വാഷിങ്‌ടൻ ∙ എച്ച്-1ബി നോൺ ഇമിഗ്രന്‍റ് വീസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു. 2024 ജനുവരി പദ്ധതി ആരംഭിക്കുന്നു. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്‌ടൻ ∙ എച്ച്-1ബി നോൺ ഇമിഗ്രന്‍റ് വീസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു.  2024 ജനുവരി പദ്ധതി ആരംഭിക്കുന്നു. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. 

∙ അപേക്ഷാ തീയതി
2024 ജനുവരി 29 മുതൽ ഏപ്രിൽ 1 വരെ എച്ച്-1ബി പൈലറ്റ് പ്രോഗ്രാമിനുള്ള അപേക്ഷ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിക്കും. എച്ച്-1ബി വീസ പുതുക്കുന്നതിനുള്ള ഡിപ്പാർട്ട്‌മെന്‍റിന്‍റെ സാങ്കേതികവും പ്രവർത്തനപരവുമായ കഴിവ് പരീക്ഷിക്കുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷകർക്ക് യോഗ്യരായ അപേക്ഷകർ 3 മാസത്തേക്ക് അപേക്ഷാ വിൻഡോയിൽ ഓൺലൈനായി അപേക്ഷിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ADVERTISEMENT

∙ ഇന്ത്യക്കാർക്ക് ആഴ്ചയിൽ 2000 ആപ്ലിക്കേഷൻ സ്ലോട്ടുകൾ ലഭിക്കും
എല്ലാ ആഴ്ചയും, എച്ച്-1ബി വീസ പുതുക്കുന്നതിനായി ‌ 4,000 അപേക്ഷാ സ്ലോട്ടുകൾ തുറക്കും. ഇതിൽ, ഏകദേശം 2,000 സ്ലോട്ടുകൾ മിഷൻ കാനഡയിൽ നിന്ന് ഏറ്റവും പുതിയ എച്ച്-1ബി വീസ ലഭിച്ച അപേക്ഷകർക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ 2,000 സ്ലോട്ടുകൾ മിഷൻ ഇന്ത്യ നൽകിയ വീസകൾക്കുള്ളതാണ്. ഈ സ്ലോട്ടുകൾ അടുത്ത വർഷം ജനുവരി 29, ഫെബ്രുവരി 5, 12, 19, 26 തീയതികളിൽ ലഭ്യമാകും. 

∙ എവിടെ അപേക്ഷിക്കണം
അപേക്ഷകൾ https://travel.state.gov/content/travel/en/us-visas/employment/domestic-renewal.html എന്ന ലിങ്ക് മുഖനേ സമ്മർപ്പിക്കാം. ഹോം പേജിൽ നിന്ന് '1400-AF79' എന്നതിനായി തിരയുന്നതിലൂടെ വീസ സംബന്ധമായ ഒരു സംഗ്രഹം ലഭിക്കും. www.regulations.gov-ലും ഇത് ലഭ്യമാണ്.

ADVERTISEMENT

അപേക്ഷകർക്ക് ഈ മേൽവിലാസത്തിലും അപേക്ഷിക്കാം  - Jami Thompson, Senior Regulatory Coordinator, Visa Services, Bureau of Consular Affairs, Department of State; email: VisaRegs@state.gov

∙ യോഗ്യതാ മാനദണ്ഡം
പൈലറ്റ് പ്രോഗ്രാമിന് കീഴിൽ ഒരു എച്ച്-1ബി വീസ പുതുക്കുന്നതിന്, അപേക്ഷകർ താഴെ സൂചിപ്പിച്ച മാനദണ്ഡങ്ങൾ പാലിക്കണം: പുതുക്കേണ്ട എച്ച്-1ബി വീസ 2020 ജനുവരി 1 നും 2023 ഏപ്രിൽ 1 നും ഇടയിൽ മിഷൻ കാനഡയോ 2021 ഫെബ്രുവരി 1 മുതൽ 2021 സെപ്റ്റംബർ 30 വരെ മിഷൻ ഇന്ത്യയോ നൽകിയത് ആയിരിക്കണം. 

ADVERTISEMENT

അപേക്ഷകർ  നോൺ-ഇമിഗ്രന്റ് വീസ ഇഷ്യൂവൻസ് ഫീസിന് വിധേയരാകരുത്. വ്യക്തിഗത അഭിമുഖത്തിൽ നിന്ന് ഒഴിവാക്കാനുള്ള യോഗ്യത ആവശ്യമാണ്. കഴിഞ്ഞ വീസ അപേക്ഷയ്ക്കായി മുൻപ് തന്നെ അപേക്ഷകർ പത്ത് വിരലടയാളങ്ങളും ബന്ധപ്പെട്ട വകുപ്പിൽ സമർപ്പിച്ചിരിക്കണം. അപേക്ഷകർക്ക് അംഗീകൃതവും കാലഹരണപ്പെടാത്തതുമായ എച്ച്-1ബി വീസ ഉണ്ടായിരിക്കണം. അപേക്ഷകർ നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എച്ച്-1ബി  സ്റ്റാറ്റസ് നിലനിർത്തിയിരിക്കണം.

English Summary:

US releases H-1B visa pilot program eligibility, dates and application details; open to only Indians and Canadians

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT