ശതാഭിഷേക നിറവിൽ: ഡാലസിൽ നിന്നു നിറചിരിയോടെ ഓൺലൈനിലെത്തി ഗാനഗന്ധർവൻ; കേക്ക് മുറിച്ച് വിജയ് യേശുദാസ്
കൊച്ചി ∙ സംഗീതം അലയടിച്ച നേരം ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ശതാഭിഷേകച്ചടങ്ങിൽ ഒത്തുചേർന്നതു പ്രൗഢ സദസ്സ്. അവർക്ക് ആവേശം പകർന്നു യുഎസിലെ ഡാലസിൽ നിന്നു ഗാനഗന്ധർവനും പത്നി പ്രഭയും ഇളയമകൻ വിശാൽ, ഭാര്യ വിനയ, മകൾ അമാര, വിനയയുടെ അമ്മ അമ്മു ചന്ദ്രൻ എന്നിവരും വിഡിയോ വോളിൽ നിറചിരിയോടെയെത്തി. യുഎസിൽ

കൊച്ചി ∙ സംഗീതം അലയടിച്ച നേരം ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ശതാഭിഷേകച്ചടങ്ങിൽ ഒത്തുചേർന്നതു പ്രൗഢ സദസ്സ്. അവർക്ക് ആവേശം പകർന്നു യുഎസിലെ ഡാലസിൽ നിന്നു ഗാനഗന്ധർവനും പത്നി പ്രഭയും ഇളയമകൻ വിശാൽ, ഭാര്യ വിനയ, മകൾ അമാര, വിനയയുടെ അമ്മ അമ്മു ചന്ദ്രൻ എന്നിവരും വിഡിയോ വോളിൽ നിറചിരിയോടെയെത്തി. യുഎസിൽ കൃത്യം 12 നു കൊച്ചി പാടിവട്ടം കൺവൻഷൻ സെന്ററിൽ ഒരുക്കിയ വേദിയിലെ കേക്ക് മുറിച്ചതു മകൻ വിജയ് യേശുദാസ് ആയിരുന്നു. മുറിച്ച കേക്കിന്റെ ആദ്യ മധുരം യേശുദാസിന്റെ ഉറ്റസുഹൃത്ത് ഡോ. ചേർത്തല ഗോവിന്ദൻകുട്ടിക്കാണു വിജയ് നൽകിയത്.
കേരളത്തിൽ യേശുദാസ് ഓൺലൈനായി പങ്കെടുത്ത ഏക ആഘോഷ പരിപാടിയായിരുന്നു. യേശുദാസ് അക്കാദമി, മലയാള സിനിമയിലെ പിന്നണി ഗായകരുടെ സംഘടന ‘സമം’, മൽഹാർ ഇവന്റ്സ് എന്നിവർ ചേർന്നാണു ‘ശതാഭിഷേക നിറവിൽ ദാസേട്ടൻ @ 84’ എന്ന പേരിൽ സംഘടിപ്പിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ വരികളായ ‘ജാതിഭേദം മതദ്വേഷം...’ എന്ന ഭാഗം ഗായകർ ഒന്നുചേർന്ന് ആലപിച്ചാണു പരിപാടിക്കു തുടക്കമിട്ടത്. ഗാനഗന്ധർവൻ പിന്നണിഗാന രംഗത്ത് ആദ്യമായി പാടിയ വരികളായിരുന്നു അത്. നടൻ കമൽഹാസൻ, ഗായികമാരായ ചിത്ര, സുജാത മോഹൻ, ശ്വേത മോഹൻ എന്നിവർ ഓൺലൈനിൽ ആശംസകൾ നേർന്നു. ‘റൊമ്പ സന്തോഷം. എന്റെയും കുടുംബത്തിന്റെയും നന്ദി’ എന്നായിരുന്നു കമൽഹാസനോടുള്ള പ്രതികരണം. യേശുദാസിന്റെ ഗാനങ്ങൾ കോർത്തിണക്കി 15 ഗായകർ അദ്ദേഹത്തിനു ഗാനങ്ങളിലൂടെ ആശംസ നേർന്നു.
‘സംഗീതത്തിൽ ജാതിഭേദങ്ങളോ വിദ്വേഷങ്ങളോ ഇല്ലെന്നാണു ജീവിതം പഠിപ്പിച്ചത്. എനിക്കു നിങ്ങൾ നൽകുന്ന ഈ സ്നേഹത്തിനിടയ്ക്ക് അതുകൂടി മനസ്സിരുത്തി പ്രവർത്തിച്ചാൽ അതാണു കേക്കിനെക്കാൾ രുചിയുള്ള മധുരം. ഞാനും എന്റെ കുടുംബാംഗങ്ങളും ഈ സ്നേഹത്തിനു കടപ്പെട്ടിരിക്കുന്നു’– യേശുദാസ് പറഞ്ഞു. ഗായകരായ ദേവാനന്ദ്, രാജലക്ഷ്മി, പ്രദീപ് സോമസുന്ദരം, വൈക്കം വിജയലക്ഷ്മി, ഗണേഷ് സുന്ദരം, രഞ്ജിനി ജോസ്, ടെൽമ, മണക്കാട് ഗോപൻ, റെജു ജോസഫ്, സംഗീത ശ്രീകാന്ത്, കലാഭവൻ സാബു, പുഷ്പവതി, സരിത രാജീവ്, കെ.കെ. നിഷാദ്, സന്നിധാനന്ദൻ ഉൾപ്പെടെയുള്ളവരാണു ഗാനങ്ങൾ കോർത്തിണക്കി ആശംസ നേർന്നത്.
നടന്മാരായ ദിലീപ്, സിദ്ദീഖ്, മനോജ് കെ. ജയൻ, സംവിധായകരായ സത്യൻ അന്തിക്കാട്, എം. പത്മകുമാർ, നാദിർഷ, സംഗീത സംവിധായകരായ ജെറി അമൽദേവ്, ഔസേപ്പച്ചൻ, വിദ്യാധരൻ, ബേണി ഇഗ്നേഷ്യസ്, ശരത്, ടി.എസ്. രാധാകൃഷ്ണൻ, ബിജിബാൽ, സമം പ്രസിഡന്റ് സുദീപ് കുമാർ, ഗാനരചയിതാക്കളായ ആർ.കെ. ദാമോദരൻ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ചിറ്റൂർ ഗോപി, രാജീവ് ആലുങ്കൽ എന്നിവരും ഫാ. പോൾ പൂവത്തിങ്കൽ, അസീസ്, സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ, സാക്സ് ജോയി തുടങ്ങിയവർ പ്രസംഗിച്ചു. യേശുദാസിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ ‘നാദനക്ഷത്രം’ പുസ്തകത്തിന്റെ കവർ ദിലീപ്, മനോജ് കെ.ജയൻ, സിദ്ദീഖ് എന്നിവർ ചേർന്നു പ്രകാശനം ചെയ്തു. ഡോ. എം.ഡി.മനോജാണു ലേഖനങ്ങൾ സമാഹരിച്ചു പുസ്തകം തയാറാക്കിയത്.