കഴിഞ്ഞ വർഷം 60,000ത്തിലധികം വിദേശ വിദ്യാർഥികൾ കാനഡയിൽ സ്ഥിരതാമസമാക്കി
ടൊറന്റോ ∙ വർധിച്ചുവരുന്ന പാർപ്പിട പ്രതിസന്ധിക്കിടയിൽ രാജ്യാന്തര വിദ്യാർഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതിനിടെ, രാജ്യാന്തര വിദ്യാർഥികളിൽ 62,410 പേർ കഴിഞ്ഞവർഷം രാജ്യത്ത് സ്ഥിരതാമസക്കാരായി.

ടൊറന്റോ ∙ വർധിച്ചുവരുന്ന പാർപ്പിട പ്രതിസന്ധിക്കിടയിൽ രാജ്യാന്തര വിദ്യാർഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതിനിടെ, രാജ്യാന്തര വിദ്യാർഥികളിൽ 62,410 പേർ കഴിഞ്ഞവർഷം രാജ്യത്ത് സ്ഥിരതാമസക്കാരായി. ഇക്കാര്യം കാനഡ യിലെ ഇമിഗ്രേഷൻ ഡാറ്റയാണ് പുറത്ത് വിട്ടത്. 2022ൽ 52,740 രാജ്യാന്തര വിദ്യാർഥികളാണ് കാനഡയിൽ സ്ഥിരതാമസമാക്കിയത്. 9,670 പേരുടെ വർധനയാണ് 2023ൽ ഉണ്ടായതെന്ന് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ഡാറ്റ പറയുന്നു.
വിദേശ വിദ്യാർഥികൾ, സ്ഥിര താമസക്കാരല്ലാത്തവർ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവരാണ് കാനഡയിൽ സ്ഥിരതാമസക്കുന്നതിൽ മുൻപന്തിയിലുള്ളത്.പാർപ്പിട വിലയിലും വർധിച്ചുവരുന്ന ജീവിതച്ചെലവിലും സർക്കാരിന് തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന രാജ്യാന്തര വിദ്യാർഥികളുടെയും താൽക്കാലിക താമസക്കാരുടെയും എണ്ണം സൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.
പെർമിറ്റുകൾ പരിഷ്കരിക്കുക, സ്ഥിരതാമസക്കാരല്ലാത്തവരുടെ പ്രവേശനത്തിന് പരിധി നിശ്ചയിക്കൽ എന്നിവ ഉൾപ്പെടുന്ന ഓപ്ഷനുകളെക്കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാനഡിയൻ സ്ഥിര താമസത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന രാജ്യാന്തര വിദ്യാർഥികൾക്ക് നിരവധി സാധ്യതകൾ ലഭ്യമാണ്. അവയിൽ ഏറ്റവും വേഗതയേറിയത് എക്സ്പ്രസ് എൻട്രി പ്രോഗ്രാമാണ്. എല്ലാ വർഷവും കാനഡയിൽ സ്ഥിരതാമസത്തിനായി ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് ഇന്ത്യൻ വിദ്യാർഥികളാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കാരണം ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകിയ പെർമിറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷം നാല് ശതമാനം കുറഞ്ഞു. പക്ഷേ ഇപ്പോഴും അവർ രാജ്യത്ത് സ്ഥിരതാമസിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പായി തുടർന്നുവെന്ന് മില്ലർ പറയുന്നു. 2023ലെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഏകദേശം 330,000 പുതിയ കുടിയേറ്റക്കാരും വിദ്യാർഥികളും കാനഡയിൽ താമസിക്കുന്നുണ്ട്.