ന്യൂയോര്‍ക്ക് ∙ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ജോൺ ഐസക് രംഗത്തു വന്നത് മലയാളികൾക്ക് അഭിമാനമുഹൂർത്തമായി. ഡിസ്ട്രിക്ടിന്റെ 90 ശതമാനവും യോങ്കേഴ്‌സ് ടൗൺ ആണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന നഗരം. സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു സംസാരിച്ച ജോണ്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙  ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ജോൺ  ഐസക് രംഗത്തു വന്നത് മലയാളികൾക്ക് അഭിമാനമുഹൂർത്തമായി. ഡിസ്ട്രിക്ടിന്റെ 90 ശതമാനവും യോങ്കേഴ്‌സ് ടൗൺ ആണ്. മലയാളികൾ തിങ്ങിപ്പാർക്കുന്ന നഗരം. 

സ്ഥാനാര്‍ഥിത്വം  സ്വീകരിച്ചു  സംസാരിച്ച ജോണ്‍ ഐസക്ക് ന്യൂയോർക്ക് സ്റ്റേറ്റിന്റെ  പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. അമേരിക്കയിലെ മലയാളി സമൂഹത്തിലും  ന്യൂയോർക്കിലെ അമേരിക്കകാർക്കിടയിലും  സുപരിചിതനായ ജോണ്‍ ഐസക്കിന്റെ സ്ഥാനാർഥിത്വത്തെ ഹർഷാരവത്തോടെയാണ് പാർട്ടി സമ്മേളനം  സ്വീകരിച്ചത്. 

ADVERTISEMENT

നവംബര്‍ 5-നാണ് ഇലക്ഷന്‍.  മലയാളിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്. ഇന്ത്യക്കാർ ധാരാളമായി താമസിക്കുന്ന യോങ്കേഴ്‌സിൽ ഒരുമിച്ചു പിന്തുണച്ചാൽ  ജോണ്‍ ഐസക്കിന്റെ വിജയം ഉറപ്പാണെന്ന് ഏവരും വിശ്വസിക്കുന്നു.  18 വയസ്സ് കഴിഞ്ഞ എല്ലാവരും വോട്ടിനു റജിസ്റ്റർ ചെയ്യുകയും ഏർലി വോട്ട് ചെയ്യുകയും വേണമെന്ന്  ജോണ്‍ ഐസക്ക് അഭിപ്രായപ്പെട്ടു. 73,000 വോട്ടേഴ്‌സ് ഉള്ള  ഈ ഡിസ്ട്രിക്ടിൽ നല്ലയൊരുഭാഗം  ഇന്ത്യക്കാരാണ്.  

ഇലക്ഷന് സാമ്പത്തികവും ഒരു പ്രധാന ഘടകമാണ്. സാമ്പത്തികമായും സഹായിച്ചാൽ അദ്ദേഹത്തിന്  നിഷ്പ്രയാസം ജയിച്ചു വരം എന്നാണ് ഏവരും കണക്കാക്കുന്നത്. അമേരിക്കയുടെ രാഷ്ട്രീയ രംഗത്ത് മലയാളികൾ ചരിത്രം തിരുത്തി മുന്നേറുമ്പോൾ, നമുക്ക് ജോണ്‍ ഐസക്കിന്റെ പിന്നിൽ അണിനിരന്ന് അദേഹത്തിന് വേണ്ടി പ്രവർത്തിക്കാം. നമ്മുടെ ഏവരുടെയും സപ്പോർട്ട് ഉണ്ടെങ്കിൽ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിൽ  അദ്ദേഹം അനായാസം വിജയിക്കും. നിരവധി പേർ  യോഗത്തിൽ  പങ്കെടുത്തു. യോങ്കേഴ്സിലെ  ഇന്ത്യൻ സമൂഹം രാഷ്ട്രീയഭേദമില്ലാതെ ജോണ്‍ ഐസക്കിനെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്

ADVERTISEMENT

.
(വാർത്ത ∙ ലിജോ ജോൺ)

English Summary:

John Isaac is the Candidate of the Republican Party

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT