ന്യൂയോർക്ക് ∙ യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷനും ഏദെൻ ട്രസ്റ്റ് ഹോംസും ചേർന്ന് നേതൃസംഗമവും, കെസ്റ്റർ ന്യൂയോർക്ക് 2023 ലൈവ് കൺസെർട് സ്നേഹസ്പർശ വിതരണവും കൊട്ടാരക്കരയിൽ നടത്തി.

ന്യൂയോർക്ക് ∙ യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷനും ഏദെൻ ട്രസ്റ്റ് ഹോംസും ചേർന്ന് നേതൃസംഗമവും, കെസ്റ്റർ ന്യൂയോർക്ക് 2023 ലൈവ് കൺസെർട് സ്നേഹസ്പർശ വിതരണവും കൊട്ടാരക്കരയിൽ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടത്തിയ കെസ്റ്റർ ലൈവ് കൺസെർട്ടിൽ നിന്നും സമാഹരിച്ച ധനസഹായം നിരവധി നിർധനരായവർക്കും, നിർധനരായ കുട്ടികളുടെ പഠനത്തിനായും കൊട്ടാരക്കരയിൽ ഏദൻ ട്രസ്റ്റ് ഹോംസിൽ വച്ച് വിതരണം ചെയ്തു. ഏദൻ ട്രസ്റ്റ് ഹോംസ് പ്രസിഡന്‍റ് മത്തായി ഉണ്ണൂണ്ണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, മുഖ്യാതിഥിയും ഏദൻ ട്രസ്റ്റ് ഹോംസിന്‍റെ രക്ഷാധികാരിയുമായ കൊടികുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തക ഡോക്ടർ എം. എസ് സുനിലിനെ സമൂഹത്തിനു നൽകിയ നല്ല പ്രവർത്തനങ്ങൾക്കു ആദരിക്കുകയും ചെയ്തു. ഫൊക്കാന പ്രസിഡന്‍റിന്‍റെ അഭാവത്തിൽ  ആദരവ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചനും, ഫൊക്കാന വിമൻസ് ഫോറം എക്സിക്യൂട്ടീവ് മില്ലി ഫിലിപ്പും ചേർന്ന് ഏറ്റുവാങ്ങി.

ADVERTISEMENT

ധനസഹായ വിതരണം ചെയ്തതോടൊപ്പം, ഇനിയും അനവധി നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ സഹായിക്കട്ടെ എന്ന് ആശംസ പ്രസംഗത്തിൽ നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  വി. കെ. ജ്യോതി പറഞ്ഞു. സന്തോഷത്തോടെ മറ്റുള്ളവരുടെ നന്മക്കു വേണ്ടി ചിലവിടാൻ നമ്മൾ തയ്യാറാകണമെന്ന് ഡോക്ടർ എം. എസ് സുനിൽ പറഞ്ഞു. എൽ. തങ്കച്ചൻ (ഏദൻസ് സെക്രട്ടറി) എംസി ആയി നടത്തിയ പരിപാടിയിൽ ബിജു ജോൺ കൊട്ടാരക്കര (ഫൊക്കാന ട്രഷറർ) സ്വാഗത പ്രസംഗവും, വി. എൽ. ജോർജുകുട്ടി (ഏദൻസ് രക്ഷാധികാരി), സജി തോമസ് കൊട്ടാരക്കര (യുവസാരഥി പ്രസിഡന്‍റ്), മില്ലി ഫിലിപ്പ് (ഫൊക്കാന), ജോൺസൻ തങ്കച്ചൻ (ഫൊക്കാന), റെജിമോൻ വർഗീസ് (ഏദൻസ് ട്രഷറർ) എന്നിവർ ആശംസകൾ അർപ്പിച്ചു.

കെസ്റ്റർ ലൈവ് ഇൻ ന്യൂ യോർക്ക് കൺസേർട്ടിന്‍റെ സ്നേഹസ്പർശ വിതരണത്തിന്‍റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായവർക്കും യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റി അസോസിയേഷൻ ഭാരവാഹികളായ ലാജി തോമസ് (പ്രസിഡന്‍റ്), ബിജു ജോൺ കൊട്ടാരക്കര (സെക്രട്ടറി), ഡോൺ തോമസ് (ട്രെഷറർ), വിൻസ്‌മോൻ തോമസ് (പ്രോഗ്രാം കോർഡിനേറ്റർ) നന്ദി അറിയിക്കുന്നതോടൊപ്പം. കെ എൽ തോമസിന്‍റെ നന്ദി പ്രകാശനത്തോടും ഉച്ച ഭക്ഷണത്തോടും കൂടി കാര്യപരിപാടികൾ പര്യവസാനിച്ചു.

English Summary:

Leadership Meeting and Kester New York Live Concert was Held at Kottarakkara