കഴിഞ്ഞ വർഷം ഏറ്റവുമധികം രാജ്യാന്തര വിദ്യാർഥികൾ അമേരിക്കയിലെത്തിയത് ഇന്ത്യയിൽ നിന്ന്
ന്യൂഡൽഹി∙ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള അധികം വീസ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യു.എസ്. കോൺസുലാർ വിഭാഗം കഴിഞ്ഞ വർഷം റെക്കോർഡ് സൃഷ്‌ടിച്ചു. ഇതോടെ ഇന്ത്യയിലെ അമേരിക്കൻ സന്ദർശക വീസ അപ്പോയിന്‍റ്മെന്‍റിനായുള്ള കാത്തിരിപ്പ് സമയം 75 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ യുഎസ് എംബസിയും

ന്യൂഡൽഹി∙ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള അധികം വീസ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യു.എസ്. കോൺസുലാർ വിഭാഗം കഴിഞ്ഞ വർഷം റെക്കോർഡ് സൃഷ്‌ടിച്ചു. ഇതോടെ ഇന്ത്യയിലെ അമേരിക്കൻ സന്ദർശക വീസ അപ്പോയിന്‍റ്മെന്‍റിനായുള്ള കാത്തിരിപ്പ് സമയം 75 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും ചേർന്ന് മുൻകാല റെക്കോർഡുകൾ തകർത്ത് കൊണ്ട് 14 ലക്ഷത്തോളം യുഎസ് വീസകളാണ് പോയ വർഷം പരിഗണിച്ചത്. എല്ലാത്തരം വീസ വിഭാഗങ്ങളിലും ആവശ്യക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് രേഖപ്പെടുത്തി.
സന്ദർശക വീസ അപേക്ഷകളുടെ (ബി1/ബി2) എണ്ണം ഇന്ത്യയിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന്‍റെ ഇതുവരെയുള്ള ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കണക്കായി കുതിച്ചുയർന്നു - ഏഴ് ലക്ഷത്തിൽ കൂടുതൽ പേരാണ് ഇന്ത്യയിൽ നിന്ന് പോയ വർഷം യുഎസ് സന്ദർശക വീസക്കായി അപേക്ഷിച്ചത്. മുംബൈയിലെ യു.എസ്. കോൺസുലേറ്റിൽ കഴിഞ്ഞ വർഷം തുടക്കത്തിൽ മൂന്ന് മാസത്തോളം അധിക ജീവനക്കാരെ നിയോഗിച്ചും, സ്ഥിരം ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചും, നൂതന സാങ്കേതിക പരിഹാരങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് യുഎസ് എംബസിയും കോൺസുലേറ്റുകളും ഈ വർധിത ആവശ്യത്തിനനുസരിച്ച് പ്രവർത്തിച്ചത്. പ്രവർത്തനരീതികൾ മെച്ചപ്പെടുത്തിയും ജീവനക്കാരുടെ നിയമനങ്ങൾ കൃത്യമായി നടപ്പാക്കിയും സന്ദർശക വീസകൾക്കായുള്ള അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് സമയം രാജ്യത്തുടനീളം ശരാശരി 1,000 ദിവസത്തിൽ നിന്ന് 250 ദിവസമായി കുറച്ചു. മറ്റെല്ലാ വീസ വിഭാഗങ്ങളിലും കാത്തിരിപ്പ് സമയം ഇതിലും കുറവാണ്.
കഴിഞ്ഞ വർഷം ഇന്ത്യയിലെ യു.എസ്. കോൺസുലാർ വിഭാഗം ഒരു ലക്ഷത്തി നാൽപ്പതിനായിരത്തോളം വിദ്യാർഥി വീസകൾ നൽകി. ലോകത്തിലെ മറ്റേതൊരു രാജ്യത്തിലേതിനെക്കാളും കൂടുതലാണിത്. കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യ ഈ റെക്കോർഡ് നിലനിർത്തുന്നു. മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നീ കോൺസുലേറ്റുകൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ അമേരിക്കൻ വിദ്യാർഥി വീസ പരിഗണിക്കുന്ന നാല് കേന്ദ്രങ്ങളാണ്. എണ്ണത്തിലെ ഈ വർധനവിന്‍റെ ഫലമായി അമേരിക്കയിലെ രാജ്യാന്തര ബിരുദ വിദ്യാർഥികളിൽ ഏറ്റവും വലിയ വിഭാഗമായി ഇന്ത്യൻ വിദ്യാർഥികൾ മാറിയിരിക്കുന്നു. ഇവർ അമേരിക്കയിൽ പഠിക്കുന്ന ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാർഥികളിൽ നാലിലൊന്നിലധികം വരും.
തൊഴിൽ വീസകൾ ഇന്ത്യയിലെ യു.എസ്. മിഷന്‍റെ ഏറ്റവും ഉയർന്ന മുൻഗണനയായി നിലകൊള്ളുന്നു. കാര്യക്ഷമത വർധിപ്പിക്കാനായി കോൺസുലാർ വിഭാഗം ഇന്ത്യ ചെന്നൈയിലെയും ഹൈദരാബാദിലെയും മിക്ക അപേക്ഷാധിഷ്ഠിത പരിഗണനയും ഏകീകരിച്ചു.