കോഴിക്കോട്∙ കാനഡയിലെ പീറ്റർബൊറോ പൊലീസിൽ അംഗമാകുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനായി മലയാളിയായ തൻസീൽ തയ്യിൽ. വിദ്യാർഥിയായി കാനഡയിലെത്തുകയും സാമൂഹ്യസേവനരംഗത്ത് ശ്രദ്ധേയനാവുകയും ചെയ്ത തൻസീൽ മലപ്പുറം സ്വദേശിയാണ്. തിരൂർ കുറുക്കോൽകുന്ന് വളവന്നൂർ പരേതനായ കുഞ്ഞിമൊയ്തീന്‍റെയും റംലത്ത് മൊയ്തീന്‍റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കാനഡയിലെ പീറ്റർബൊറോ പൊലീസിൽ അംഗമാകുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനായി മലയാളിയായ തൻസീൽ തയ്യിൽ. വിദ്യാർഥിയായി കാനഡയിലെത്തുകയും സാമൂഹ്യസേവനരംഗത്ത് ശ്രദ്ധേയനാവുകയും ചെയ്ത തൻസീൽ മലപ്പുറം സ്വദേശിയാണ്. തിരൂർ കുറുക്കോൽകുന്ന് വളവന്നൂർ പരേതനായ കുഞ്ഞിമൊയ്തീന്‍റെയും റംലത്ത് മൊയ്തീന്‍റെയും മകനാണ്.

2016ലാണ് തൻസീൽ തയ്യിൽ ടൊറാന്‍റോയിലെ സെനെക സർവകലാശാലയിൽ വിദ്യാർഥിയായെത്തിയത്. അവിടെനിന്ന് ബിസിനസ് മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദം നേടി. ഇതിനിടെ സബ്‌വേ സാൻഡ്‌വിച്ചസിൽ സാൻഡ്‌വിച്ച് ആർട്ടിസ്റ്റുമായി.

ADVERTISEMENT

2020ൽ കോവിഡ് കാലത്ത് തൊഴിൽനഷ്ടപ്പെട്ടതോടെ തൻസീലും പ്രതിസന്ധിയിലായി. അക്കാലത്താണ് കനേഡിയൻ പൊലീസിന്‍റെ സാമൂഹികസേവനപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പൊലീസിൽ ചേരണമെന്ന ആഗ്രഹവും ഉയർന്നത്. 2022ൽ ഒന്‍റാറിയോയിലെ പീറ്റർബൊറോ ഫ്ലെമിങ് കോളജിൽ തൻസീൽ ലോ എൻഫോഴ്സ്മെന്‍റ് സ്റ്റഡീസിൽ വിദ്യാർഥിയായി ചേർന്നു.  ടൊറന്‍റോ വിമാനത്താവളത്തിൽ  സ്ക്രീനിങ് ഓഫിസറായി മുഴുവൻസമയ ജോലിയും ചെയ്തിരുന്നു.  ഇതിനിടെ കാനഡയിലെ സാമൂഹിക സേവനരംഗത്തും സജീവമായി.

മർചന്‍റ് ഫൗണ്ടേഷൻ കാനഡയിലും മലയാളി മുസ്‌ലിം അസോസിയേഷനിലും സജീവപ്രവർത്തകനായി. കനേഡിയൻ ബ്ലഡ് സർവീസസിൽ വോളന്‍റിയറായി. സ്കാർബൊറോ സെന്റർ ഫോർ ഹെൽത് കമ്യൂണിറ്റീസിലും പ്രവർത്തിച്ചു.  കാൻസർ രോഗികളെ ആശുപത്രികളിലെത്തിക്കുന്ന ചുമതലയും വഹിച്ചു. വിദ്യാർഥിയായിരിക്കെ മികച്ച സാമൂഹ്യസേവകനുള്ള പീറ്റർബൊറോ പൊലീസ് ചീഫിന്‍റെ പുരസ്കാരവും  തൻസീലിനെ തേടിയെത്തി.പൊലീസിൽ ഒഴിവുണ്ടെന്നു കണ്ടയുടനെ തൻസീൽ അപേക്ഷയയച്ചു. ശാരീരിക ക്ഷമതാ പരിശോധനയും എഴുത്തുപരീക്ഷയും അഭിമുഖവും പാസായി. 2023 സെപ്റ്റംബറിൽ ചരിത്രപ്രസിദ്ധമായ ഒന്‍റാറിയോ പൊലീസ് അക്കാദമയിൽ പരിശീലനത്തിനുചേർന്നു. പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് തൻസീൽ പീറ്റർബൊറോ പൊലീസിന്‍റെ ഭാഗമായത്.

English Summary:

A native of Malappuram became the first South Indian to join the Peterborough Police in Canada

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT