സൂപ്പർ ചൊവ്വാഴ്ചയിൽ പ്രതീക്ഷയർപ്പിച്ച് ഹേലി
ഡാലസ്∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ആകാൻ ശ്രമിക്കുന്ന മുൻ യു എൻ അംബാസിഡർ നിക്കി ഹേലിയുടെ അവസാനത്തെ പ്രതീക്ഷ ചൊവ്വാഴ്ച (സൂപ്പർ ടുസ്‌ഡേ) നടക്കുന്ന 15 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളാണ്. ഇത് വരെ നടന്ന പ്രൈമറികളിലും കോക്‌സുകളിലും നിന്ന് അവർക്കു നേടാൻ കഴിഞ്ഞത് 24

ഡാലസ് ∙ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്നതിന് ശ്രമിക്കുന്ന മുൻ യു എൻ അംബാസിഡർ നിക്കി ഹേലിയുടെ അവസാനത്തെ പ്രതീക്ഷ ചൊവ്വാഴ്ച (സൂപ്പർ ടുസ്‌ഡേ) നടക്കുന്ന 15 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളാണ്. ഇത് വരെ നടന്ന പ്രൈമറികളിലും കോക്‌സുകളിലും നിന്ന് അവർക്കു നേടാൻ കഴിഞ്ഞത് 24 ഡെലിഗേറ്റുകളെയാണ്. സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞ മുൻ പ്രസിഡന്‍റിനു (ട്രംപിന്) 244 പ്രതിനിധികളെ നേടാൻ കഴിഞ്ഞു. നോമിനേഷൻ ലഭിക്കുവാൻ വേണ്ടത് 1215 പ്രതിനിധികളുടെ പിന്തുണ ആണ്.
സൂപ്പർ ടുസ്‌ഡേയിൽ ടെക്സസും ഉൾപ്പെടുന്നുണ്ട്. ടെക്‌സസ് ഇപ്പോൾ പൂർണമായും ട്രംപിനെ പിന്താങ്ങുന്നു എന്നാണ് റിപോർട്ടുകൾ. ഗവർണർ ഗ്രെഗ് ആബട് ട്രംപിന്‍റെ ചങ്ങാതിയായി മാറിക്കഴിഞ്ഞു. ആബട്ടിനെ ട്രംപ് തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. 2028ൽ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആബട് മത്സരിക്കും എന്ന് നിരീക്ഷകർ കരുതുന്നു.
മിഷിഗനിൽ കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആകെയുള്ള 39 ഡെലിഗേറ്റുകളെയും റിപ്പബ്ലിക്കൻ കൺവെൻഷൻ ട്രംപിന് നൽകുകയായിരുന്നു. കാരണം ഹേലിക്കു ഡെലിഗേറ്റ് നേടാൻ പിന്തുണ ഉണ്ടായിരുന്നില്ല. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിന്‍റെ ടെക്‌സസ് പൊളിറ്റിക്സ് പോർജെക്ട കഴിഞ്ഞ മാസം നടത്തിയ വോട്ടെടുപ്പിൽ ട്രംപിന് 80 % ഹേലി 20% പിന്തുണയാണ് ലഭിച്ചത്. ഹേലി ഈ സർവേ ഫലം തള്ളിക്കളഞ്ഞിരുന്നു.