ഡാലസ് ∙ ഡാലസ് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സംഘടനയായ ഡാലസ് സൗഹൃദ വേദിയുടെ 2023 വർഷത്തെ ക്രിസ്മസ് & ന്യൂ ഇയർ ആഘോഷ പരിപാടികൾ പ്രാസംഗകരുടെ മികവും. പരിപാടികളുടെ മേന്മയും കൊണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഡാലസ് സൗഹൃദ വേദിയുടെ വളർച്ചക്ക് തുടക്കം മുതലേ നിറ സാന്നിധ്യം തെളിയിച്ചിട്ടുള്ള സെക്രട്ടറി അജയകുമാർ അതിഥികളയേയും, ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെയും സ്വാഗതം ആശംസിച്ചു. ക്രിസ്മസ് സ്വർഗ്ഗവും ഭൂമിയും തമ്മിൽ നടന്ന ഒരു കച്ചവടത്തിന്റെ കഥ പറയുന്ന ദിനമാണെന്നും ഇതിൽ സ്വർഗത്തിന് നഷ്ടവും ഭൂമിക്കു നേട്ടവും ഉണ്ടായതായി പ്രസിഡന്‍റ് എബി തോമസ് അധ്യക്ഷത പ്രസംഗത്തിലൂടെ അഭിപ്രായപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

മാർത്തോമാ സഭയിലെ മികച്ച പ്രാസംഗീകനും, മാർത്തോമാ സഭയിലെ വിവിധ മിഷനറി മേഖലകളിൽ പ്രവർത്തിച്ചു മനുഷ്യ മനസ്സുകളുടെ തേങ്ങൽ നേരിട്ട് മനസ്സിലാക്കുകയും അവരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തുകൊണ്ടിരിക്കുന്ന റവ ഷൈജു സി ജോയ് ആയിരുന്നു ക്രിസ്മസ് സന്ദേശം നൽകിയത്. കേരളത്തിലെ എയ്ഡ്സ് രോഗികളുടെ ഇടയിൽ നടത്തിയ ശുശ്രൂഷകളും മിഷനറി മേഖലകളിലെ മനുഷ്യരുടെ നീറുന്ന ജീവിത സാഹചര്യത്തെയും കോർത്തിണക്കിയായിരുന്നു ക്രിസ്മസ് സന്ദേശം നിറഞ്ഞ സദസ്സിനു വിളമ്പിയത്.സ്വർഗ്ഗ മഹിമ വെടിഞ്ഞു സ്വർഗത്തിൽ ജനിക്കേണ്ട ഉണ്ണി ബെതലഹേം കാലിത്തൊഴുത്തിൽ ജനിച്ചതിലൂടെ ഭൂമിയിലെ പാപികളായ മനുഷ്യ കുലത്തിനു രക്ഷ കിട്ടിയതായി ഓർമപ്പെടുത്തി.

സെന്‍റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ ചർച്ച വികാരി റവ ഫാദർ മാത്യു എം ജേക്കബ് തന്റെ കോളേജ് ജീവിത്തിലെ അനുഭവങ്ങൾ പങ്കു വെച്ചുകൊണ്ടായിരുന്നു കരുതലിന്റെ സന്ദേശം നൽകിയത്. ഹൃസ്വ സന്ദർശത്തിനു അമേരിക്കയിൽ എത്തിയ റിട്ടയേർഡ് കേരളാ പോലീസ് മേധാവി ടി എം കുരിയാക്കോസ് അമേരിക്കയിലെ പ്രവാസി മലയാളികൾക്ക് ക്രിസ്മസ് ന്യൂ ഇയർ  ആശംസ നേരുകയും. പുതു തലമുറയ്ക്ക് ഡാലസ് സൗഹൃദ വേദി വെളിച്ചം പകരട്ടെ എന്ന് ആശംസിക്കയും ചെയ്തു.

ADVERTISEMENT

മികച്ച അധ്യാപക സേവനത്തിനു സർക്കാരിൽ നിന്നും, മലയാള ചെറുകഥാ എഴുത്തു മത്സരത്തിന് കേരളാ മാതുഭൂമി പേപ്പറിൽ നിന്നും നിരവധി പരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഡാലസ് സൗഹൃദ വേദിയുടെ ഉറ്റ ചങ്ങാതിയായ ടീച്ചർ സാറ ചെറിയാൻ, ആശംസാ പ്രസംഗത്തിലൂടെ ഡാലസ് സൗഹൃദ വേദി ഇന്ന് സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്ന പ്രവർത്തങ്ങൾ ക്രിസ്മസ് സന്ദേശമായ കരുതലിന്റെയും സ്നേഹത്തിന്റെയും വേദിയായി മാറികൊണ്ടിരിക്കണെന്നു അഭിപ്രായപ്പെട്ടു. സാൻറ്റ ക്ലോസ് എത്തി ക്രിസ്മസ് ആശംസാ നേരുകയും, കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതോടു കൂടി ആഘോഷ കലാ പരിപാടികൾക്ക് തുടക്കം ഇട്ടു. മധുരിക്കുന്ന ശബ്ദത്തിന്റെ ഉടമയുമായ ഡാലസിലെ മികച്ച ഗായകൻ ശ്രി.സുകു വറുഗീസിന്റെ ക്രിസ്മസ് ഗാനത്തോട് കൂടിയാണ് ആരംഭിച്ചത്.

ഡാലസിലെ മികച്ച നിലവാരം പുലർത്തുന്നതും നൂറു കണക്കിന് കുട്ടികളെ നൃത്തം പഠിപ്പിച്ചു വിവിധ വേദികളിൽ അവരുടെ കലാ പ്രാവിണ്യം അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തുകൊണ്ടിരിക്കുന്ന റിഥം ഓഫ് ഡാലസ് പുതുമയേറിയ മൂന്നു ദൃശ്യ സുന്ദരമായ  ഗ്രൂപ്പ് ഡാൻസുകൾ ഡാലസ് സൗഹൃദ വേദിയുടെ സ്റ്റേജിൽ അവതരിപ്പിച്ചു കാണികളുടെ കൈയടി വാങ്ങി. ഈശ്വരൻ കനിഞ്ഞു അനുഗ്രഹിച്ച ഒരു കലഹൃദയമുള്ള ഡോ:നിഷാ ജേക്കബ് ഈ ക്രുസ്തുമസ് വേദിയിൽ ശ്രുതി സുന്ദരമായ പട്ടു പാടി കേൾവിക്കാരുടെ പ്രശംസ പിടിച്ചു പറ്റി.

ADVERTISEMENT

പ്രാചീന കലാരൂപങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഡാലസ് സൗഹൃദ വേദി ക്രിസ്തുമസിന്റെ വേദിയിലും കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടം അവതരിപ്പിച്ചു. പൂജാ ജയന്ത് എന്ന കൊച്ചു മിടുക്കി കാണികളെ മൊത്തം അമ്പരപ്പിച്ചു കൊണ്ട് നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ - ലാവണ്യസമ്പന്നമായ ചലങ്ങളുമായി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഭവ്യാ ബിനോജ്, അമേയ, വിമൽ, ഷെജിന്.എ ബാബു, ഷാജി തോമസ് തുടങ്ങിയവരുടെ അതി മനോഹരങ്ങളായ ഗാനങ്ങൾ സദസ്സിനു പ്രകാശ ധാര പകർത്തി. ആദ്യാവസാനം വരെ പ്രോഗ്രാം എം സി ആയി സുബി ഫിലിപ്പ് & ഭവ്യാ ബിനോജ് എന്നിവർ പ്രവർത്തിച്ചു. വളരെ ഭംഗിയോടും ചിട്ടയോടും പ്രോഗ്രാം അവതരിപ്പിച്ച ഇരുവരെയും പ്രസിഡണ്ട് അഭിനന്ദനം അറിയിച്ചു. ബാബു വറുഗീസ് കൃതജ്ഞത അർപ്പിച്ചു കൊണ്ട് സമ്മേളനം അവസാനിപ്പിച്ചു. വളരെ രുചിയേറിയ ക്രിസ്മസ് ഡിന്നർ പാചകം ചെയ്തത് കരോൾട്ടൺ സാബു ഇന്ത്യൻ റസ്റ്റോറന്‍റ് ആയിരുന്നു.

English Summary:

Dallas Sauhrudha Vedhi Celebrated Christamas and New Year