ഫിലഡല്‍ഫിയ ∙ ലഹരിമരുന്നും ലൈംഗികതയും തേടി കൊളംബിയയിലെ മെഡലിനിലെത്തുന്ന വിദേശ യുവാക്കൾ കൊല്ലപ്പെടുന്നതു വർധിക്കുന്നതായി വോൾസ്ട്രീറ്റ് ജേണൽ‌. 2023 ജനുവരി മുതൽ ഒക്ടോബർ വരെ 12 യുഎസ് പൗരന്മാരും മൂന്നു ബ്രിട്ടിഷ് പൗരന്മാരും അടക്കം 32 വിദേ‍ശികൾ ഇങ്ങനെ കൊല്ലപ്പെട്ടെന്നാണ് മെഡ‍ലിന്‍ ടൂറിസം വകുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ ലഹരിമരുന്നും ലൈംഗികതയും തേടി കൊളംബിയയിലെ മെഡലിനിലെത്തുന്ന വിദേശ യുവാക്കൾ കൊല്ലപ്പെടുന്നതു വർധിക്കുന്നതായി വോൾസ്ട്രീറ്റ് ജേണൽ‌. 2023 ജനുവരി മുതൽ ഒക്ടോബർ വരെ 12 യുഎസ് പൗരന്മാരും മൂന്നു ബ്രിട്ടിഷ് പൗരന്മാരും അടക്കം 32 വിദേ‍ശികൾ ഇങ്ങനെ കൊല്ലപ്പെട്ടെന്നാണ് മെഡ‍ലിന്‍ ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്ക്. ലഹരിമരുന്നും ലൈംഗികത്തൊഴിലാളികളും സുലഭമാണെന്നതാണ് ഇവരെ മെഡലിനിലേക്ക് ആകർ‌ഷിക്കുന്നത്. ഡേറ്റിങ് ആപ്പുകൾ വഴി പരിചയപ്പെടുന്ന യുവതികളെ കാണാനെത്തുന്നവരും കെണിയിൽപെടുന്നുണ്ട്.

ചൈനയിലെ ഹമോങ് കമ്യൂണിറ്റി പ്രവര്‍ത്തകനും മിനസോഡ നിവാസിയും നടനുമായ ടോഗര്‍ സിയോങ് കഴിഞ്ഞ ഡിസംബറിൽ‌ മെഡലിനിൽ കൊല്ലപ്പെട്ടിരുന്നു. മെഡലിനിൽ എത്തിയ അദ്ദേഹം ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. യുഎസിലുള്ള സഹോദരനോട് അത്യാവശ്യമായി 2000 ഡോളർ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹോദരൻ പണം ട്രാൻസ്ഫർ ചെയ്തതിന്റെ അടുത്ത ദിവസം സിയോങ്ങിനെ കാണാതായി. ദിവസങ്ങൾക്കു ശേഷം, നഗരത്തിൽനിന്ന് അകലെയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. 

ADVERTISEMENT

കുറ്റവാളിസംഘങ്ങൾ നടത്തുന്ന ഡേറ്റിങ് ആപ്പുകളിലും ഹണിട്രാപ്പിലും പെടരുതെന്ന് കൊളംബിയയിലെ യുഎസ് എംബസി പൗരന്മാർക്കു മുന്നറിയിപ്പു നൽകിയിരുന്നു. ജന്മദിനാഘോഷത്തിന് മെഡലിനിൽ എത്തിയ യുഎസ് പൗരൻ ജെഫ് ഹെവിറ്റ് ഹോട്ടൽ മുറിയിൽ കവർച്ചക്കാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയാണ് ഹെവിറ്റിനെപ്പറ്റി മോഷ്ടാക്കൾക്കു വിവരം നൽകിയത്. ലൈംഗികത്തൊഴിലാളികളെ തേടിയെത്തുന്ന വിദേശ സഞ്ചാരികളെ ആക്രമിച്ച് കവർച്ച നടത്തുന്നതും പതിവാണ്. 

കൊളംബിയയിലെ ലഹരിമരുന്നു സംഘങ്ങളുടെ കുറ്റകൃത്യങ്ങൾക്കു തടയിടാൻ പൊലീസിനോ സർക്കാരിനോ കഴിയുന്നില്ലെന്ന വിമർശനമുയരുന്നുണ്ട്.

English Summary:

US: Youths killed in Medellin, Colombia, seeking drugs and honey trap

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT