അനധികൃത കുടിയേറ്റം: സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ടെക്‌സസിനെ തടയണമെന്ന് ബൈഡൻ ഭരണകൂടം
ഈഗിൾ പാസ്(ടെക്‌സസ്) ∙ രാജ്യത്തേക്ക് അനധികൃത കുടിയേറ്റം നടത്തിയതായി സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന ഇമിഗ്രേഷൻ നിയമം (എസ്ബി 4) നടപ്പാക്കുന്നതിൽ നിന്ന് ടെക്‌സസിനെ തടയണമെന്ന് ബൈഡൻ ഭരണകൂടം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഈഗിൾ പാസ്(ടെക്‌സസ്) ∙ രാജ്യത്തേക്ക് അനധികൃത കുടിയേറ്റം നടത്തിയതായി സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന ഇമിഗ്രേഷൻ നിയമം (എസ്ബി 4) നടപ്പാക്കുന്നതിൽ നിന്ന് ടെക്‌സസിനെ തടയണമെന്ന് ബൈഡൻ ഭരണകൂടം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കുടിയേറ്റ നിയമലംഘനം സംശയിക്കുന്നവരെ ജയിലിലടയ്ക്കാനും പ്രോസിക്യൂട്ട് ചെയ്യാനും നാടുകടത്താനുമെല്ലാം ഈ നിയമം അനുവദിക്കുന്നുണ്ട്.
ഇന്ന് പ്രാബല്യത്തിൽ വരാനിരുന്ന നിയമം യുഎസ് ജില്ലാ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. കുടിയേറ്റം സംബന്ധിച്ച അറസ്റ്റുകളും നാടുകടത്തലും ഫെഡറൽ ഉത്തരവാദിത്തങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിയമം സ്റ്റേ ചെയ്തത്. വിഷയത്തിൽ അന്തിമ തീരുമാനം സുപ്രീം കോടതിയുടേത് ആയിരിക്കും. അനധികൃത കുടിയേറ്റം തടയാൻ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കൊണ്ട് വന്ന നിയമം റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ടാണ് ഒപ്പിട്ടത്. നിലവിൽ അനധികൃത കുടിയേറ്റം സംശയിച്ച് ചിലരെ ടെക്സസിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഈ നിയമം അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ബൈഡൻ ഭരണക്കൂടം ആരോപിക്കുന്നു. കുടിയേറ്റ നയത്തെച്ചൊല്ലി ടെക്‌സസും ബൈഡനും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.