ഇല്ലിനോയ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥി അകുലിന്‍റെ മരണകാരണം ഹൈപ്പോതെർമിയ
ഉർബാന, ഇല്ലിനോയ് ∙ ഈ വർഷം ജനുവരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇല്ലിനോയ് സർവകലാശാല ഇന്ത്യൻ വിദ്യാർഥി അകുൽ ബി ധവാന്‍റെ മരണകാരണം ഹൈപ്പോതെർമിയയാണെന്ന് ടോക്സിക്കോളജി പരിശോധയിൽ സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ ദീർഘനേരം അതിശൈത്യത്തിൽ ചെലവഴിച്ചതായിരിക്കാം ഹൈപ്പോതെർമിയയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.

ഉർബാന, ഇല്ലിനോയ് ∙ ഈ വർഷം ജനുവരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇല്ലിനോയ് സർവകലാശാല വിദ്യാർഥി അകുൽ ബി ധവാന്‍റെ മരണകാരണം ഹൈപ്പോതെർമിയയാണെന്ന് ടോക്സിക്കോളജി പരിശോധയിൽ സ്ഥിരീകരിച്ചു. മദ്യലഹരിയില്‍ ദീർഘനേരം അതിശൈത്യത്തിൽ ചെലവഴിച്ചതായിരിക്കാം ഹൈപ്പോതെർമിയയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു.
ജനുവരി 19ന് രാത്രി ദി കനോപ്പി ക്ലബിൽ സുഹൃത്തുക്കളോടൊപ്പം അകുൽ ബി ധവാൻ മദ്യപിച്ചിരുന്നു. ക്ലബിൽ നിന്ന് പോയ ശേഷം തിരികെ മടങ്ങിയെത്തിയ അകുലിനെ സുരക്ഷാ ജീവനക്കാർ അകത്ത് പ്രവേശിക്കാൻ സമ്മതിച്ചില്ലെന്ന് ഇല്ലിനോയ് പൊലീസ് കണ്ടെത്തി. അർധരാത്രിയോടെ, റൈഡ് ഷെയർ സേവനങ്ങളിലൂടെ വീട്ടിലേക്ക് പോകാനായി അകുൽ തയ്യാറായില്ല. പിന്നീട് അകുലിന്‍റെ ഫോണിലേക്ക് സുഹൃത്തുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് അകുലിനെ കാണുന്നില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചത്. തൊട്ടടുത്ത ദിവസം അകുലിനെ ബാറിന് സമീപത്തെ പൂമുഖത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതിശൈത്യത്തിൽ രാത്രി മുഴുവന്‍റെ ചെലവഴിച്ചതിനാൽ ശരീരത്തിലെ ഊഷ്മാവ് താഴ്ന്ന് പോവുകയും (ഹൈപ്പോതെർമിയ) മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.