‘ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും അവഗണന’; ഇന്ത്യയ്ക്ക് വേണ്ടി ശബ്ദമുയർത്തി മസ്ക്
സാൻഫ്രാൻസിസ്കോ∙ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗമല്ലാത്തത് അസംബന്ധമാണെന്ന് ടെസ്‌ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനങ്ങൾ ഇത്തരം നിലപാടുകൾ പുനഃപരിശോധിക്കണം. അധിക ശക്തിയുള്ള രാജ്യങ്ങൾ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. ആഫ്രിക്കയ്ക്ക്

സാൻഫ്രാൻസിസ്കോ∙ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗമല്ലാത്തത് അസംബന്ധമാണെന്ന് ടെസ്‌ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനങ്ങൾ ഇത്തരം നിലപാടുകൾ പുനഃപരിശോധിക്കണം. അധിക ശക്തിയുള്ള രാജ്യങ്ങൾ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. ആഫ്രിക്കയ്ക്ക് ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗത്വം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഒരു ഘട്ടത്തിൽ, ഐക്യരാഷ്ട്രസഭയുടെ സ്ഥാനപങ്ങളെ സംബന്ധിച്ച് പുനരവലോകനം ആവശ്യമാണ്. അധിക ശക്തിയുള്ളവർ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് പ്രശ്നം. ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും ഇന്ത്യക്ക് സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം ഇല്ലെന്നത് അസംബന്ധമാണ്. ആഫ്രിക്കയ്‌ക്ക് (ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങൾക്കും കൂടി) മൊത്തത്തിൽ ഒരു സ്ഥിരാംഗത്വം ഉണ്ടായിരിക്കണം.’’ – മസ്ക് അഭിപ്രായപ്പെട്ടു.
നേരത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യുഎൻ ഇന്നത്തെ ലോകത്തെ പ്രതിഫലിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ മാറ്റം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ആഫ്രിക്കയ്ക്ക് ഇപ്പോഴും ഒരു സ്ഥിരാംഗത്വമില്ലാത്തത് എങ്ങനെ അംഗീകരിക്കാനാകും? സ്ഥാപനങ്ങൾ ഇന്നത്തെ ലോകത്തെ പ്രതിഫലിപ്പിക്കണം, 80 വർഷം മുമ്പുള്ളതല്ല. സെപ്തംബറിലെ ഭാവി ഉച്ചകോടി ആഗോള ഭരണ പരിഷ്കാരങ്ങൾ പരിഗണിക്കുന്നതിനും വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമുള്ള അവസരമായിരിക്കും,' ജനുവരി 21 ന് ഒരു പോസ്റ്റിൽ ഗുട്ടെറസ് പറഞ്ഞു.
എട്ട് തവണയായി (16 വർഷം) യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്ത രാജ്യമായി ഇന്ത്യ പ്രവർത്തിച്ചിട്ടുണ്ട്. 2023 സെപ്തംബറിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഐക്യരാഷ്ട്രസഭയുടെ ഘടന പരിഷ്കരിക്കാനുള്ള വിമുഖതയെ ഇന്ത്യൻ വിദേശക്കാര്യ മന്ത്രി എസ് ജയശങ്കർ വിമർശിച്ചിരുന്നു. അതേസമയം,യുഎൻ സ്ഥാപിതമായപ്പോൾ അന്നത്തെ ലോകം ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അന്ന് യുഎന്നിൽ 51 സ്ഥാപക അംഗങ്ങളുണ്ടായിരുന്നു. ഇന്ന് യുഎന്നിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഏകദേശം 200 ആണ്. ഇതൊക്കെയാണെങ്കിലും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങൾ ഇപ്പോഴും പഴയത് പോലെ തുടരുകയാണ്.' – മോദി ചൂണ്ടിക്കാട്ടി