ബ്രിട്ടാനി ആൻഡേഴ്സൻറെ മരണം; കൊലപാതകമെന്നു കുടുംബം
ഹൂസ്റ്റൺ ∙ ഗാൽവെസ്റ്റൺ കൗണ്ടി ജയിലിൽ തടവിലാക്കപ്പെട്ട ബ്രിട്ടാനി ആൻഡേഴ്സൻറെ മരണം സംഭവിച്ചുള്ള അന്വേഷണത്തിൽ സുതാര്യത വേണമെന്ന ആവശ്യമുയർത്തി കുടുംബം

ഹൂസ്റ്റൺ ∙ ഗാൽവെസ്റ്റൺ കൗണ്ടി ജയിലിൽ തടവിലാക്കപ്പെട്ട ബ്രിട്ടാനി ആൻഡേഴ്സൻറെ മരണം സംഭവിച്ചുള്ള അന്വേഷണത്തിൽ സുതാര്യത വേണമെന്ന ആവശ്യമുയർത്തി കുടുംബം. 32 കാരിയായ ബ്രിട്ടാനി ആൻഡേഴ്സൺ പ്രൊബേഷൻ ലംഘനത്തിന് കസ്റ്റഡിയിലായിരുന്നു. ബുധനാഴ്ച, ജയിൽ ഉദ്യോഗസ്ഥനുമായി വഴക്കുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അവർ മരിച്ചത്. ബ്രിട്ടാനി കൊല്ലപ്പെട്ടതാണെന്ന് വീട്ടുകാർ പറയുന്നു.
ഉദ്യോഗസ്ഥനുമായി ആൻഡേഴ്സൺ വഴക്കിട്ടതിനെത്തുടർന്ന്, അവരെ ഒരു ഏകാന്ത സെല്ലിൽ പാർപ്പിച്ചു. പിറ്റേന്ന് രാവിലെ ആൻഡേഴ്സൺ പ്രതികരിക്കുന്നില്ലെന്ന് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി. ഗാൽവെസ്റ്റൺ ആശുപത്രിയിൽ വച്ചാണ് ബ്രിട്ടാനി മരിച്ചത്.
ഈ വാർത്ത തങ്ങളെ ഞെട്ടിച്ചുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ഷെരീഫിന്റെ ഓഫിസ് തന്നോട് ഒന്നും പറഞ്ഞില്ലെന്നും ആശുപത്രിയിൽ നിന്ന് തന്നെ അറിയിച്ചണ് വിവരം അറിഞ്ഞതെന്നും ആൻഡേഴ്സന്റെ അമ്മ പറഞ്ഞു.