ന്യൂയോർക്ക് ∙ ഫോമായുടെ ഓഡിറ്റർ അടക്കം വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ടി. തോമസ് എംപയർ റീജൻ ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ന്യൂയോർക്ക് ∙ ഫോമായുടെ ഓഡിറ്റർ അടക്കം വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ടി. തോമസ് എംപയർ റീജൻ ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോമായുടെ പ്രധാനപ്പെട്ട റീജനുകളിലൊന്നായ എംപയർ റീജനിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് പി.ടി. തോമസ് പറഞ്ഞു. പത്തനംതിട്ട കീക്കൊഴൂർ സ്വദേശിയായ പിടി. തോമസ്  മാർത്തോമ്മാ യുവജനസഖ്യത്തിലും അഖില കേരള ബാലജനസഖ്യത്തിലും സജീവമായിരുന്നു. മീററ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും പൊളിറ്റിക്കൽ സയൻസിലും മാസ്റ്റേഴ്സ് ബിരുദം നേടി. പതിനേഴാം വയസിൽ ഇന്ത്യൻ എയർ ഫോഴ്‌സിൽ ചേർന്നു. ഒമ്പതുവർഷം എയർ ഫോഴ്‌സിൽ  ജോലി ചെയ്തു. പിന്നീടാണ് അമേരിക്കയിൽ എത്തുന്നത്.

ADVERTISEMENT

ഡൽഹിയിൽ മാർത്തോമ്മാ സഭയുടെ ബോംബെ ഡൽഹി ഭദ്രാസനത്തിന്‍റെ നോർത്തേൺ സോൺ ട്രഷററായും പ്രവർത്തിച്ചു. 1983 ൽ അമേരിക്കയിലെത്തിയ ശേഷവും പഠനം തുടർന്നു. ഡ്രൂ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിവിനിറ്റിയിലും ഫോർഡാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിലും ബിരുദാനന്തരബിരുദവും നേടി. പിന്നീട് ഡൊമിനിക്കൻ കോളേജിൽ നിന്ന് അക്കൗണ്ടിങ്ങിലും അമേരിക്കൻ പസഫിക് യൂണിവേഴ്‌സിറ്റിൽ നിന്ന് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമും പഠിച്ചു. ന്യൂയോർക്കിൽ തെറാപ്പി അസിസ്റ്റന്‍റായി ജോലി ചെയ്തശേഷം റോക്ക്‌ലാൻഡ് കൗണ്ടിയിൽ ഡിപ്പോർട്ട്‌മെന്‍റ് ഓഫ് സോഷ്യൽ സർവീസിൽ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസിൽ ചേർന്നു. ഇപ്പോൾ ടാക്‌സ് പ്രാക്ടീഷണർ എന്ന നിലയിലും പ്രവർത്തിക്കുന്നു. അത് ഒട്ടേറെ പേരുടെ സാമ്പത്തിക ഉന്നമനത്തിനു വഴിയൊരുക്കി. ടാക്സ് സംബന്ധിച്ചും മറ്റുമുള്ള  സെമിനാറുകളിൽ പ്രഭാഷകനാണ്.

മുഖ്യധാരാ രാഷ്ട്രീയത്തിലും തിളങ്ങിയ  പി.ടി. തോമസ് ന്യൂയോർക്കിലെ തൊഴിലാളികൾക്കിടയിൽ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു.  ന്യൂയോർക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിവിൽ സർവീസ് എംപ്ലോയീസ് അസോസിയേഷന്‍റെ സി.എസ്.ഇ.എ റോക് ലാൻഡ് കൗണ്ടി ട്രഷററായും പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചു. 

English Summary:

P. T. Thomas Competing to Foma Empire Region RVP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT