക്  ആയിരുന്നു.

∙ ശവസംസ്കാര ശുശ്രൂഷകളുടെ ക്രമീകരണം
ഡിസംബർ 17, ഞായർ 3 മണിക്ക് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ പ്രാരംഭ ശുശ്രൂഷകൾ നടക്കും. നാലുമണിക്ക് ഹോസ്പിറ്റലിൽ നിന്ന് പുത്തൻകാവ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊണ്ടു പോകും. അവിടുത്തെ ശുശ്രൂഷകൾക്കുശേഷം അച്ഛന്‍റെ ഭവനത്തിൽ എത്തിച്ചേരും. ഡിസംബർ 18, തിങ്കൾ വൈകിട്ട് മൂന്ന് മണിക്ക് മെഴുവേലി ഹോളി ഇന്നസെന്‍റ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകളുടെ അവസാനഭാഗവും വിടപറയൽ ശുശ്രൂഷയും നടക്കും. മലങ്കര ഓർത്തഡോക്സ് സഭയിലും മറ്റിതര മേഖലകളിലും തനതായ പ്രവർത്തനശൈലി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പായുടെ  ജനനം 1927 ഫെബ്രുവരി 27ന് പത്തനംതിട്ടയിൽ മെഴുവേലി പെരുംകുന്നിൽ കുടുംബത്തിൽ ആയിരുന്നു. ചെറിയാൻ ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച സാമുവൽ, പിന്നീട് അറിയപ്പെടുന്ന ഗവേഷകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, ആത്മീയഗുരു, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ചു. മെഴുവേലി പ്രൈമറി സ്കൂൾ, P. E സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഇന്റർമീഡിയറ്റ്, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് BSC, ന്യൂയോർക്ക് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് തിയോളജിയിൽ മാസ്റ്റേഴ്സ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജിയിൽ മാസ്റ്റേഴ്സ് ഇവ നേടി. 

ADVERTISEMENT

1954 ൽ ആയിരുന്നു റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  ആദ്യമായി ഉപരിപഠനാർത്ഥം അമേരിക്കയിൽ എത്തിയത്.  75–ാം മത്തെ വയസ്സിലാണ്  സെന്‍റ് വ്ലാദിമിർ സെമിനാരിയിൽ നിന്നും തിയോളജിയിൽ ഡോക്ടറേറ്റ് എടുത്തത്. പഠന കാര്യങ്ങളിൽ അതീവ തല്പരനായിരുന്നു , വിദ്യാഭ്യാസരംഗത്തെയും വിദ്യാർഥികളെയും സ്നേഹിച്ചിരുന്നു എന്നത് യാദൃശ്ചികം അല്ല. വിദ്യ അഭ്യസിക്കുന്നതിൽ എന്ന പോലെ വിദ്യ അഭ്യസിപ്പിക്കുന്നതിലും  മികവ് തെളിയിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ, കിഴവള്ളൂർ സെന്‍റ് ജോർജ് മിഡിൽ സ്കൂൾ, പത്തനംതിട്ട മെട്രോപോളിറ്റൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. കൂടാതെ 1956–57 കാലഘട്ടത്തിൽ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകനായും, 1957–60 കാലഘട്ടത്തിൽ കാതോലിക്കേറ്റ് കോളജിൽ ലക്ചററായും ബയോളജി ഡിപ്പാർട്ട്മെന്‍റ് മേധാവിയായും പ്രവർത്തിച്ചു. പിന്നീട് 1960 ൽ നൈജീരിയയിലേക്ക് കുടിയേറിയ റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  ഇബാഡം ഗ്രാമർ സ്കൂളിൽ സീനിയർ സയൻസ് മാസ്റ്റർ ആയി തുടങ്ങി. ഇബാഡം യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസറും, faculty ചെയർമാനും ഒക്കെയായി തീർന്നു. അച്ഛന്‍റെ നൈജീരിയയിലെ 25 വർഷത്തെ സജീവ പ്രവർത്തന കാലത്ത് തന്നെ ധാരാളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഈ സമയത്ത് ഓക്സഫോർഡ്, മാക്‌മില്യൻ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി 50 ലേറെ ടെക്സ്റ്റ് ബുക്കുകൾ തയ്യാറാക്കി. ഇതിൽ നിന്നും റോയൽറ്റിയായി നല്ലൊരു തുക അച്ഛന് ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു.

റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  ഡാനിയേൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്തായിൽ നിന്നും 1954 ൽ ശെമ്മാശ പട്ടവും പരിശുദ്ധ ഗീവർഗീസ് കാതോലിക്കാ ബാവായിൽ നിന്ന് 1963 ൽ വൈദിക പട്ടവും സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയിൽ നിന്ന് 1993 ൽ കോർ എപ്പിസ്കോപ്പാ സ്ഥാനവും ലഭിക്കുകയുണ്ടായി. റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പായുടെ അമേരിക്കൻ ജീവിതം തികച്ചും സംഭവ ബഹുലമായ ഒരു തേരോട്ടം തന്നെ ആയിരുന്നു. 1985 മുതൽ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ സേവനം ആരംഭിച്ചു. റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  മുൻകൈയെടുത്ത് പല സംസ്ഥാനങ്ങളിലായി പുതിയ ഇടവകകൾ രൂപികരിക്കുകയും പിന്നീട് അവയെല്ലാം വലിയ ഇടവകകളായി മാറിയെന്നതും പ്രത്യേകം സ്മരിക്കേണ്ടിയിരിക്കുന്നു. ഒരേ സമയം തന്നെ ഒന്നിൽ കൂടുതൽ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞു എന്നത് സമൂഹത്തിൽ അച്ഛന്‍റെ വൈവിധ്യമാർന്ന പ്രവർത്തനശേഷിയെ വിളിച്ചറിയിക്കുന്നു. ഭദ്രാസന കൗൺസിൽ അംഗം, സഭ മാനേജിംഗ് കമ്മിറ്റിയംഗം, ഭദ്രാസന പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിങ്ങനെ റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  പ്രവർത്തിക്കാത്ത മേഖലകളില്ല. അമേരിക്കൻ ഭദ്രാസനത്തിന്‍റെയും പിന്നീട് നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ പുനരൂപീകരണത്തിലും സ്വന്തമായി ഒരു ഭദ്രാസന ആസ്ഥാനം ഉണ്ടാക്കുന്നതിനും പ്രത്യേകിച്ച് ആദ്യമായി വാങ്ങിയ കോമൺവെൽത്ത് boulevard കെട്ടിടത്തിനായുള്ള ധനസമാഹരണത്തിനും റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.

ADVERTISEMENT

അവസാനമായി റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പാ  ന്യൂയോർക്കിലെ ചെറി ലൈനിലെ സെന്‍റ് ഗ്രിഗോറിയോസ് ചർച്ചിന്‍റെ വികാരിയായി. തന്‍റെ ആത്മീയശുശ്രൂഷയും പൊതുപ്രവർത്തനവും അവസാനിപ്പിച്ചു. ചെറി ലൈൻ ഇടവകയുടെ രൂപീകരണം മുതൽ ഉണ്ടായിട്ടുള്ള ഉയർച്ചയിലും താഴ്ചയിലും എല്ലാം കൂടെ നിന്ന് ധീരമായ നേതൃത്വം നൽകി. അതിലെ വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കും വഴിയൊരുക്കി എന്നത് ഓരോ ഇടവക അംഗത്തിന്‍റെയും സാക്ഷ്യം ആണ്. ബഹുമാന്യനായ വന്ദ്യ സാമുവൽ കോർപ്പസ്കോപ്പ അച്ഛന്‍റെ ജീവിതം പ്രസ്ഥാനങ്ങളുടെ ഒരു സമാഹാരമായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ഭൗതിക വീക്ഷണത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചന്നോ, സ്ഥാനമാനങ്ങളും അവാർഡുകളും എല്ലാം വാരിക്കൂട്ടി എന്ന് പറയുമ്പോഴും തന്‍റെ ശിഷ്ടായുസ്സ് ഒരു വൈദീകനായി ജീവിച്ച് ദൈവ സന്നിധിയിലേക്ക് ചേരുവാൻ കാണിച്ച അച്ഛന്‍റെ ദർശനവും സമർപ്പണവും ഏറ്റവും അനുകരണീയമാണ്. കുടുംബ ജീവിതത്തിനും ബന്ധങ്ങൾക്കും വളരെയധികം മുൻതൂക്കം കൊടുത്തിരുന്നതിനുള്ള ഉദാഹരണമാണ് അച്ഛനും തന്‍റെപ്രിയ പത്നി അമ്മിണി കൊച്ചമ്മയും (ഏലിയാമ്മ സാമുവൽ) നയിച്ച മാതൃക ജീവിതം. കൊച്ചമ്മയുടെ മരണം വരെയും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും നടന്നുള്ള അവരുടെ പ്രവർത്തനങ്ങൾ ഏവർക്കും കൗതുക കാഴ്ചയായിരുന്നു. 1960 ൽ ആയിരുന്നു റവ.ഡോ. പി. എസ്. സാമുവൽ കോറെപ്പിസ്കോപ്പായുടെ അമ്മിണി ടീച്ചറുമായുള്ള വിവാഹം. റോജർ, റോഷ്നി, റെജി, രജനി എന്നീ നാല് മക്കളാണ് അവർക്കുള്ളത്. 

English Summary:

The American community mourned the death of Very Rev. Doctor P. Samuel Core Episcoppa