വാൻകുവറിലെ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കമായി
വാൻകുവർ∙ മലയാളം മിഷൻ ക്ലാസുകൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ആരംഭിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിലെ മേഖലകളായ സുറിയുടെയും വിക്ടോറിയയുടെയും ഉദ്ഘാടനവും കുട്ടികളുടെ പ്രവേശനോത്സവവും 09 ഫെബ്രുവരി 2024 വെള്ളിയാഴ്ച നടന്ന സൂം മീറ്റിംഗിൽ വെച്ച് നടത്തപെടുകയുണ്ടായി. മലയാളം മിഷൻ ഡയറക്ടറും കവിയും ആയ

വാൻകുവർ ∙ മലയാളം മിഷൻ ക്ലാസുകൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ആരംഭിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിലെ മേഖലകളായ സുറിയുടെയും വിക്ടോറിയയുടെയും ഉദ്ഘാടനവും കുട്ടികളുടെ പ്രവേശനോത്സവവും 09 ഫെബ്രുവരി 2024 വെള്ളിയാഴ്ച നടന്ന സൂം മീറ്റിംഗിൽ വെച്ച് നടത്തപെടുകയുണ്ടായി. മലയാളം മിഷൻ ഡയറക്ടറും കവിയും ആയ ശ്രീ മുരുകൻ കാട്ടാക്കടയാണ് ഉദ്ഘാടനം നിർവഹിച്ചത്.
നൂറിൽ അധികം ആളുകൾ ഓൺലൈൻ ആയും, വിക്ടോറിയയിലെ ഹാളിൽ ഒരുമിച്ചു ചേർന്നും പ്രവേശനോത്സവം ഒരു വൻ വിജയമാക്കുകയുണ്ടായി. പരിപാടിയിൽ ഡോ. എ പി സുകുമാർ (പ്രൊഫഷണൽ എഞ്ചിനീയർ, എഴുത്തുകാരൻ - വാൻകുവർ) അധ്യക്ഷത വഹിക്കുകയും രവി പാർമർ MLA, Langford- Juan de Fuca, വിനോദ് വൈശാഖി (റജിസ്ട്രാർ, മലയാളം മിഷൻ, കവി), സാജു കൊമ്പൻ (മലയാളം മിഷൻ കോർഡിനേറ്റർ), സതീഷ് കുമാർ ടി (ഭാഷാധ്യാപകൻ, മലയാളം മിഷൻ), റഫീഖ് സുലൈമാൻ (പ്രസിഡന്റ് MCAC കാൽഗറി), ഷാഹിദ റഫീഖ് (കവയത്രി കാൽഗറി), ജോസഫ് ജോൺ കാൽഗറി (മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ), രക്ഷിതാക്കളുടെ പ്രധിനിധി ആയി ഡോ. സൈബീഷ് എന്നിവർ എന്നിവർ ആശംസകൾ പങ്കുവെക്കുകയുമുണ്ടായി.
ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക കാര്യ വകുപ്പിന് കീഴിൽ കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം. സറിയിലെ മലയാളം സ്കൂളായ 'കളിമുറ്റത്തിന്റെ' കോർഡിനേറ്റർ രമ്യാ ആർ നായർ എം.സി ആയിരുന്ന ചടങ്ങിൽ ഐലൻഡ് ടസ്‌കേഴ്‌സ് സ്പോർട്സ് ആൻഡ് റീക്രീഷൻ ക്ലബ്ബിന്റെ പ്രസിഡന്റ് ജൈസ് തോമസ് സ്വാഗതം ആശംസിച്ചു, മലയാളം മിഷനിലെ വിദ്യാർത്ഥിനി ആയ കുമാരി ദുർഗ അരുൺ കവിത ആലപിച്ചു. OHM BC യുടെയും മലയാളം മിഷൻ BC ചാപ്റ്ററിന്റെ പ്രസിഡന്റുമായ ശ്രീ രാജു മേനോൻ നന്ദി പ്രകാശനം നടത്തി.
സറിയിലെ ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM-BC) ബിസിയുടെയും വിക്ടോറിയയിൽ ഐലൻഡ് ടസ്‌കേഴ്‌സ് സ്പോർട്സ് & റീക്രീഷൻ ക്ലബ്ബിന്റെയും ആഭിമുഘ്യത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നത്. ബർണബി, സറി, ലാംഗ്ലി ഉൾപ്പെടുന്ന ലോവർ മെയിൻലാൻഡ് സ്ഥലങ്ങളിൽ ക്ലാസുകൾ സംബന്ധിക്കുന്ന വിവരങ്ങൾക്കായി BCMalayalamMission@gmail.com എന്ന ഇമെയിലിലും വിക്ടോറിയ ഉൾപ്പെടുന്ന വാൻകൂവർ ഐലൻഡിൽ islandtuskers@gmail.com എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.