വാഷിങ്‌ടൻ പ്രൈമറിയിൽ ഹേലിക്ക് ആശ്വാസ ജയം; സൂപ്പര്‍ ചൊവ്വാഴ്ചയിൽ പ്രതീക്ഷയർപ്പിച്ച് സ്ഥാനാർഥികൾ
വാഷിങ്‌ടൻ∙ഞായറാഴ്ച വാഷിങ്‌ടൻ ഡിസിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയിലെ വിജയത്തിന്‍റെ ആശ്വാസത്തിലാണ് നിക്കി ഹേലി. ഇതാദ്യമായിട്ടാണ് ഹേലി റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയം നേടുന്നത്.

വാഷിങ്‌ടൻ∙ഞായറാഴ്ച വാഷിങ്‌ടൻ ഡിസിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിയിലെ വിജയത്തിന്‍റെ ആശ്വാസത്തിലാണ് നിക്കി ഹേലി. ഇതാദ്യമായിട്ടാണ് ഹേലി റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വിജയം നേടുന്നത്. താരതമ്യേന കുറഞ്ഞ ഡെലിഗേറ്റുകള്‍ക്കിടയിലാണ് ഹേലി വിജയം നേടിയതെങ്കിലും അത് അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം അത്ര ചെറുതായിരിക്കില്ല. ഇനി 15 സംസ്ഥാനങ്ങളും ഒരു പ്രദേശവും വോട്ട് ചെയ്യുന്ന സൂപ്പര്‍ ചൊവ്വാഴ്ചയാണ് ഹേലിക്ക് നിര്‍ണായകമാവുക. നീണ്ട യുഎസ് നോമിനേറ്റിങ് പ്രക്രിയയില്‍ നിര്‍ണായക ദിവസത്തിന് തൊട്ടുമുമ്പാണ് രാജ്യ തലസ്ഥാനത്ത് ഹേലിയുടെ വിജയം എന്നതാണ് ശ്രദ്ധേയം. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ എതിർക്കുന്നവർ ഹേലിയുടെ പിന്നില്‍ അണിനിരക്കാന്‍ ഈ വിജയം സഹായകമാകും.
റിപ്പബ്ലിക്കൻമാരുടെ റജിസ്റ്റര്‍ കുറഞ്ഞതും ശക്തമായ ഡെമോക്രാറ്റിക് പിന്തുണയുള്ള പട്ടണമാണ് വാഷിങ്‌ടൻ. ഞായറാഴ്ച ഹേലി നേടിയ വിജയം 22,000 ത്തിന്‍റെ ഭൂരിപക്ഷത്തിനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഷിങ്‌ടനിലെ പാര്‍ട്ടി പ്രതിനധികളെ ഉദ്ധരിച്ച് പൊളിറ്റിക്കോ പറയുന്നതനുസരിച്ച്, ഡൗണ്ടൗണ്‍ ഹോട്ടലില്‍ നടന്ന പ്രൈമറിയില്‍ ഹേലി 63 ശതമാനം വോട്ടുകള്‍ നേടി.
2020ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ അന്നത്തെ സ്ഥാനാര്‍ഥി ജോ ബൈഡന്‍ വാഷിങ്ടണില്‍ 92 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിക്ക് നഗരം ഒരിക്കലും ഭൂരിപക്ഷ വോട്ട് നല്‍കിയിട്ടില്ല. റിപ്പബ്ലിക്കന്‍മാര്‍ ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്‍റെ നയങ്ങളെയും നിരാകരിക്കുന്നതില്‍ അതിശയിക്കാനില്ലെന്നാണ് ഹേലിയുടെ നിലപാട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുന്നതില്‍ നിന്ന് ട്രംപിനെ സൂപ്പര്‍ ചൊവ്വ അടുപ്പിക്കുമെന്നാണ് കരുതുന്നത്. ഇതുവരെ നടന്ന ആദ്യകാല സംസ്ഥാന പ്രൈമറികളെല്ലാം ട്രംപ് വിജയിച്ചിട്ടുണ്ട്. ബൈഡനെതിരെ ഒരിക്കല്‍ കൂടി പാര്‍ട്ടിയുടെ പതാകവാഹകനാകാനുള്ള ട്രംപിനുള്ള അവസരം സൂപ്പര്‍ ചൊവ്വാഴ്ചയിലെ ഫലത്തെ ആശ്രയിച്ചിരിക്കും.