യുഎസിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി എലിസബത്ത് ഫ്രാൻസിസ്
ടെക്‌സസ് ∙ ഹൂസ്റ്റണിൽ നിന്നുള്ള എലിസബത്ത് ഫ്രാൻസിസ് (114) അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടു. 114 വർഷവും 214 ദിവസവുമാണ് എലിസബത്തിന്‍റെ പ്രായം.

ടെക്‌സസ് ∙ ഹൂസ്റ്റണിൽ നിന്നുള്ള എലിസബത്ത് ഫ്രാൻസിസ് (114) അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടു. 114 വർഷവും 214 ദിവസവുമാണ് എലിസബത്തിന്‍റെ പ്രായം. 116 വയസ്സുണ്ടായിരുന്ന കലിഫോർണിയ സ്വദേശി എഡി സെക്കറെല്ലിയുടെ മരണശേഷമാണ് എലിസബത്ത് ഫ്രാൻസിസ് യുഎസിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്. ലോകത്തിൽ ജീവിച്ചിരിക്കുന്നവർ ഏറ്റവും പ്രായം കൂടിയ അഞ്ചാമത്തെ വ്യക്തിയാണ് എലിസബത്ത് എന്ന് വിശ്വസിക്കപ്പെടുന്നു.
1909 ജൂലൈ 15 ന് ലൂസിയാനയിലാണ് എലിസബത്ത് ഫ്രാൻസിസ് ജനിച്ചത്. കലിഫോർണിയയിൽ 1908-ൽ ജനിച്ച 116 വയസ്സുള്ള എഡി സെക്കറെല്ലി വ്യാഴാഴ്ചയാണ് അന്തരിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായിരുന്നു എഡി സെക്കറെല്ലി. ലൂസിയാനയിലാണ് ജനിച്ചത് എങ്കിലും ടെക്‌സസിലാണ് എലസിബത്ത് ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചത്. അമ്മ മരിച്ചതിന് ശേഷം എലിസബത്തിനെയും അവരുടെ അഞ്ച് സഹോദരങ്ങളെയും വ്യത്യസ്ത വീടുകളിലേക്ക് അയച്ചു. അങ്ങനെ ഹൂസ്റ്റണിൽ അമ്മായിയുടെ കൂടെയാണ് എലസിബത്ത് വളർന്നത്. എലിസബത്തിന്‍റെ സഹോദരി, ബെർത്ത ജോൺസൺ 2011ൽ മരിക്കുമ്പോൾ 106 വയസ്സായിരുന്നു പ്രായം.