നവജാതശിശുവിനെ കൊലപ്പെടുത്തിയ കൗമാരക്കാരിക്ക് 15 വർഷം തടവ്
ഫോർട്ട് വർത്ത് ∙ നവജാതശിശുവിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഫോർട്ട് വർത്ത് കൗമാരക്കാരിക്ക് 15 വർഷം തടവ് വിധിച്ചതായി ജില്ലാ അറ്റോർണി ഓഫിസ് പറഞ്ഞു. രണ്ട് വർഷം മുമ്പ് തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് 17 വയസ്സുകാരി സമ്മതിച്ചിരുന്നു. 2021 സെപ്റ്റംബർ 9-ന് ഫോർട്ട് വർത്തിലെ വീട്ടിലെ കുളിമുറിയിൽ

ഫോർട്ട് വർത്ത് ∙ നവജാതശിശുവിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഫോർട്ട് വർത്ത് കൗമാരക്കാരിക്ക് 15 വർഷം തടവ് വിധിച്ചതായി ജില്ലാ അറ്റോർണി ഓഫിസ് പറഞ്ഞു. രണ്ട് വർഷം മുമ്പ് തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് 17 വയസ്സുകാരി സമ്മതിച്ചിരുന്നു. 2021 സെപ്റ്റംബർ 9-ന് ഫോർട്ട് വർത്തിലെ വീട്ടിലെ കുളിമുറിയിൽ കൗമാരക്കാരി മകൾക്ക് ജന്മം നൽകി. കുഞ്ഞ് ജനിച്ച് കുറച്ച് സമയത്തിന് ശേഷം, പാരാമെഡിക്കുകളെ വിളിച്ച് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നും രക്തസ്രാവമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് മണിക്കൂറിന് ശേഷം കുട്ടി മരിച്ചു.
തന്റെ കുഞ്ഞിനെ കൊന്നത് താനാണെന്ന് കൗമാരക്കാരി സമ്മതിച്ചതായും ശിക്ഷ വിധിക്കാൻ ജൂറിയോട് ആവശ്യപ്പെട്ടതായും ഡിഎയുടെ ഓഫിസ് അറിയിച്ചു. കൗമാരക്കാരി അടുത്ത രണ്ട് വർഷം ടെക്‌സാസിലെ ജുവനൈൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ ചെലവഴിക്കുമെന്നും അവളുടെ 19-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് ജഡ്ജി അവളെ ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കുമെന്നും ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു.