ഓര്‍ലാന്റോ ∙ ഓര്‍ലാന്റോ റീജനല്‍ മലയാളി അസോസിയേഷന്റെ 2024-ലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു പ്രസിഡന്റായി ആന്റണി സാബുവും, വൈസ് പ്രസിഡന്റായി ചന്ദ്രകലാ രാജീവും, സെക്രട്ടറിയായി സ്മിത മാത്യൂസും, ജോയിന്‍ സെക്രട്ടറിയായി സന്തോഷ് തോമസും, ട്രഷററായി നിബു സ്റ്റീഫനും, പ്രോഗ്രാം കോഡിനേറ്ററായി റോഷ്നി ക്രിസും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓര്‍ലാന്‍റോ ∙ ഓര്‍ലാന്‍റോ റീജനല്‍ മലയാളി അസോസിയേഷന്‍റെ 2024ലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു.  പ്രസിഡന്‍ററായി ആന്‍റണി സാബുവും, വൈസ് പ്രസിഡന്‍ററായി ചന്ദ്രകലാ രാജീവും, സെക്രട്ടറിയായി സ്മിത മാത്യൂസും, ജോയിന്‍റ് സെക്രട്ടറിയായി സന്തോഷ് തോമസും, ട്രഷററായി നിബു സ്റ്റീഫനും, പ്രോഗ്രാം കോഡിനേറ്ററായി റോഷ്നി ക്രിസും, പിആര്‍ഒ ആയി പ്രശാന്ത് പ്രേമും, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്ററായി ജിലു അഗസ്റ്റിനും, വുമണ്‍ ഫോറം ചെയര്‍ പേഴ്‌സണായി സിനി റോയിയും, യൂത്ത് കോഡിനേറ്റേഴ്‌സായി സ്‌നേഹ ജോര്‍ജും, റെയ്‌ന രഞ്ജിയും സ്ഥാനമേറ്റു. ജനുവരി 20ന് നടത്തപ്പെട്ട ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണശബളമായിരുന്നു. ഫാ. ജെയിംസ് താരകന്‍ മുഖ്യാതിഥിയായി എത്തിയ ആഘോഷപരിപാടിയില്‍, 2023 'ഓര്‍മ' പ്രസിഡന്‍റ് രാജീവ് കുമാരന്‍ സ്വാഗതപ്രസംഗവും, ശര്‍മ തങ്കച്ചന്‍ നന്ദി പ്രകാശനം നടത്തി.

ഓര്‍ലാന്‍റോയുടെ സ്വന്തം സംഗീത ബാന്‍ഡായ ട്രൈഡന്‍സിന്‍റെ സംഗീത നിശയും, ജസ്റ്റിനും ഫാമിലിയും അവതരിപ്പിച്ച ബേറ്റര്‍വേൾഡ്‌ സ്‌കിറ്റും, മാളവിക പ്രശാന്ത്, ദിയ എബ്രഹാം എന്നിവർ അവതരിപ്പിച്ച ഭരതനാട്യവും, ജിജോ ചിറയലും കൂട്ടരും ചേര്‍ന്നൊരുക്കിയ കോമഡി സ്‌കിറ്റും, ജോബി ജോണ്‍, ബീന ജോബി, ജെയ്മി ജൂബിള്‍, അഞ്ജലീന ജോര്‍ജ് എന്നിവര്‍ ആലപിച്ച ഗാനങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടുന്നതായിരുന്നു. റോഷ്നി ക്രിസിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ ചിത്രഗീതം ഷോയില്‍  എഴുപതോളം കലാകാരന്മാര്‍ പങ്കെടുത്തു. 

English Summary:

New leadership for Orlando Regional Malayali Association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT