ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഡാലസിൽ അഖില ലോക പ്രാർത്ഥന ദിനം മാർച്ച്‌ 2 ന് രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്‍റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ

ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഡാലസിൽ അഖില ലോക പ്രാർത്ഥന ദിനം മാർച്ച്‌ 2 ന് രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്‍റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ ഡാലസിൽ അഖില ലോക പ്രാർത്ഥന ദിനം മാർച്ച്‌ 2 ന് രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്‍റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ (1002 Barnes Bridge Rd, Mesquite, Tx 75150)  നടക്കും. കൽതോമ് ഒം സലാം കവാർ (പലസ്തീൻ) മുഖ്യ സന്ദേശം നൽകും. ‘‘ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.സ്‌നേഹത്തില്‍ അന്യോന്യം പൊറുക്കുക’’ (എഫേസ്യര്‍ 4:1-3). എന്നതാണ് മുഖ്യ ചിന്താവിഷയം. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഗായകസംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ലോകത്തിലെ 170 ൽ പരം രാജ്യങ്ങളിൽ  ക്രിസ്തുമത വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു  പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച  പ്രാർത്ഥനാദിനമായി  ആചരിച്ചു വരുന്നതാണ് വേൾഡ് ഡേ പ്രയർ. പലസ്തീനിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് പ്രത്യേകം പ്രാർത്ഥനാ ദിനമായി ഈ വർഷം വേർതിരിച്ചിരിക്കുന്നത്. മെസ്ക്വിറ്റ് സെന്‍റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിലെ സേവികാ സംഘമാണ് ഡാലസിലെ വേൾഡ് ഡേ പ്രയറിന് ഈ വർഷം നേതൃത്വം നൽകുന്നത്. മാർച്ച്‌ 2 ശനിയാഴ്ച മെസ്ക്വിറ്റ് സെന്‍റ് പോൾസ് മാർത്തോമ്മാ  ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന അഖില ലോക പ്രാർത്ഥനാദിന സമ്മേളനത്തിലേക്ക് ഡാലസിലെ എല്ലാ ക്രിസ്തുമത വിശ്വാസികളായ സ്ത്രീകളെ ക്ഷണിക്കുന്നതായി  കൺവീനർ സുബി ഉതുപ്പ് ഇയാടിയിൽ (സുബി കൊച്ചമ്മ), സഹ കൺവീനർ  ടിജി ലൂക്കോസ് എന്നിവർ അറിയിച്ചു.

English Summary:

World Day Prayer Led by Kerala Ecumenical Christian Fellowship.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT