ന്യൂയോർക്ക് ∙ കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ന്യൂയോർക്കിൽ അഭിമാനകരമായി പ്രവർത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയെ 2024-ൽ നയിക്കുന്നതിനുള്ള സാരഥികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ചുമതലക്കാരെ ഏകകണ്‌ഠമായി തിരഞ്ഞെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ പ്രസിഡൻറ് ഫിലിപ്പോസ് കെ. ജോസഫിന്റെ (ഷാജി) അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി ജോൺ കെ. ജോർജ് (ബിജു) വാർഷിക റിപ്പോർട്ടും ട്രഷറർ ഷാജി വർഗ്ഗീസ് വാർഷിക വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പൊതുയോഗം പാസ്സാക്കിയതിനു ശേഷം ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗ്ഗീസ് പോത്താനിക്കാട് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്കു കടന്നു. 2024-വർഷത്തേക്കുള്ള ചുമതലക്കാരെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് നിശ്ചിത തീയതിക്കുള്ളിൽ ലഭിച്ച നാമനിർദ്ദേശ പത്രികകളിൽ എല്ലാ സ്ഥാനത്തേക്കും ഓരോ പേരുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് പോത്താനിക്കാട് പ്രസ്താവിച്ചു. അതിൻ  പ്രകാരം പുതു വർഷത്തേക്കുള്ള  സംഘടനാ ചുമതലക്കാർ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ബോർഡ് ചെയർമാൻ യോഗത്തിൽ പ്രസ്താവിക്കുകയും സംബന്ധിച്ച അംഗങ്ങൾ ഹർഷാരവത്തോടെ അത് അംഗീകരിക്കുകയും ചെയ്തു.

ADVERTISEMENT

തിരഞ്ഞെടുക്കപ്പെട്ടവർ: തോമസ് ഡേവിഡ് (സിബി ഡേവിഡ്)- പ്രസിഡൻറ്, മേരി ഫിലിപ്പ് - വൈസ് പ്രസിഡൻറ്, സജി എബ്രഹാം- സെക്രട്ടറി, വിനോദ് കെയാർക്കേ- ട്രഷറർ, ജോസി സ്കറിയ- ജോയിന്റ് സെക്രട്ടറി. കമ്മറ്റി അംഗങ്ങൾ - ബെന്നി ഇട്ടിയേറ, ഷാജു സാം, ലീലാ മാരേട്ട്, മാമ്മൻ എബ്രഹാം, മാത്യുക്കുട്ടി ഈശോ, തോമസ് ശാമുവേൽ, ശ്രീനിവാസൻ പിള്ള.  ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനായി സണ്ണി പണിക്കരും ബോർഡ് അംഗങ്ങളായി വിൻസെന്റ് സിറിയക്, വർഗ്ഗീസ് ജോസഫ്, പോൾ പി ജോസ്, ഫിലിപ്പോസ് കെ ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്റർമാരായി ഹേമചന്ദ്രൻ, ഷാജി വർഗ്ഗീസ് എന്നിവരെയും പൊതുയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

(വാർത്ത അയച്ചത്: മാത്യുക്കുട്ടി ഈശോ )

English Summary:

New Leadership for Kerala Samajam of Greater New York