നോർത്ത് കാരോലൈന∙ മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) രണ്ടാമത് ഗ്ലോബൽ കൺവൻഷൻ സ്പോൺസർഷിപ് ചെയറായി രജിത് കക്കുന്നത്തിനെ തിരഞ്ഞെടുത്തതായി പ്രസിഡന്‍റ് ശ്യാം ശങ്കർ അറിയിച്ചു.നോർത്ത് കാരോലൈനയിലെ ഷാർലറ്റിൽ പ്രോസസ്സ് എൻജിനീയറാണ് അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർത്ത് കാരോലൈന∙ മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) രണ്ടാമത് ഗ്ലോബൽ കൺവൻഷൻ സ്പോൺസർഷിപ് ചെയറായി  രജിത് കക്കുന്നത്തിനെ തിരഞ്ഞെടുത്തതായി പ്രസിഡന്‍റ്  ശ്യാം ശങ്കർ അറിയിച്ചു.നോർത്ത് കാരോലൈനയിലെ ഷാർലറ്റിൽ  പ്രോസസ്സ് എൻജിനീയറാണ് അദ്ദേഹം. ഷാർലറ്റിലെ മലയാളി അസോസിയേഷനായ സിഎൽടിഎംഎ(CLTMA) യിൽ വോളന്‍റീറായി പ്രവർത്തിച്ചിരുന്ന രജിത് 2019ൽ ജോയിന്‍റ് ട്രഷററായും തുടർന്ന് 2022 ൽ ഷാർലറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചു. ഷാർലറ്റിൽ കൈരളി സത്സംഗുമായി ചേർന്ന് 2025ൽ നടക്കുന്ന കൺവൻഷനുമായി ബന്ധപ്പെട്ട് നിരവധി സ്പോൺസേഴ്സിനെ കണ്ടെത്തുകയും അവരുടെ സാന്നിധ്യം പരമാവധി ഉറപ്പു വരുത്തുവാൻ ശ്രമിക്കുകയും ചെയ്യുമെന്ന്  രജിത് അറിയിച്ചു.

ഇന്ത്യയിലെ എൻജിഒകളായ 'സേവ് ദ ഗേൾ ചൈൽഡ്', 'കെയർ ഇന്ത്യ' എന്നിവയ്‌ക്കൊപ്പം സാമ്പത്തിക സഹായം എത്തിക്കുന്നതിനും 'പെൺകുട്ടികളുടെ വിദ്യാഭ്യാസം' പ്രചരിപ്പിക്കുന്നതിനും രജിത്ത് മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. ഷാർലറ്റിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങൾക്കും ധനസമാഹരണ പരിപാടികൾക്കും രജിത്ത് പിന്തുണ നൽകി വരുന്നു. രജിതിന്‍റെ സാമൂഹ്യ സേവന പരിചയം മന്ത്രക്ക് മുതൽ കൂട്ടാകുമെന്ന് പ്രസിഡന്‍റ് ശ്യാം ശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു.

ADVERTISEMENT

കണ്ണൂർ സ്വദേശിയായ രജിത് പഠിച്ചു വളർന്നത് ബെംഗളൂരുവിലാണ്. കണ്ണൂർ സ്വദേശിനി ദേവപ്രിയയാണ് രജിതിന്‍റെ ഭാര്യ. മക്കൾ ആഭപ്രിയ രജിത്, ആദിദേവ് രജിത്. ദേവപ്രിയയും മകൾ ആഭപ്രിയയും കലാ രംഗത്ത് സജീവമാണ്

English Summary:

Rajit Kakunnath selected as the Global Convention Sponsorship Chair of Mantrah

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT