ഇന്ത്യൻ വിദ്യാർഥിനിയുടെ മരണം: ഓഫിസർക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധിക്കെതിരെ ഇന്ത്യ
ന്യൂഡൽഹി∙ ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സിയാറ്റിൽ പൊലീസ് ഓഫിസർ കെവിൻ ഡേവിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ

ന്യൂഡൽഹി∙ ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സിയാറ്റിൽ പൊലീസ് ഓഫിസർ കെവിൻ ഡേവിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന നിലപാടിനെതിരെയാണ് ഇന്ത്യ രംഗത്ത് വന്നിരുന്നത്.
ആന്ധ്ര സ്വദേശിയും സിയാറ്റിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയുമായിരുന്ന ജാഹ്നവി കഴിഞ്ഞവർഷം ജനുവരി 23ന് ആണു തെരുവു കുറുകെ കടക്കുമ്പോൾ പൊലീസ് വാഹനമിടിച്ചു മരിച്ചത്. അമിത അളവിൽ ലഹരിമരുന്നു കഴിച്ചതായി ഫോൺ ലഭിച്ചതിനെത്തുടർന്ന് അന്വേഷണത്തിനു പോകുകയായിരുന്നു പൊലീസ്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡാനിയൽ ഓഡറർ സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖ പുറത്തായതും വിവാദമായിരുന്നു. വിദ്യാർഥിനി മരിച്ചെന്നു പറഞ്ഞു പൊട്ടിച്ചിരിച്ച ഓഡറർ, വണ്ടിയോടിച്ച പൊലീസുകാരൻ കുറ്റം ചെയ്തിട്ടില്ലെന്നും പണം നൽകി പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞത് വിവാദമായിരുന്നു. പിന്നീട് ഇയാൾ വകുപ്പ് തല നടപടി നേരിട്ടു.
ജാഹ്നവിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും സിയാറ്റിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.