ലോകത്തിന്റെ കണ്ണീർതുള്ളി; ചലഞ്ചർ ദുരിതത്തിന് ഇന്ന് 38 വയസ്സ്
ഫ്ളോറിഡ∙ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ചരിത്രങ്ങളിൽ ഒന്നാണ് ചലഞ്ചർ ദുരന്തം.1986 ജനുവരി 28നാണു ചലഞ്ചറെന്ന സ്പേസ് ഷട്ടിൽ ഓർബിറ്റർ ഫ്ളോറിഡയിലെ കേപ് കാനവറലിൽ നിന്നും ഏഴു യാത്രികരുമായി യാത്ര ആരംഭിച്ചത്. സ്പാർട്ടൻ ഹാലി സ്പേസ്ക്രാഫ്റ്റ് എന്ന പേടകത്തെയും ട്രാക്കിങ് ആൻഡ് ഡേറ്റ റിലേ സാറ്റലൈറ്റ്

ഫ്ളോറിഡ∙ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ചരിത്രങ്ങളിൽ ഒന്നാണ് ചലഞ്ചർ ദുരന്തം. 1986 ജനുവരി 28നാണു ചലഞ്ചറെന്ന സ്പേസ് ഷട്ടിൽ ഓർബിറ്റർ ഫ്ളോറിഡയിലെ കേപ് കാനവറലിൽ നിന്നും ഏഴു യാത്രികരുമായി യാത്ര ആരംഭിച്ചത്. സ്പാർട്ടൻ ഹാലി സ്പേസ്ക്രാഫ്റ്റ് എന്ന പേടകത്തെയും ട്രാക്കിങ് ആൻഡ് ഡേറ്റ റിലേ സാറ്റലൈറ്റ് എന്ന ഉപഗ്രഹത്തെയും ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യവുമായിട്ടാണ് ചലഞ്ചർ യാത്ര പോയത്.
ബഹിരാകാശ യാത്രയ്ക്ക് മത്സരം ജയിച്ച അർഹത നേടിയ ക്രിസ്റ്റ മക്കോലിഫായിയെന്ന അധ്യാപികയ്ക്ക് മഹത്തായ ഒരു സ്വപ്നമുണ്ടായിരുന്നു. ആകാശത്തിന്‍റെ അതിരുകളെ ഭേദിച്ച തന്‍റെ അനുഭവം വിദ്യാർഥികളുമായി പങ്കുവയ്ക്കുകയെന്നതായിരുന്നു ആ സ്വപ്നം. നിരവധി തടസ്സങ്ങൾ വിക്ഷേപണത്തിനു മുൻപ് തന്നെ ദൗത്യം നേരിട്ടിരുന്നു. വിക്ഷേപണം പല തവണ മാറ്റി വച്ചു.
ഒടുവിൽ നിശ്ചയിച്ച യാത്രയ്ക്കു തലേന്ന് ഫ്ളോറിഡയിലാകമാനം ശക്തമായ ശീതതരംഗവുമടിച്ചു.വിക്ഷേപണം തുടങ്ങി 73 സെക്കൻഡുകൾ കുഴപ്പമില്ലാതെ കടന്നുപോയി. അപ്പോഴേക്കും 14 കിലോമീറ്റർ ഉയരത്തിലെത്തിയിരുന്നു പേടകം. പിന്നീട് ഒരു പൊട്ടിത്തെറി. കൺട്രോൾ സെന്ററിലുള്ളവർ ഞെട്ടിത്തരിച്ചു നോക്കിയപ്പോഴേക്കും ചലഞ്ചർ തകർന്ന് തരിപ്പണമായി ഒരു പുകമേഘമായി.
അറ്റ്ലാന്റിക് സമുദ്രത്തിലേക്കു പേടകത്തിന്റെ ശേഷിപ്പുകൾ വീണിരുന്നു. വമ്പൻ തിരച്ചിൽ പദ്ധതികൾ നടത്തിയെങ്കിലും യാത്രാസംഘത്തിന്റെ ഒരു വിവരവും പിന്നീട് ലഭിച്ചില്ല. ദീർഘകാലത്തിന് ശേഷമാണ് പേടകത്തിന്‍റെ അവിശിഷ്ടങ്ങൾ ലഭിച്ചത്. നാസ കൂടുതൽ ജാഗ്രതയോടെയാണ് പിന്നീട് പ്രവർത്തിച്ചത്.